Monday, 8 December 2014

കമ്പനി നിയമം: ഡയറക്ടറുടെ താത്പര്യം


ഡയറക്ടറുടെ താത്പര്യം വെളിപ്പെടുത്തണം

ഓരോ ഡയറക്ടറും താന്‍ ഒരു ഡയറക്ട ര്‍ ആയി പങ്കെടുക്കുന്ന ആദ്യത്തെ ബോര്‍ഡ് യോഗത്തിലും പിന്നീട് ഓരോ സാമ്പത്തിക വര്‍ഷവും ആദ്യത്തെ ബോര്‍ഡ് യോഗത്തിലും മുന്‍പ് നടത്തിയ
വെളിപ്പെടുത്തലുകളി
ല്‍ എന്തെങ്കിലും മാറ്റം ഉള്ളപ്പോള്‍, അത്തരം മാറ്റത്തിന് ശേഷം നടത്തുന്ന ആദ്യത്തെ ബോര്‍ഡ് യോഗത്തിലും, ഏതെങ്കിലും കമ്പനിയിലോ, കമ്പനികളിലോ, ബോഡി കോര്‍പ്പറേറ്റുകളിലോ, ഫേമുകളിലോ, മറ്റു വ്യക്തികളുടെ സംഘങ്ങളിലോ അയാള്‍ക്കുള്ള ബന്ധം അഥവാ താത്പര്യം, ഓഹരിയുടമസ്ഥത ഉള്‍പെടെ, നിര്‍ദ്ദേശിച്ച വിധത്തി ല്‍ വെളിപ്പെടുത്തണം.

[വ. 184 (1)]

ഏര്‍പ്പെട്ട അഥവാ ഏര്‍പ്പെടാനുള്ള ഒരു കരാറിലോ ക്രമത്തിലോ, നിര്‍ദ്ദേശിക്കപ്പെട്ട കരാറിലോ ക്രമത്തിലോ, എങ്ങനെയെങ്കിലും ബന്ധമോ താത്പര്യമോ, പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള, കമ്പനിയുടെ ഓരോ ഡയറക്ടറും-

(a)    അത്തരം ഡയറക്ടര്‍ അല്ലെങ്കി ല്‍ അത്തരം ഡയറക്ട ര്‍ മറ്റൊരു ഡയറക്ടറുമായി ചേര്‍ന്ന് ഒരു ബോഡി കോര്‍പ്പറേറ്റി ല്‍ ആ ബോഡി കോര്‍പ്പറേറ്റിന്‍റെ രണ്ടു ശതമാനത്തിലധികം ഓഹരിയുടമസ്ഥത കൈക്കൊള്ളുകയോ ആ ബോഡി കോര്‍പ്പറേറ്റിന്‍റെ ഒരു പ്രോത്സാഹകനോ മാനേജറോ ചീഫ് എക്സിക്യൂട്ടീവ്  ഓഫീസറോ ആണെങ്കിലോ, അഥവാ,

(b)   ഒരു ഫേം അഥവാ മറ്റു സ്ഥാപനത്തില്‍, അത്തരം ഡയറക്ടര്‍ ഒരു പങ്കാളിയോ, ഉടമസ്ഥനോ, അഥവാ അംഗമോ, ആണെങ്കില്‍,

തന്‍റെ ബന്ധം അഥവാ താത്പര്യത്തിന്‍റെ സ്വഭാവം, കരാറോ ക്രമമോ ചര്‍ച്ചയ്ക്കെടുക്കുന്ന ബോര്‍ഡിന്‍റെ യോഗത്തി ല്‍ വെളിപ്പെടുത്തുകയും അത്തരം യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും വേണം.

അത്തരം കരാറിലോ ക്രമത്തിലോ ഏര്‍പ്പെടുന്ന സമയത്ത് അങ്ങനെ ബന്ധമോ താത്പര്യമോ ഇല്ലാതിരുന്ന ഏതെങ്കിലും ഡയറക്ട ര്‍, കരാറിലോ ക്രമത്തിലോ ഏര്‍പ്പെട്ട ശേഷം അയാള്‍ക്ക്‌ ബന്ധം അഥവാ താത്പര്യം ഉണ്ടാകുകയാണെങ്കി ല്‍, അയാള്‍, അങ്ങനെ ബന്ധം അഥവാ താത്പര്യം ഉണ്ടാകുമ്പോ ള്‍തന്നെ അഥവാ അതിനു ശേഷമുള്ള ആദ്യത്തെ ബോര്‍ഡ്‌ യോഗത്തി ല്‍ തന്‍റെ ബന്ധം അഥവാ താത്പര്യം വെളിപ്പെടുത്തണം.

[വ. 184 (2)]

ഉ.വ.(2) പ്രകാരമുള്ള വെളിപ്പെടുത്തല്‍ ഇല്ലാതെ അഥവാ കരാറിലോ ക്രമത്തിലോ  പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തി ല്‍ ബന്ധമോ താത്പര്യമോ ഉള്ള ഒരു ഡയറക്ടറുടെ പങ്കാളിത്തത്തോടെ ഒരു കമ്പനി ഏര്‍പ്പെട്ട കരാ ര്‍ അഥവാ ക്രമം, കമ്പനിയുടെ ഇഛാനുസരണം അസാധുവാകും.

[വ. 184 (3)]

കമ്പനിയുടെ ഒരു ഡയറക്ടര്‍ ഉ.വ.(1), അഥവാ (2) –ലെ വ്യവസ്ഥക ള്‍ ലംഘിക്കുകയാണെങ്കില്‍, അയാള്‍ ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 184 (4)]

ഈ വകുപ്പിലുള്ള ഒന്നും-

(a)   ഒരു കമ്പനിയുടെ ഒരു ഡയറക്ടര്‍ക്ക് കമ്പനിയുമായുള്ള ഏതെങ്കിലും കരാറിലോ ക്രമത്തിലോ ബന്ധമോ താത്പര്യമോ ഉണ്ടാകുന്നതില്‍ നിന്നും വിലക്കുന്ന നിയമത്തിലെ ഏതെങ്കിലും ചട്ടത്തിന്‍റെ പ്രവര്‍ത്തനത്തിന്‌ കോട്ടമുണ്ടാക്കുന്നില്ല;

(b)  ഒരു കമ്പനിയുടെ ഏതെങ്കിലും ഡയറക്ടറോ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്നോ മറ്റേ കമ്പനിയുടെ അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തില്‍ രണ്ടു ശതമാനത്തില്‍ കൂടാതെ കൈക്കൊള്ളുന്ന, രണ്ടു കമ്പനികള്‍ തമ്മി ല്‍ ഏര്‍പ്പെട്ട അഥവാ ഏര്‍പ്പെടാ ന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും കരാറിനെയോ ക്രമത്തെയോ ബാധിക്കില്ല.

 [വ. 184 (5)]

#CompaniesAct

No comments:

Post a Comment