ബോര്‍ഡിന്‍റെ അധികാരങ്ങ ള്‍
കമ്പനിക്ക് പ്രയോഗിക്കാവുന്ന എല്ലാ അധികാരങ്ങളും പ്രവൃത്തികളും ഒരു
കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡിനും പ്രയോഗിക്കാ ന്‍ അവകാശമുണ്ടായിരിക്കും:
അങ്ങനെ പ്രയോഗിക്കുമ്പോള്‍ ബോര്‍ഡ്, ഈ നിയമത്തില്‍ അതിനുള്ള വ്യവസ്ഥകള്‍ക്കും
അതിനു വിരുദ്ധമല്ലാത്തതും വേണ്ടപോലെ അതിനാ ല്‍ നിര്‍മ്മിച്ചതുമായ മെമ്മോറാണ്ടത്തിലെയോ ആര്‍ട്ടിക്കിള്‍സിലെയോ
മറ്റു ചട്ടങ്ങളിലെയോ വ്യവസ്ഥകള്‍ക്കും, കമ്പനി പൊതുയോഗത്തി ല്‍ നിര്‍മിച്ചതുള്‍പെടെ, വിധേയമായിരിക്കും.
ഈ നിയമത്തിലോ കമ്പനിയുടെ മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ മറ്റു വിധത്തിലോ
കമ്പനി പൊതുയോഗത്തി ല്‍ പ്രയോഗിക്കാനായി നിര്‍ദ്ദേശിച്ചിട്ടുള്ള
അഥവാ ആവശ്യപ്പെട്ട അധികാരങ്ങളും പ്രവൃത്തികളും ബോര്‍ഡ് പ്രയോഗിച്ചുകൂടാ.
[വ. 179 (1)]
കമ്പനി പൊതുയോഗത്തില്‍ നിര്‍മിച്ച ഒരു ചട്ടം കാരണം, ബോര്‍ഡ് മുന്‍പ്
ചെയ്തിട്ടുള്ള എന്തെങ്കിലും പ്രവൃത്തി, അങ്ങനെ ചട്ടം നിര്‍മിച്ചില്ലെങ്കില്‍
സാധുവായിരുന്നെങ്കില്‍, അസാധുവാകില്ല.
[വ. 179 (2)]
താഴെപ്പറയുന്ന അധികാരങ്ങ ള്‍ ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ്,
കമ്പനിക്ക് വേണ്ടി, ബോര്‍ഡ് യോഗങ്ങളി ല്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ വഴി പ്രയോഗിക്കണം:-
(a)
ഓഹരി ഉടമകളോട് അവരുടെ ഓഹരിയി ല്‍ അടയ്ക്കാത്ത തുകയ്ക്ക്
ഉള്ള ആഹ്വാനങ്ങള്‍ക്ക്;
(b)
വകുപ്പ് 68 പ്രകാരം സെക്യുരിറ്റികളുടെ തിരികെ വാങ്ങ ല്‍ അംഗീകരിക്കാന്‍;
(c)
ഇന്ത്യയിലോ പുറത്തോ ഡിബെഞ്ചറുകള്‍ ഉള്‍പെടെ
സെക്യുരിറ്റിക ള്‍ ഇറക്കാ ന്‍;
സെക്യുരിറ്റിക ള്‍ ഇറക്കാ ന്‍;
(d)
പണം കടം വാങ്ങാന്‍;
(e)
കമ്പനിയുടെ ഫണ്ട് നിക്ഷേപിക്കാന്‍;
(f)
കടം കൊടുക്കാനോ, കടങ്ങള്‍ക്ക് ഗ്യാരണ്ടിയോ
സെക്യുരിറ്റിയോ നല്‍കാനോ;
(g)
സാമ്പത്തിക വിവരണവും ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും
അംഗീകരിക്കാന്‍;
(h)
കമ്പനിയുടെ ബിസിനസ് വിപുലീകരിക്കാന്‍;
(i)
സംയോജനം, ലയനം, പുനഃസംഘടന എന്നിവയി ല്‍ ഏതെങ്കിലും അംഗീകരിക്കാന്‍;
(j)
ഒരു കമ്പനി ഏറ്റെടുക്കാനോ അഥവാ മറ്റൊരു കമ്പനിയുടെ
നിയന്ത്രണത്തിനു സഹായമായ സ്ഥൂലമായ പങ്ക് നേടാനോ;
(k)
നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങള്‍ക്ക്:
(a)
മുതല്‍ (f) വരെയുള്ളവയിലെ അധികാരങ്ങള്‍, നിര്‍ദ്ദേശിച്ച
ഉപാധികളില്‍ ബോര്‍ഡ്, ഒരു യോഗത്തില്‍ പാസ്സാക്കിയ ഒരു പ്രമേയം വഴി, ഏതെങ്കിലും
ഡയറക്ടര്‍മാരുടെ കമ്മിറ്റിക്കോ, മാനേജിംഗ് ഡയറക്ടര്‍ക്കോ, മാനേജര്‍ക്കോ, കമ്പനിയുടെ
മറ്റു പ്രിന്‍സിപ്പ ല്‍ ഓഫീസര്‍ക്കോ അഥവാ
കമ്പനിയുടെ ഒരു ശാഖാ ഓഫീസിന്‍റെ കാര്യത്തില്‍, അതിന്‍റെ പ്രിന്‍സിപ്പ ല്‍ ഓഫീസര്‍ക്കോ,
ഭരമേല്‍പിക്കാം.
