പണമായല്ലാത്ത ഇടപാടുകള്‍
ഒരു കമ്പനിയും ഒരു ക്രമത്തില്‍, അത്തരം ക്രമത്തിന്
പൊതുയോഗത്തി ല്‍ കമ്പനിയുടെ ഒരു പ്രമേയത്തിന്‍റെ മുന്‍കൂ ര്‍ അനുവാദം ഇല്ലാതെ ഏര്‍പ്പെട്ടുകൂടാ-
(a)
കമ്പനിയുടെ, അതിന്‍റെ ഹോള്‍ഡിങ്ങ്,
സബ്സിഡിയറി, സഹവര്‍ത്തി കമ്പനിയുടെ ഒരു ഡയറക്ട ര്‍,
അഥവാ അയാളുമായി ബന്ധപ്പെട്ട ഒരു വ്യക്തി, കമ്പനിയില്‍ നിന്നും ആസ്തിക ള്‍
പണമായല്ലാത്ത പ്രതിഫലത്തിന് വാങ്ങുകയോ വാങ്ങിക്കുന്നതിനോ ; അഥവാ,
(b)
അത്തരം ഒരു ഡയറക്ട ര്‍,
അഥവാ അയാളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയി ല്‍
നിന്നും ആസ്തിക ള്‍ പണമായല്ലാത്ത പ്രതിഫലത്തിന് കമ്പനി
വാങ്ങുകയോ വാങ്ങിക്കുന്നതിനോ.
ഡയറക്ടര്‍, അഥവാ അയാളുമായി ബന്ധപ്പെട്ട വ്യക്തി ഹോള്‍ഡിങ്ങ് കമ്പനിയുടെ
ഒരു ഡയറക്ടര്‍ ആണെങ്കില്‍, ഈ ഉപവകുപ്പനുസരിച്ച്, ഹോള്‍ഡിങ്ങ് കമ്പനിയുടെ പൊതുയോഗത്തില്‍ ഒരു പ്രമേയം പാസ്സാക്കി മുന്‍കൂ ര്‍ അനുവാദവും ആവശ്യമായി വരും.
[വ. 192 (1)]
ഉ.വ.(1) പ്രകാരം കമ്പനിയുടെയോ ഹോള്‍ഡിങ്ങ് കമ്പനിയുടെയോ പോതുയോഗത്തിലെ
പ്രമേയത്തിന് അംഗീകാരത്തിനുള്ള നോട്ടീസി ല്‍, ക്രമത്തിന്‍റെ വിവരങ്ങളും ഒരു റജിസ്റ്റഡ്
വാല്യുവ ര്‍ യഥാവിധി
കണക്കാക്കിയ, അത്തരം ക്രമത്തിലുള്‍പ്പെട്ട ആസ്തികളുടെ മൂല്യവും ഉള്‍പെടുത്തണം.
[വ. 192 (2)]
(a)
ക്രമത്തിന്‍റെ വിഷയമായ ഏതെങ്കിലും
പണം അഥവാ പ്രതിഫലം തിരികെ നല്‍കുന്നത് സാദ്ധ്യമല്ലെങ്കിലും, കൂടാതെ, അതിനു
സംഭവിച്ച ഏതെങ്കിലും നഷ്ടത്തിനോ കേടിനോ, കമ്പനിയ്ക്ക് ഏതെങ്കിലും വ്യക്തി
പരിഹാരമുണ്ടാക്കിയെങ്കിലും, അഥവാ,
(b)
ഏതെങ്കിലും വ്യക്തി ഈ വകുപ്പിലെ
വ്യവസ്ഥകളുടെ ലംഘനം ശ്രദ്ധയില്‍ പെടാതെയും ഉത്തമ വിശ്വാസത്തി ലും
ഏതെങ്കിലും അവകാശങ്ങ ള്‍ നേടുകയും ചെയ്താലും, ഒഴികെ,
ഒരു കമ്പനിയോ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിയോ ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി ഏര്‍പ്പെട്ട ഏതെങ്കിലും ക്രമം, കമ്പനിയുടെ തീരുമാനപ്രകാരം അസാധുവാകും.
[വ. 192 (3)]
#CompaniesAct
No comments:
Post a Comment