Saturday, 13 December 2014

കമ്പനി നിയമം: മാനേജര്‍മാരുടെ വേതനത്തിനു വേണ്ടി ലാഭം കണക്കാക്കുമ്പോള്‍


ലാഭം കണക്കാക്കുമ്പോള്‍

വകുപ്പ് 197-ന്‍റെ ആവശ്യത്തിന്‌ വേണ്ടി ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ അറ്റാദായം ഗണിക്കുമ്പോ ള്‍-

(a) ഉ.വ.(2) വ്യക്തമാക്കിയ തുകകള്‍ക്ക്‌ ക്രെഡിറ്റ്‌ നല്‍കണം, ഉ.വ.(3) വ്യക്തമാക്കിയവയ്ക്ക് ക്രെഡിറ്റ്‌ നല്‍കില്ല; കൂടാതെ,

(b) ഉ.വ.(4) വ്യക്തമാക്കിയ തുകകള്‍ കുറയ്ക്കും, ഉ.വ.(5) വ്യക്തമാക്കിയ തുകകള്‍ കുറയ്ക്കില്ല.

[വ. 198 (1)]

മുന്‍പറഞ്ഞപോലെ ഗണിക്കുമ്പോ ള്‍, കേന്ദ്ര ഗവര്‍ന്മേണ്ട് മറ്റുവിധത്തി ല്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും അവയൊഴികെയും ഏതെങ്കിലും ഗവര്‍ന്മേണ്ടി ല്‍ നിന്നോ ഏതെങ്കിലും ഗവര്‍ന്മേണ്ട് ഇതിനായി അധികാരപ്പെടുത്തിയ അഥവാ സ്ഥാപിച്ച ഏതെങ്കിലും പൊതുവധികാരസ്ഥാപനത്തി ല്‍ നിന്നോ സ്വീകരിച്ച സബ്സിഡികള്‍ക്കും പ്രേരകപ്രതിഫലങ്ങള്‍ക്കും ക്രെഡിറ്റ്‌ നല്‍കണം,      

[വ. 198 (2)]

മുന്‍പറഞ്ഞപോലെ ഗണിക്കുമ്പോ ള്‍, താഴെപ്പറയുന്ന തുകകള്‍ക്ക് ക്രെഡിറ്റ്‌ നല്‍കില്ല:-

(a) കമ്പനി വിറ്റ അഥവാ ഇറക്കിയ കമ്പനിയുടെ ഓഹരികളിലോ ഡിബെഞ്ചറുകളിലോ പ്രീമിയമായി ഉള്ള ലാഭങ്ങ ള്‍;

(b) കമ്പനിതന്നെ കണ്ടുകെട്ടിയ ഓഹരിക ള്‍ വില്‍കുമ്പോ ഴുള്ള ലാഭങ്ങ ള്‍;

(c) കമ്പനിയുടെ ഉദ്യമമോ കമ്പനിയുടെ ഏതെങ്കിലും ഉദ്യമങ്ങളോ അതിന്‍റെ ഭാഗമോ വില്‍കുമ്പോ ഴുള്ള ലാഭം ഉള്‍പെടെ ഒരു മുതല്‍മുടക്കിന്‍റെ സ്വഭാവത്തിലുള്ള ലാഭങ്ങ ള്‍;

(d) കമ്പനിയുടെ ഉദ്യമത്തിലോ കമ്പനിയുടെ ഏതെങ്കിലും ഉദ്യമങ്ങളിലോ ഉള്ളതുമായ ഒരു മുതല്‍മുടക്കിന്‍റെ സ്വഭാവത്തിലുള്ള ഏതെങ്കിലും സ്ഥാവര വസ്തുക്കള്‍ അഥവാ സ്ഥിരം ആസ്തിക ള്‍
വില്‍ക്കുമ്പോ
ള്‍, കമ്പനിയുടെ പൂര്‍ണമായോ ഭാഗികമായോ ഉള്ള ബിസിനസ്സ് തന്നെ അത്തരം വസ്തുവകകളും ആസ്തികളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതാകുമ്പോ ള്‍ ഒഴികെ, ഉള്ള ലാഭങ്ങള്‍;

 

ഏതെങ്കിലും സ്ഥിരം ആസ്തിയുടെ വിറ്റവില, അതിന്‍റെ താഴ്ത്തി എഴുതിയ മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍, കൂടുതലുള്ളത് സ്ഥിരം ആസ്തിയുടെ യഥാര്‍ത്ഥ ചിലവും താഴ്ത്തി എഴുതിയ മൂല്യവും തമ്മിലുള്ള വ്യത്യാസത്തെക്കാ ള്‍ കൂടാത്തത് ക്രെഡിറ്റ്‌ ചെയ്യും.

