അന്വേഷണം:
ഉദ്യോഗസ്ഥരുടെ സംരക്ഷണം
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും-
(a)
ഏതെങ്കിലും അന്വേഷണത്തിന്‍റെ ഇടയി ല്‍,
വകുപ്പ് 210, 212, 213, അഥവാ 219 പ്രകാരം ഒരു കമ്പനിയുടെ, മറ്റു ബോഡി കോര്‍പ്പറേറ്റ്,
അഥവാ വ്യക്തിയുടെ സ്ഥിതിഗതികളോ മറ്റു കാര്യങ്ങളുമായോ ബന്ധപ്പെട്ട്, അഥവാ ഒരു
കമ്പനിയുടെ അംഗത്വവും മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട്, അഥവാ ഒരു കമ്പനിയുടെ
അല്ലെങ്കി ല്‍ ബോഡി കോര്‍പ്പറേറ്റിന്‍റെ ഓഹരികളുടെ
അഥവാ ഡിബെഞ്ചറുകളുടെ ഉടമസ്ഥതയെ, അഥവാ വകുപ്പ് 216 പ്രകാരം ഒരു കമ്പനി, മറ്റു ബോഡി
കോര്‍പ്പറേറ്റ്, അഥവാ വ്യക്തിയുടെ സ്ഥിതിഗതികളോ മറ്റു കാര്യങ്ങളുമായോ
ബന്ധപ്പെട്ട്; അഥവാ
(b)
അദ്ധ്യായം പതിനാറ് പ്രകാരം ഒരു
കമ്പനിയുടെ കാര്യങ്ങളുടെ നടത്തിപ്പും ഭരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിക്കെതിരെ
ഏതെങ്കിലും നടപടി നിലവിലുള്ളപ്പോ ള്‍,
അത്തരം കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തി-
(i)
ഏതെങ്കിലും ഉദ്യോഗസ്ഥനെ
പുറത്താക്കാനോ സസ്പെന്‍ഡ് ചെയ്യാനോ; അഥവാ
(ii)
പിരിച്ചുവിടല്‍, നീക്കം ചെയ്യല്‍,
തരം താഴ്ത്തല്‍ എന്നിവയോ മറ്റോ വഴി അയാളെ ശിക്ഷിക്കാനോ; അഥവാ
(iii)
അയാള്‍ക്ക് പ്രതികൂലമായ വിധത്തി ല്‍
തൊഴി ല്‍ വ്യവസ്ഥക ളില്‍ ഭേദഗതി വരുത്താനോ,
-ഉദ്ദേശിക്കുന്നെങ്കില്‍, അത്തരം കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ
വ്യക്തി, ഉദ്യോഗസ്ഥനെതിരായുള്ള നടപടിക്ക് ട്രിബ്യുണലിന്‍റെ അനുമതി മേടിക്കണം,
ട്രിബ്യുണലിന് നിര്‍ദ്ദേശിച്ച നടപടിക്കെതിരെ എതിര്‍പ്പുണ്ടെങ്കി ല്‍, അത് ബന്ധപ്പെട്ട കമ്പനി,
മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്ക് നോട്ടീസ് എഴുതി തപാലി ല്‍ അയയ്ക്കും.
[വ. 218 (1)]
ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തി ഉ.വ.(1) പ്രകാരം
അപേക്ഷ കൊടുത്ത് മുപ്പതു ദിവസത്തിനുള്ളില്‍ ട്രിബ്യുണലിന്‍റെ അനുമതി
കിട്ടിയില്ലെങ്കി ല്‍,
അപ്പോള്‍, അപ്പോള്‍ മാത്രം, ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ
വ്യക്തിക്ക് നിര്‍ദ്ദേശിച്ച നടപടി ഉദ്യോഗസ്ഥനെതിരെ തുടരാം.
[വ. 218 (2)]
ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്ക് ട്രിബ്യുണലിന്‍റെ എതിര്‍പ്പി ല്‍ അതൃപ്തിയുണ്ടെങ്കി ല്‍ എതിര്‍പ്പിന്‍റെ നോട്ടീസ്
കിട്ടി മുപ്പതു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫീസ് അടച്ചു നിര്‍ദ്ദേശിച്ച
വിധത്തി ല്‍ അപ്പലേറ്റ്
ട്രിബ്യുണലിന് ഒരു അപ്പീ ല്‍
പരിഗണിക്കാം.
[വ. 218 (3)]
അത്തരം അപ്പീലില്‍ അപ്പലേറ്റ് ട്രിബ്യുണലിന്‍റെ തീരുമാനം ട്രിബ്യുണലിനും, ബന്ധപ്പെട്ട
കമ്പനി , മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്കും അന്തിമവും ബാധകവുമായിരിക്കും.
[വ. 218 (4)]
സംശയനിവൃത്തിക്കായി, ഈ വകുപ്പിലെ വ്യവസ്ഥകള്‍, നിലവിലുള്ള മറ്റേതെങ്കിലും
നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ബാധകമായിരിക്കുമെന്ന് ഇവിടെ
പ്രഖ്യാപിക്കുന്നു.
[വ. 218 (5)]
#CompaniesAct
No comments:
Post a Comment