ആഡിറ്റ് കമ്മിറ്റി
ഓരോ ലിസ്റ്റഡ് കമ്പനിയുടെയും മറ്റു നിര്‍ദ്ദേശിച്ച
ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികളുടെയും ഡയറക്ടര്‍മാരുടെ ബോര്‍ഡ്
ഒരു ആഡിറ്റ് കമ്മിറ്റി രൂപീകരിക്കണം.
[വ. 177 (1)]
കുറഞ്ഞത് മൂന്നു ഡയറക്ടര്‍മാ ര്‍ വേണ്ട ആഡിറ്റ് കമ്മിറ്റിയി ല്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക്
ഭൂരിപക്ഷമുണ്ടായിരിക്കും:
ചെയര്‍ പേഴ്സ ന്‍
ഉള്‍പെടെ ആഡിറ്റ് കമ്മിറ്റിയി ലെ ഭൂരിപക്ഷം അംഗങ്ങളും സാമ്പത്തിക വിവരണം
വായിക്കാനും ഗ്രഹിക്കാനും കഴിവുള്ളവരായിരിക്കണം.
[വ. 177 (2)]
ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് നിലവിലുണ്ടായിരുന്ന ഒരു കമ്പനിയുടെ ഓരോ
ആഡിറ്റ് കമ്മിറ്റിയും അങ്ങനെ തുടങ്ങി ഒരു വര്‍ഷത്തിനകം ഉ.വ.(2) പ്രകാരം
പുനഃസംഘടിപ്പിക്കണം.
[വ. 177 (3)]
താഴെപ്പറയുന്നവ ഉള്‍പെടെ ബോര്‍ഡ് എഴുതി നല്‍കുന്ന പ്രവര്‍ത്തന നിബന്ധനക ള്‍ അനുസരിച്ച് ആഡിറ്റ് കമ്മിറ്റി
പ്രവര്‍ത്തിക്കണം-
(i)
കമ്പനിയുടെ ആഡിറ്റര്‍മാരുടെ നിയമന ശുപാര്‍ശ, വേതനം,
നിയമനവ്യവസ്ഥകള്‍;
(ii)
ആഡിറ്ററുടെ സ്വാതന്ത്ര്യം, നിര്‍വഹണം, ആഡിറ്റ്
പ്രക്രിയയുടെ കാര്യക്ഷമത എന്നിവയുടെ അവലോകനവും മേല്‍നോട്ടവും;
(iii)
സാമ്പത്തിക വിവരണവും അതിന്മേലുള്ള ആഡിറ്ററുടെ
റിപ്പോര്‍ട്ടും പരിശോധിക്കുന്നത്;
(iv)
ബന്ധുക്കളായ കക്ഷികളുമായി കമ്പനിയുടെ ഇടപാടുകള്‍
അംഗീകരിക്കുന്നതും അഥവാ പിന്നീട് പരിവര്‍ത്തനം വരുത്തുന്നതും;
†എന്നാല്‍ കമ്പനി ഏര്‍പ്പെടാ ന്‍ ഉദ്ദേശിക്കുന്ന ബന്ധുക്കളായ കക്ഷികളുമായുള്ള ഇടപാടുക ള്‍ക്ക് നിര്‍ദ്ദേശിച്ച ഉപാധികള്‍ക്ക് വിധേയമായി ആഡിറ്റ് കമ്മിറ്റിക്ക് സര്‍വസമ്മതം ഉണ്ടാക്കാം.
† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്
(v)
കമ്പനികള്‍ തമ്മിലുള്ള കടങ്ങളും നിക്ഷേപങ്ങളും
സൂക്ഷ്മ നിരീക്ഷണം നടത്തുന്നത്;
(vi)
ആവശ്യമുള്ളപ്പോഴെല്ലാം കമ്പനിയുടെ ആസ്തികളും
ഉദ്യമങ്ങളും മൂല്യനിര്‍ണ്ണയം നടത്തുന്നത്;
(vii)
ആഭ്യന്തര സാമ്പത്തിക നിയന്ത്രണങ്ങളും റിസ്ക്
മാനേജ്മെന്‍റ് പദ്ധതികളും വിലയിരുത്തുന്നത്;
(viii)
പൊതു ഓഫറുകള്‍ വഴി സമാഹരിച്ചിട്ടുള്ള ധനത്തിന്‍റെ ഉപയോഗം
മേല്‍നോട്ടവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും;
[വ. 177 (4)]
ബോര്‍ഡിന് സമര്‍പ്പിക്കുന്നതിനു മുന്‍പായി സാമ്പത്തിക വിവരണത്തിന്‍റെ
അവലോകനവും ആഡിറ്ററുടെ നിരീക്ഷണങ്ങളും ഉള്‍പെടെ ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളെയും
ആഡിറ്റ് പരിധികളെയും പറ്റി ആഡിറ്ററുടെ അഭിപ്രായങ്ങ ള്‍ ആഡിറ്റ് കമ്മിറ്റി
ആവശ്യപ്പെടുകയും ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് ആഭ്യന്തര,
സ്റ്റാറ്റ്യൂറ്ററി ആഡിറ്റര്‍മാരോടും കമ്പനിയുടെ മാനേജ്മെന്‍റിനോടും ചര്‍ച്ച
നടത്തുകയും ചെയ്യും.