(e) ആസ്തിയുടെയോ ബാദ്ധ്യതയുടെയോ ന്യായവില അളക്കുമ്പോളുള്ള, ലാഭനഷ്ടക്കണക്കിലെ മിച്ചം ഉള്‍പെടെ, ഒരു ആസ്തിയുടെയോ ഇക്വിറ്റി റിസര്‍വ്കളി ല്‍ ഉള്‍പ്പെടുത്തിയ ഒരു ബാദ്ധ്യതയുടെയോ (ബാലന്‍സ്ഷീറ്റി ല്‍) തുടരുന്ന തുകയിലെ മാറ്റം;

[വ. 198 (3)]

മുന്‍പറഞ്ഞപോലെ ഗണിക്കുമ്പോ ള്‍, താഴെപ്പറയുന്ന തുകക ള്‍ കുറയ്ക്കും:-

(a) സാധാരണ പ്രവൃത്തിച്ചിലവുക ള്‍;

(b) ഡയറക്ടര്‍മാരുടെ വേതനം;

(c) കമ്പനിയുടെ സ്റ്റാഫിലെ ഏതെങ്കിലും അംഗത്തിനും, മുഴുവനോ ഭാഗികമോ ആയ സമയത്തേക്ക് കമ്പനി തൊഴി ല്‍ നല്‍കിയ അഥവാ ഏര്‍പ്പെടുത്തിയ ഏതെങ്കിലും എഞ്ചിനീയര്‍ക്ക്, ടെക്നീഷ്യന്, അഥവാ വ്യക്തിക്കും കൊടുത്ത അഥവാ കൊടുക്കേണ്ട ലാഭവിഹിതം അഥവാ കമ്മിഷന്‍;

(d) കൂടുതലോ അസാധാരണമോ ആയ ലാഭത്തിന്മേല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു നികുതിയുടെ സ്വഭാവത്തില്‍ വിജ്ഞാപനം നടത്തിയ ഏതെങ്കിലും നികുതി;

(e)   കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി വിജ്ഞാപനം നടത്തിയതും പ്രത്യേക കാരണങ്ങളാലും പ്രത്യേക സാഹചര്യത്തിലും ബിസിനസ്സ്
ലാഭത്തി ല്‍ ചുമത്തിയ ഏതെങ്കിലും നികുതി;

(f)     കമ്പനി ഇറക്കിയ ഡിബെഞ്ചറുകളുടെ പലിശ;

(g)    അതിന്‍റെ സ്ഥാവരജംഗമ വസ്തുക്കളി ല്‍ ഒരു ചാര്‍ജിന്മേ ല്‍ സുരക്ഷിതമാക്കിയ കടങ്ങളിലും മുന്‍‌കൂര്‍തുകകളിലും കമ്പനി ഏര്‍പ്പെട്ട പണയങ്ങളിലും വരുന്ന പലിശ;

(h)   സുരക്ഷിതമാക്കാത്ത കടങ്ങളിലും മുന്‍‌കൂര്‍തുകകളിലും വരുന്ന പലിശ;

(i)      സ്ഥാവരജംഗമ വസ്തുക്കളില്‍ ഒരു മുതല്‍മുടക്കിന്‍റെ സ്വഭാവമില്ലാത്ത തരം കേടുപാട് നീക്ക ല്‍ ചിലവുക ള്‍;

(j)     വകുപ്പ് 181 –ലെ സംഭാവനക ള്‍ ഉള്‍പെടെ പുറംചിലവുക ള്‍;

(k)    വകുപ്പ് 123 വ്യക്തമാക്കിയ പരിധിയിലുള്ള തേയ്മാനച്ചിലവുക ള്‍;

