അദ്ധ്യായം പതിന്നാല്
പരിശോധനയും വിവിധതരം അന്വേഷണങ്ങളും
അന്വേഷണത്തിന് അധികാരം
ഒരു കമ്പനി ഫയല്‍ ചെയ്ത ഏതെങ്കിലും പ്രമാണം സൂക്ഷ്മ പരിശോധന നടത്തുമ്പോഴോ
അദ്ദേഹത്തിനു കിട്ടിയ ഏതെങ്കിലും വിവരം അനുസരിച്ചോ റജിസ്ട്രാറുടെ അഭിപ്രായത്തില്‍
കമ്പനിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കൂടുതല്‍ വിവരം അഥവാ വിശദീകരണം അഥവാ മറ്റു
പ്രമാണങ്ങള്‍ ആവശ്യമാണെങ്കില്‍, അദ്ദേഹം കമ്പനിയോട് എഴുതിയ നോട്ടീസ് വഴി,
നോട്ടീസില്‍ വ്യക്തമാക്കിയ ന്യായമായ
സമയത്തിനുള്ളി ല്‍-
സമയത്തിനുള്ളി ല്‍-
(a)
ഏതെങ്കിലും വിവരമോ വിശദീകരണമോ
എഴുതി സമര്‍പ്പിക്കാ ന്‍; അഥവാ
(b) വേണ്ടപ്പെട്ട
പ്രമാണങ്ങ ള്‍ ഹാജരാക്കാന്‍,
ആവശ്യപ്പെടാം.
[വ. 206 (1)]
ഉ.വ.(1) പ്രകാരം ഒരു നോട്ടീസ് കിട്ടിയാല്‍, റജിസ്ട്രാ ര്‍ പറഞ്ഞ അഥവാ റജിസ്ട്രാ ര്‍ നീട്ടിയ സമയത്തിനുള്ളി ല്‍ അവരുടെ ഉത്തമമായ അറിവിലും അധികാരത്തിലും അത്തരം
വിവരമോ വിശദീകരണമോ നല്‍കുന്നതും പ്രമാണങ്ങ ള്‍ ഹാജരാക്കുന്നതും കമ്പനിയുടെയും അതിന്‍റെ
ബന്ധപ്പെട്ട ഓഫീസര്‍മാരുടെയും ചുമതലയായിരിക്കും:
അത്തരം വിവരമോ വിശദീകരണമോ ഏതെങ്കിലും കഴിഞ്ഞ കാലവുമായി ബന്ധപ്പെട്ടാണെങ്കി ല്‍, ആ കാലഘട്ടത്തില്‍ കമ്പനിയുടെ
തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ഓഫീസര്‍മാ ര്‍, അവര്‍ക്ക് എഴുതി നല്‍കിയ ഒരു നോട്ടീസ് മുഖാന്തിരം
റജിസ്ട്രാ ര്‍
ആവശ്യപ്പെടുകയാണെങ്കില്‍, അവരും അത്തരം വിവരമോ വിശദീകരണമോ അവരുടെ ഉത്തമമായ
അറിവിലുള്ളത് നല്‍കണം.
[വ. 206 (2)]
ഉ.വ.(1) വ്യക്തമാക്കിയ സമയത്തിനുള്ളില്‍ റജിസ്ട്രാ ര്‍ക്ക് ഒരു വിവരവും അഥവാ
വിശദീകരണവും നല്‍കിയില്ലെങ്കില്‍, അഥവാ റജിസ്ട്രാ ര്‍ക്ക് തനിക്കു സമര്‍പ്പിച്ച പ്രമാണങ്ങളുടെ ഒരു
പരിശോധനയില്‍, വിവരമോ വിശദീകരണമോ അപര്യാപ്തമെന്നു അഭിപ്രായമുണ്ടെങ്കില്‍, അഥവാ
തനിക്കു സമര്‍പ്പിച്ച പ്രമാണങ്ങളുടെ സൂക്ഷ്മപരിശോധനയില്‍, കമ്പനിയില്‍
അതൃപ്തികരമായ സ്ഥിതിഗതിക ള്‍
നിലനില്‍ക്കുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍, കൂടാതെ ആവശ്യമായ വിവരങ്ങള്‍ ഒരു പൂര്‍ണവും
ന്യായവുമായ പ്രസ്താവനയാ ല്‍
വെളിപ്പെടുത്തുന്നില്ലെങ്കി ല്‍, അദ്ദേഹം മറ്റൊരു നോട്ടീസ് എഴുതിനല്‍കി അദ്ദേഹം
ആവശ്യപ്പെടുന്ന മറ്റു കണക്കു ബുക്കുകള്‍, ബുക്കുകള്‍, പേപ്പറുകള്‍, വിശദീകരണങ്ങള്‍,
എന്നിവ നോട്ടീസി ല്‍
വിശദമാക്കിയ സ്ഥലത്തും സമയത്തും
അദ്ദേഹത്തിന്‍റെ പരിശോധനയ്ക്ക് ഹാജരാക്കാന്‍ കമ്പനിയോട് ആവശ്യപ്പെടാം.
ഈ ഉപവകുപ്പനുസരിച്ച് നോട്ടീസ് നല്‍കുന്നതിനു മുന്‍പ് റജിസ്ട്രാ ര്‍ അത്തരം നോട്ടീസ് ഇറക്കാനുള്ള
കാരണങ്ങള്‍ എഴുതി രേഖപ്പെടുത്തും.
