Monday, 15 December 2014

കമ്പനി നിയമം: സെക്രട്ടേറിയല്‍ ആഡിറ്റ്


സെക്രട്ടേറിയല്‍ ആഡിറ്റ്

ഓരോ ലിസ്റ്റഡ് കമ്പനിയും നിര്‍ദ്ദേശിച്ച മറ്റു ശ്രേണികളിലുള്ള
കമ്പനികളി
ല്‍ ഉള്‍പെട്ട ഒരു കമ്പനിയും വകുപ്പ് 134 (3) പ്രകാരമുള്ള അതിന്‍റെ ബോര്‍ഡ് റിപ്പോര്‍ട്ടി ല്‍, പ്രാക്ടീസിലുള്ള ഒരു കമ്പനി സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു സെക്രട്ടറിയ ല്‍ ആഡിറ്റ് റിപ്പോര്‍ട്ട് ചേര്‍ത്തുവെയ്ക്കണം.

[വ. 204 (1)]

പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറിക്ക്, കമ്പനിയുടെ സെക്രട്ടറിയലും മറ്റു ബന്ധപ്പെട്ട രേഖകളും ആഡിറ്റ് ചെയ്യാ ന്‍ എല്ലാവിധ സഹായവും സൌകര്യങ്ങളും നല്‍കേണ്ടത് കമ്പനിയുടെ ചുമതലയാണ്.

[വ. 204 (2)]

പ്രാക്ടീസിലുള്ള ഒരു കമ്പനി സെക്രട്ടറി ഉ.വ.(1) പ്രകാരമുള്ള അയാളുടെ റിപ്പോര്‍ട്ടി ല്‍ നടത്തിയ ഏതെങ്കിലും വിശേഷപ്പെടുത്തലുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മറ്റു അഭിപ്രായങ്ങള്‍ക്കും മുഴുവ ന്‍ വിശദീകരണങ്ങളും വകുപ്പ് 134 (3) പ്രകാരമുള്ള റിപ്പോര്‍ട്ടി ല്‍ ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌ നല്‍കണം.

[വ. 204 (3)]

ഒരു കമ്പനിയോ കമ്പനിയുടെ ഏതെങ്കിലും ഓഫീസറോ പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറിയോ ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കി ല്‍, വീഴ്ച വരുത്തിയ കമ്പനിയും, കമ്പനിയുടെ ഓരോ ഓഫീസറും അഥവാ പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറിയും ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 204 (4)]

#CompaniesAct  

No comments:

Post a Comment