ഒറ്റയാള്‍ കമ്പനിയുടെ കരാ ര്‍
കമ്പനിയുടെ
ഡയറക്ടര്‍ ആയ ഏക അംഗവുമായി, ഓഹരികളാ ല്‍ അഥവാ ഗ്യാരണ്ടിയി ല്‍ ക്ളിപ്തമാക്കിയ ഒറ്റയാ ള്‍ കമ്പനി കരാറി ല്‍ ഏര്‍പ്പെടുമ്പോ ള്‍, എഴുതിയ ഒരു കരാ ര്‍ അല്ലാത്തപക്ഷം, കമ്പനി, കരാറിന്‍റെ അഥവാ ഓഫറിന്‍റെ ഉപാധികള്‍ ഒരു
മെമ്മോറാണ്ടത്തി ല്‍ ഉള്‍പ്പെടുത്താനും കരാറില്‍ ഏര്‍പ്പെട്ടതിന്
തൊട്ടടുത്ത് കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ ആദ്യ യോഗത്തിലെ മിനിറ്റ്സി ല്‍ രേഖപ്പെടുത്താനും ഉറപ്പുവരുത്തണം:
കമ്പനി അതിന്‍റെ
സാധാരണ ബിസിനസ്സി ല്‍ ഏര്‍പ്പെട്ട കരാറുകള്‍ക്ക് ഈ ഉപവകുപ്പിലുള്ള
ഒന്നും ബാധകമല്ല.
[വ. 193 (1)]
കമ്പനി ഏര്‍പ്പെട്ടതും
ഉ.വ.(1) പ്രകാരം ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ യോഗത്തിലെ മിനിറ്റ്സി ല്‍ രേഖപ്പെടുത്തിയതുമായ ഓരോ കരാറിനെക്കുറിച്ചും ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ അംഗീകാരം
നല്‍കിയ ദിവസത്തിനുശേഷം പതിനഞ്ചു ദിവസത്തിനുള്ളി ല്‍ കമ്പനി റജിസ്ട്രാറെ അറിയിയ്ക്കണം.
[വ. 193 (2)]
#CompaniesAct
No comments:
Post a Comment