(l)  വരവിനെക്കവിഞ്ഞ ചിലവ്, ഈ നിയമം തുടങ്ങുമ്പോഴോ അതിനു ശേഷമോ തുടങ്ങിയ ഏതെങ്കിലും വര്‍ഷം ഈ വകുപ്പ് പ്രകാരം അറ്റാദായം കണക്കാക്കുമ്പോള്‍ ഉയര്‍ന്നതും, പിന്നീടുള്ള ഏതെങ്കിലും വര്‍ഷം, അതായത് അറ്റാദായം കണക്കാക്കുന്ന വര്‍ഷത്തിനു മുന്‍പ്, അങ്ങനെ കവിഞ്ഞത് കുറച്ചിട്ടില്ലെങ്കിലും;

(m) ഒരു കരാ ര്‍ ലംഘനത്തി ല്‍ നിന്നും ഉയരുന്ന ഒരു ബാദ്ധ്യത ഉള്‍പെടെ, ഏതെങ്കിലും നിയമാനുസൃതമായ ബാദ്ധ്യത മൂലം കൊടുക്കേണ്ട ഏതെങ്കിലും പ്രതിഫലം അഥവാ നഷ്ടപരിഹാരം;

(n) ഉ.വ.(m) പറയുന്ന തരം ഏതെങ്കിലും ബാദ്ധ്യത നേരിടേണ്ട റിസ്കിനെതിരേ ഇന്‍ഷുറന്‍സ് ആയി കൊടുത്ത ഏതെങ്കിലും തുക;

(o) കണക്കു വര്‍ഷം എഴുതിത്തള്ളുകയോ, ക്രമീകരിക്കുകയോ ചെയ്തതും കിട്ടാക്കുറ്റിയായി പരിഗണിക്കപ്പെട്ടതുമായ കടങ്ങ ള്‍;

[വ. 198 (4)]

മുന്‍പറഞ്ഞപോലെ ഗണിക്കുമ്പോ ള്‍, താഴെപ്പറയുന്ന തുകക ള്‍ കുറയ്ക്കില്ല:-

(a) ആദായ നികുതി നിയമം, 1961 പ്രകാരം കമ്പനി കൊടുക്കേണ്ട ആദായ നികുതിയോ സൂപ്പര്‍ നികുതിയോ; അഥവാ ഉ.വ.(4) (d), (e), എന്നിവയില്‍ വരാത്ത കമ്പനിയുടെ വരുമാനത്തിന്മേ ല്‍ വരുന്ന മറ്റേതു നികുതിയും;

(b) ഉ.വ.(4) (m) പറയുന്ന തരം ഒരു ബാദ്ധ്യത വഴിയല്ലാത്ത, സ്വമനസ്സാലെയുള്ള ഏതെങ്കിലും പ്രതിഫലം, നഷ്ടപരിഹാരം, അഥവാ കൊടുക്കുന്നത്;

(c) കമ്പനിയുടെ ഉദ്യമമോ കമ്പനിയുടെ ഏതെങ്കിലും ഉദ്യമങ്ങളോ അതിന്‍റെ ഭാഗമോ വില്‍കുമ്പോ ഴുള്ള നഷ്ടം ഉള്‍പെടെയും, വിറ്റ, ഉപേക്ഷിച്ച, പൊളിച്ച, അഥവാ നശിപ്പിച്ച ഏതെങ്കിലും ആസ്തിയുടെ, അതിന്‍റെ വിറ്റവിലയെക്കാ ള്‍ അഥവാ ആക്രിവിലയെക്കാ ള്‍ കൂടുതലുള്ള താഴ്ത്തി എഴുതിയ മൂല്യം ഉള്‍പ്പെടുത്താതെയും ഉള്ള, ഒരു മുതല്‍മുടക്കിന്‍റെ സ്വഭാവത്തിലുള്ള നഷ്ടം;

(d) ആസ്തിയുടെയോ ബാദ്ധ്യതയുടെയോ ന്യായവില അളക്കുമ്പോളുള്ള, ലാഭനഷ്ടക്കണക്കിലെ മിച്ചം ഉള്‍പെടെ, ഒരു ആസ്തിയുടെയോ ഇക്വിറ്റി റിസര്‍വ്കളി ല്‍ ഉള്‍പ്പെടുത്തിയ ഒരു ബാദ്ധ്യതയുടെയോ (ബാലന്‍സ്ഷീറ്റി ല്‍) തുടരുന്ന തുകയിലെ മാറ്റം.

[വ. 198 (5)]

#CompaniesAct

No comments:

Post a Comment