[വ. 177 (5)]
ഉപവകുപ്പ് നാലില്‍ വ്യക്തമാക്കിയതോ ബോര്‍ഡ് അതിനോട് നിര്‍ദ്ദേശിച്ചതോ ആയ ഏതെങ്കിലും
കാര്യങ്ങളുമായി ബന്ധപ്പെട്ട് ആഡിറ്റ് കമ്മിറ്റിക്ക് അന്വേഷണം നടത്താ ന്‍ അധികാരം ഉണ്ടായിരിക്കും,
മാത്രമല്ല അതിനായി ബാഹ്യ കേന്ദ്രങ്ങളി ല്‍ നിന്നും വിദഗ്ദ്ധ അഭിപ്രായങ്ങ ള്‍ തേടുന്നതിന് അധികാരവും
കമ്പനിയുടെ രേഖകളിലുള്ള വിവരങ്ങളി ല്‍ മുഴുവന്‍ അഭിഗമ്യതയും ഉണ്ടായിരിക്കും.
[വ. 177 (6)]
ആഡിറ്റ് കമ്മിറ്റിയുടെ യോഗങ്ങളി ല്‍ അത് ആഡിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ഒരു
കമ്പനിയുടെ ആഡിറ്റര്‍മാര്‍ക്കും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കും കേള്‍വിക്ക് അവകാശം
ഉണ്ടായിരിക്കും, പക്ഷേ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
[വ. 177 (7)]
വകുപ്പ് 134 (3) പ്രകാരമുള്ള ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ഒരു ആഡിറ്റ്
കമ്മിറ്റിയുടെ കൂട്ട് വെളിപ്പെടുത്തുകയും ആഡിറ്റ് കമ്മിറ്റിയുടെ ഏതെങ്കിലും ശുപാര്‍ശ
ബോര്‍ഡ് സ്വീകരിച്ചില്ലെങ്കി ല്‍ അത് കാരണങ്ങ ള്‍ സഹിതം റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തുകയും ചെയ്യും.
[വ. 177 (8)]
ഓരോ ലിസ്റ്റഡ് കമ്പനിയും മറ്റു നിര്‍ദ്ദേശിച്ച
ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികളും നിര്‍ദ്ദേശിച്ച വിധത്തിലുള്ള ആത്മാര്‍ത്ഥമായ
ഉത്കണ്ഠകള്‍ റിപ്പോര്‍ട്ട് ചെയ്യാ ന്‍ ഡയറക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടേയും ഒരു ജാഗരൂകഘടന
സ്ഥാപിക്കണം.
[വ. 177 (9)]
ഉ.വ.(9) പ്രകാരമുള്ള ജാഗരൂകഘടന, അത്തരം ഘടന ഉപയോഗപ്പെടുത്തുന്ന വ്യക്തികളുടെ
പീഡനത്തിനെതിരായി വേണ്ടത്ര മുന്‍കരുതലുക ള്‍ എടുക്കണം. യുക്തവും അസാധാരണവുമായ സ്ഥിതിഗതികളി ല്‍ ആഡിറ്റ് കമ്മിറ്റിയുടെ ചെയ ര്‍ പേഴ്സനോട് നേരിട്ട്
ബന്ധപ്പെടാന്‍ അവസരം ഒരുക്കണം:
അത്തരം ഘടനയുടെ സ്ഥാപനത്തിന്‍റെ വിവരങ്ങ ള്‍ ഉണ്ടെങ്കില്‍ അതിന്‍റെ
വെബ്സൈറ്റിലും ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിലും കമ്പനി വെളിപ്പെടുത്തണം.
[വ. 177 (10)]
#CompaniesAct
No comments:
Post a Comment