Wednesday, 10 December 2014

കമ്പനി നിയമം: ഓഫിസ് നഷ്ടപ്പെടുന്നതിനു പരിഹാരം


ഓഫിസ് നഷ്ടപ്പെടുന്നതിനു ഡയറക്ടര്‍ക്ക് പരിഹാരം

(a)     കമ്പനിയുടെ ഏതെങ്കിലും ഉദ്യമമോ വസ്തുവകകളോ മുഴുവനായോ ഭാഗികമായോ കൈമാറ്റം ചെയ്യുന്നത്;

(b)     താഴെപ്പറയുന്ന ഒരു കൈമാറ്റത്തിന്‍റെ ഫലമായി ഒരു കമ്പനിയുടെ ഓഹരികള്‍ മുഴുവനുമോ ചിലതോ ഒരു വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നത്-

(i)       ഓഹരി ഉടമകള്‍ക്ക് പൊതുവായി ഒരു ഓഫ ര്‍ നല്‍കുന്നത്;

(ii)     ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റോ അതിനു വേണ്ടിയോ, ഒരു കമ്പനി അതിന്‍റെ ഒരു സബ്സിഡിയറി കമ്പനി ആകുന്നതിനോ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിയുടെ ഒരു സബ്സിഡിയറി കമ്പനി ആകുന്നതിനോ  വേണ്ടി, ഒരു ഓഫ ര്‍ നല്‍കുന്നത്;

(iii)കമ്പനിയുടെ ഏതെങ്കിലും പൊതുയോഗത്തിന്‍റെ ആകെ വോട്ടിംഗ് അധികാരത്തിന്‍റെ മൂന്നിലൊന്നി ല്‍ കുറയാതെ പ്രയോഗിക്കാനുള്ള അവകാശമോ നിയന്ത്രണമോ ഒരാള്‍ക്ക്‌ ലഭിക്കുവാ ന്‍ വേണ്ടി ഒരു വ്യക്തിയോ അയാള്‍ക്ക്‌ വേണ്ടിയോ ഒരു ഓഫ ര്‍ നല്‍കുന്നത്;

(iv)ഒരു പരിധിവരെ, സ്വീകരിക്കുന്നത് ഉപാധിയാക്കിയ ഏതെങ്കിലും ഓഫര്‍;

എന്നിവയുമായി ബന്ധപ്പെട്ട്  ഒരു കമ്പനിയുടെ ഒരു ഡയറക്ടറും-

ഓഫിസ് നഷ്ടത്തിന് പരിഹാരമായോ ഓഫീസില്‍ നിന്നും റിട്ടയ ര്‍ ചെയ്യുന്നതിന് പ്രതിഫലമായോ ഏതെങ്കിലും തുകയോ അത്തരം കമ്പനിയില്‍ നിന്നും അത്തരം നഷ്ടമോ റിട്ടയര്‍മെന്റോ ആയി ബന്ധപ്പെട്ടോ അത്തരം ഉദ്യമമോ വസ്തുവകകളോ കൈമാറ്റം ചെയ്തു വാങ്ങുന്നവരില്‍ നിന്നോ ഓഹരികള്‍ കൈമാറ്റം ചെയ്തു വാങ്ങുന്നവരില്‍ നിന്നോ അത്തരം കമ്പനിയല്ലാത്ത ഏതെങ്കിലും വ്യക്തിയില്‍ നിന്നോ;

കൈമാറ്റം ചെയ്തു വാങ്ങുന്നവരോ വ്യക്തിയോ കൊടുക്കാനുദ്ദേശിക്കുന്നത്, തുക ഉള്‍പെടെ, കമ്പനിയുടെ അംഗങ്ങള്‍ക്ക് വെളിപ്പെടുത്തുകയും നി ര്‍ദ്ദേശം കമ്പനിയുടെ പൊതുയോഗത്തി ല്‍ അംഗീകരിക്കുകയും ചെയ്യാതെ;    

-എന്തെങ്കിലും തുക വാങ്ങാന്‍ പാടില്ല.

[വ. 191 (1)]

നിര്‍ദ്ദേശിച്ച മുന്‍ഗണനകള്‍ക്കും പരിധികള്‍ക്കും വിധേയമായി ഓഫിസ് നഷ്ടത്തിന് പരിഹാരമായോ ഓഫീസില്‍ നിന്നും റിട്ടയ ര്‍ ചെയ്യുന്നതിന് പ്രതിഫലമായോ അത്തരം നഷ്ടമോ റിട്ടയര്‍മെന്റോ ആയി ബന്ധപ്പെട്ടോ കമ്പനിയുടെ ഒരു മാനേജിംഗ് ഡയറക്ടര്‍ക്കോ മുഴുവ ന്‍ സമയ ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ ഒരു കമ്പനി കൊടുക്കുന്ന തുകയ്ക്ക് ഉ.വ.(1)-ലുള്ള ഒന്നും ബാധകമല്ല.

[വ. 191 (2)]

ഒരു യോഗത്തിലോ മാറ്റിവെച്ച ശേഷമുള്ള ഒരു യോഗത്തിലോ ക്വോറം തികയാത്തതിനാല്‍ ഉ.വ.(1), (2) – ഇവ പ്രകാരമുള്ള തുക കൊടുക്കുന്നത് അംഗീകരിച്ചില്ലെങ്കി ല്‍, നിര്‍ദ്ദേശം അംഗീകരിച്ചതായി പരിഗണിക്കപ്പെടുകയില്ല.

[വ. 191 (3)]

ഒരു കമ്പനിയുടെ ഒരു ഡയറക്ട ര്‍ ഉ.വ.(1)-നു വിരുദ്ധമായി ഏതെങ്കിലും തുക കൊടുത്തത് സ്വീകരിക്കുകയാണെങ്കില്‍, അഥവാ യോഗത്തില്‍ അംഗീകരിക്കുന്നതിനു മുന്‍പ് നിര്‍ദ്ദേശിച്ച തുക കൊടുക്കുകയാണെങ്കി ല്‍, അങ്ങനെ ഡയറക്ട ര്‍ സ്വീകരിച്ച തുക അയാ ള്‍ കമ്പനിക്കുവേണ്ടി ട്രസ്റ്റി ല്‍ സ്വീകരിച്ചതായി കണക്കാക്കപ്പെടും.

[വ. 191 (4)]

കമ്പനിയുടെ ഒരു ഡയറക്ടര്‍ ഈ വകുപ്പിലെ വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കില്‍, അത്തരം ഡയറക്ടര്‍ ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 191 (5)]

ഈ വകുപ്പനുസരിച്ച് കിട്ടിയ ഒരു തുകയോ ഒരു ഡയറക്ടര്‍ക്ക് കൊടുത്ത അത്തരം തുകയോ വെളിപ്പെടുത്തുന്നതിന് അവശ്യപ്പെടുന്ന ഏതെങ്കിലും നിയമത്തിന്‍റെ പ്രവര്‍ത്തനത്തിന് ഈ വകുപ്പിലുള്ള ഒന്നും വിഘാതമാകുകയില്ല.

[വ. 191 (6)]

#CompaniesAct

No comments:

Post a Comment