[വ. 206 (3)]
തന്‍റെ കൈയിലുള്ള അഥവാ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തി ല്‍ അഥവാ ഏതെങ്കിലും വ്യക്തി
അദ്ദേഹത്തിനു നല്‍കിയ ഒരു നിവേദനത്തില്‍ ഒരു കമ്പനിയുടെ ബിസിനസ്സ് ഒരു
വഞ്ചനാപരമായി അഥവാ നിയമവിരുദ്ധമായ ലക്ഷ്യത്തോടെ തുടര്‍ന്നുപോകുന്നു അഥവാ ഈ
നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ല അഥവാ നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നില്ല
എന്ന് റജിസ്ട്രാ ര്‍ക്ക്
ബോദ്ധ്യപ്പെട്ടാല്‍, കമ്പനിയെ അതിനെതിരെയുള്ള ആരോപണങ്ങള്‍ അറിയിച്ചുകൊണ്ട് റജിസ്ട്രാ ര്‍ എഴുതിയ ഉത്തരവിനാല്‍,
ഉത്തരവില്‍ അദ്ദേഹം വ്യക്തമാക്കിയ സമയത്തിനുള്ളില്‍ ഉത്തരവിലെ ഏതെങ്കിലും കാര്യങ്ങളുടെ
വിവരം അഥവാ വിശദീകരണം കമ്പനിയോട് എഴുതി സമര്‍പ്പിക്കാ ന്‍ ആവശ്യപ്പെടുകയും കമ്പനിക്ക്
ന്യായമായ കേള്‍വിക്കുള്ള ഒരു അവസരം കൊടുത്ത ശേഷം, അദ്ദേഹത്തിനു യുക്തമെന്നു
തോന്നുന്ന അന്വേഷണം നടത്തുകയും ചെയ്യും.
പരിതസ്ഥിതിക ള്‍
നീതീകരിക്കുന്നെന്നു അതിനു ബോദ്ധ്യപ്പെട്ടാ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട്, ഈ ഉപവകുപ്പു പ്രകാരമുള്ള
അന്വേഷണം നടത്താന്‍ റജിസ്ട്രാ റെയോ അത് നിയമിക്കുന്ന ഒരു ഇന്‍സ്പെക്ടറെയോ
ചുമതലപ്പെടുത്താം.
ഒരു കമ്പനിയുടെ ബിസിനസ്സ് വഞ്ചനാപരമായി അഥവാ നിയമവിരുദ്ധമായ ഒരു ലക്ഷ്യത്തോടെ
തുടര്‍ന്നുപോയിരുന്നു അഥവാ പോകുന്നു എങ്കില്‍, വകുപ്പ് 447 വ്യവസ്ഥ ചെയ്യുന്ന
വിധത്തി ല്‍ വീഴ്ച വരുത്തിയ
കമ്പനിയുടെ ഓരോ ഓഫീസറും വഞ്ചനക്കുറ്റത്തിന് ശിക്ഷിക്കപ്പെടും.
[വ. 206 (4)]
ഈ വകുപ്പിലെ മുന്‍പറഞ്ഞ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ കേന്ദ്ര ഗവര്‍ന്മേണ്ട്,
പരിതസ്ഥിതിക ള്‍
നീതീകരിക്കുന്നെന്നു അതിനു
ബോദ്ധ്യപ്പെട്ടാ ല്‍ അത് ഈ അവശ്യത്തിനുവേണ്ടി നിയമിക്കുന്ന ഒരു ഇന്‍സ്പെക്ട ര്‍ വഴി ഒരു കമ്പനിയുടെ ബുക്കുകളും പേപ്പറുകളും പരിശോധിക്കാ ന്‍ നിര്‍ദ്ദേശിക്കാം.
ബോദ്ധ്യപ്പെട്ടാ ല്‍ അത് ഈ അവശ്യത്തിനുവേണ്ടി നിയമിക്കുന്ന ഒരു ഇന്‍സ്പെക്ട ര്‍ വഴി ഒരു കമ്പനിയുടെ ബുക്കുകളും പേപ്പറുകളും പരിശോധിക്കാ ന്‍ നിര്‍ദ്ദേശിക്കാം.
[വ. 206 (5)]
കേന്ദ്ര ഗവര്‍ന്മേണ്ടിനു സ്ഥിതിഗതികള്‍ പരിഗണിച്ചുകൊണ്ട് സാമാന്യ അഥവാ വിശേഷ
ഉത്തരവ് വഴി ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയെ ഒരു കമ്പനിയുടെ അഥവാ
ശ്രേണികളിലുള്ള കമ്പനികളുടെ കണക്കു ബുക്കുക ള്‍ പരിശോധിക്കാ ന്‍ അധികാരപ്പെടുത്താം.
[വ. 206 (6)]
ഈ വകുപ്പ് പ്രകാരം ആവശ്യമുള്ള ഏതെങ്കിലും വിവരം അഥവാ വിശദീകരണം സമര്‍പ്പിക്കാ ന്‍ അഥവാ ഏതെങ്കിലും പ്രമാണം
ഹാജരാക്കാന്‍ ഒരു കമ്പനി വീഴ്ച വരുത്തിയാ ല്‍ കമ്പനിയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും
ഒരു ലക്ഷം രൂപാ വരെ ഒരു പിഴ
ശിക്ഷിക്കപ്പെടും, വീഴ്ച തുടരുകയാണെങ്കില്‍, ആദ്യത്തേതിന് ശേഷം വീഴ്ച തുടരുന്ന ഓരോ
ദിവസവും അഞ്ഞൂറു രൂപാ വരെ വീണ്ടും പിഴ ശിക്ഷിക്കപ്പെടും.
[വ. 206 (7)]
#CompaniesAct
No comments:
Post a Comment