വിതരണം വഴി പ്രമേയം
പ്രമേയത്തിന്‍റെ നക്ക ല്‍,
അതിനു വേണ്ട പേപ്പറുകള്‍ സഹിതം എല്ലാ ഡയറക്ടര്‍മാര്‍ക്കും അഥവാ കമ്മിറ്റി അംഗങ്ങള്‍ക്കും
നിര്‍ദ്ദേശിച്ച വിധത്തില്‍ കമ്പനിയി ല്‍ റജിസ്റ്റ ര്‍ ചെയ്ത ഇന്ത്യയിലെ മേല്‍വിലാസത്തി ല്‍ കൈവശം നല്‍കിയോ, തപാലിലോ, ക്യുറിയറിലോ മറ്റു ഇലക്ട്രോണിക്കലായോ
അയയ്ക്കുകയും പ്രമേയത്തി ല്‍ വോട്ടു ചെയ്യാ ന്‍ അവകാശമുള്ള ഭൂരിപക്ഷം ഡയറക്ടര്‍മാരും അഥവാ അംഗങ്ങളും അംഗീകരിക്കുകയും
ചെയ്യാതെ ഒരു പ്രമേയവും ബോര്‍ഡോ കമ്മിറ്റിയോ വിതരണം വഴി പാസ്സാക്കിയതായി
പരിഗണിക്കുകയില്ല:
ആകെ ഡയറക്ടര്‍മാരുടെ
എണ്ണത്തി ല്‍ മൂന്നിലൊന്നി ല്‍ കുറയാത്തവ ര്‍ വിതരണത്തിലുള്ള ഏതെങ്കിലും പ്രമേയം ഒരു
യോഗത്തില്‍ തീരുമാനിക്കണം എന്നാവശ്യപ്പെട്ടാ ല്‍ ചെയര്‍പേഴ്സ ന്‍ പ്രമേയം ബോര്‍ഡിന്‍റെ ഒരു യോഗത്തി ല്‍ തീരുമാനത്തിന് വെയ്ക്കണം.
[വ. 175 (1)]
ഉ.വ.(1)
പ്രകാരമുള്ള ഒരു പ്രമേയം പിന്നീടുള്ള ബോര്‍ഡിന്‍റെയോ കമ്മിറ്റിയുടെയോ ഒരു യോഗത്തി ല്‍ ശ്രദ്ധയില്‍ എടുക്കുകയും ആ യോഗത്തിന്‍റെ മിനിറ്റ്സി ല്‍ ഉള്‍പെടുത്തുകയും വേണം.
[വ. 175 (2)]
#CompaniesAct
No comments:
Post a Comment