ഒരു ബാങ്കിംഗ് കമ്പനി അതിന്‍റെ സാധാരണ ബിസിനസ് ഇടപാടുകളില്‍, പൊതുജനങ്ങളില്‍
നിന്നും നിക്ഷേപം സ്വീകരിക്കുന്നതും, അത് ആവശ്യപ്പെടുമ്പോ ള്‍ തിരികെ നല്‍കുന്നതും
അല്ലാത്തതും, ചെക്ക്, ഡ്രാഫ്റ്റ്, മറ്റു ഉത്തരവ് എന്നിവയാല്‍ തിരികെ
എടുക്കുന്നതും, ഒരു ബാങ്കിംഗ് കമ്പനി മറ്റൊരു ബാങ്കിംഗ് കമ്പനിക്ക് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന
ഉപാധികളില്‍ നിക്ഷേപങ്ങളില്‍ തുക നല്‍കുന്നതും, ഈ വകുപ്പ് അര്‍ത്ഥമാക്കുന്ന പണം
കടം കൊടുക്കലോ വാങ്ങലോ ആയി പരിഗണിക്കുകയില്ല.
വിശദീകരണം I. : (d) -യിലുള്ള ഒന്നും ഒരു ബാങ്കിംഗ് കമ്പനി മറ്റു
ബാങ്കിംഗ് കമ്പനികളില്‍ നിന്നോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയി ല്‍ നിന്നോ, സ്റ്റേറ്റ് ബാങ്ക് ഓഫ്
ഇന്ത്യയില്‍ നിന്നോ ഏതെങ്കിലും നിയമപ്രകാരം സ്ഥാപിച്ച മറ്റു ബാങ്കുകളി ല്‍ നിന്നോ കടം വാങ്ങുന്നതിനെ
ബാധിക്കുകയില്ല.
വിശദീകരണം II. : ഒരു കമ്പനിയും
അതിന്‍റെ ബാങ്കും തമ്മിലുള്ള ഇടപാടുകളില്‍ (d) -യില്‍ വ്യക്തമാക്കിയ അധികാരം കമ്പനി
പ്രയോഗിക്കുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഓവര്‍ഡ്രാഫ്റ്റോ കാഷ് ക്രെഡിറ്റോ മറ്റോ
വഴി പണം കടം വാങ്ങുന്നതിന് അതിന്‍റെ ബാങ്കുമായി നടത്തിയ ഏര്‍പ്പാട് ആണ്, അല്ലാതെ അങ്ങനെ ഏര്‍പ്പാടാക്കിയ ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ്
അഥവാ മറ്റ് അക്കൗണ്ടുക ള്‍
ദൈനംദിന ഇടപാടുകളിലൂടെ പ്രയോജനപ്പെടുത്തുന്നതല്ല.
[വ. 179 (3)]
ഈ വകുപ്പിലെ അധികാരങ്ങള്‍ ബോര്‍ഡ് പ്രയോഗിക്കുന്നതിന് കമ്പനിക്ക്
പൊതുയോഗത്തില്‍ ചുമത്താവുന്ന നിയന്ത്രണങ്ങള്‍ക്കും ഉപാധികള്‍ക്കും ഉള്ള അധികാരത്തെ
ഈ വകുപ്പിലുള്ള ഒന്നും ബാധിക്കുകയില്ല.
[വ. 179 (4)]
#CompaniesAct
No comments:
Post a Comment