ബോര്‍ഡിന്‍റെ അധികാരത്തിനു നിയന്ത്രണങ്ങ ള്‍
ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് താഴെപ്പറയുന്ന അധികാരങ്ങള്‍
കമ്പനിയുടെ ഒരു വിശേഷ പ്രമേയത്തിലൂടെയുള്ള സമ്മത പ്രകാരമേ പ്രയോഗിക്കാവൂ:-
(a) കമ്പനിയുടെ
ഉദ്യമം മുഴുവനായോ ഏതാണ്ട് പൂര്‍ണമായോ, ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍ ഏതെങ്കിലും
ഉദ്യമങ്ങള്‍ മുഴുവനായോ ഏതാണ്ട് പൂര്‍ണമായോ വില്‍ക്കാനോ, ലീസിനു നല്‍കാനോ, മറ്റു
വിധത്തില്‍ കൈയൊഴിയാനോ.
വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി-
(i)
“ഉദ്യമം” അര്‍ത്ഥമാക്കുന്നത് തൊട്ടുമുന്‍പുള്ള
സാമ്പത്തിക വര്‍ഷം ആഡിറ്റഡ് ബാലന്‍സ് ഷീറ്റ് പ്രകാരം ഋണവിമുക്തമൂലധനത്തിന്‍റെ
ഇരുപതു ശതമാനത്തി ല്‍
കൂടുത ല്‍ കമ്പനി നിക്ഷേപിച്ചിട്ടുള്ള ഒരു ഉദ്യമം അഥവാ മുന്‍ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തവരുമാനത്തിന്‍റെ ഇരുപതു ശതമാനം ഉണ്ടാക്കുന്ന ഒരു ഉദ്യമം ആണ്.
കൂടുത ല്‍ കമ്പനി നിക്ഷേപിച്ചിട്ടുള്ള ഒരു ഉദ്യമം അഥവാ മുന്‍ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തവരുമാനത്തിന്‍റെ ഇരുപതു ശതമാനം ഉണ്ടാക്കുന്ന ഒരു ഉദ്യമം ആണ്.
(ii)
ഏതെങ്കിലും സാമ്പത്തിക വര്‍ഷം ‘ഉദ്യമം
ഏതാണ്ട് പൂര്‍ണമായി’ എന്ന ശൈലി അര്‍ത്ഥമാക്കുന്നത് തൊട്ടുമുന്‍പുള്ള സാമ്പത്തിക
വര്‍ഷം ആഡിറ്റഡ് ബാലന്‍സ് ഷീറ്റ് പ്രകാരം ഉദ്യമത്തിന്‍റെ മൂല്യത്തിന്‍റെ ഇരുപതു
ശതമാനമോ അതി ല്‍ കൂടുതലോ ആണ്.
(b) ഏതെങ്കിലും
ലയനം അഥവാ സംയോജനത്തിന്‍റെ ഫലമായി അത് സ്വീകരിക്കുന്ന പരിഹാരത്തുക ട്രസ്റ്റ്
സെക്യുരിറ്റികളി ല്‍ നിക്ഷേപിക്കുന്നതിനോ മറ്റോ;
(c) കടം
വാങ്ങുവാന്‍, കമ്പനിയുടെ ബാങ്കില്‍ നിന്നും അതിന്‍റെ സാധാരണ ഇടപാടുകളി ല്‍ തത്കാല
കടങ്ങ ള്‍ കൂടാതെ വാങ്ങുന്ന കടങ്ങ ള്‍, കമ്പനി ഇതുവരെ വാങ്ങിയ കടങ്ങളും ചേര്‍ത്ത്, അങ്ങനെ
കടം വാങ്ങുന്ന തുക അതിന്‍റെ അടച്ചുതീര്‍ത്ത
മൂലധനവും സ്വതന്ത്ര റിസര്‍വും ചേര്‍ന്നതിനെ മറികടക്കുമ്പോ ള്‍:
ഒരു ബാങ്കിംഗ് കമ്പനി അതിന്‍റെ സാധാരണ ബിസിനസ് ഇടപാടുകളില്‍,
പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും, അത് ആവശ്യപ്പെടുമ്പോ ള്‍
തിരികെ നല്‍കുന്നതും അല്ലാത്തതും, ചെക്ക്, ഡ്രാഫ്റ്റ്, മറ്റു ഉത്തരവ് എന്നിവയാല്‍
തിരികെ എടുക്കുന്നതും, ഈ ഉപ വകുപ്പിന്‍റെ അര്‍ത്ഥത്തി ല്‍ വരുന്ന ഒരു ബാങ്കിംഗ് കമ്പനിയുടെ പണം കടം വാങ്ങ ല്‍ ആയി പരിഗണിക്കുകയില്ല.
വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ‘തത്കാല
കടങ്ങ ള്‍’ എന്ന ശൈലി അര്‍ത്ഥമാക്കുന്നത്, ആവശ്യപ്പെടുമ്പോ ള്‍ അഥവാ കടം വാങ്ങിയ
ദിവസം മുതല്‍ ആറുമാസത്തിനുള്ളി ല്‍ തിരികെ നല്‍കേണ്ടതോ,
ആയ ഹ്രസ്വ കാല, കാഷ് ക്രെഡിറ്റ് ക്രമീകരണങ്ങള്‍, ബില്ലുകളുടെ ഡിസ്കൌണ്ടിങ്ങ്, ഒരു
കാലഭേദത്തി ല്‍ തീരുന്ന തരം ഹ്രസ്വ കാല കടങ്ങ ള്‍, എന്നിവയാണ് എന്നാല്‍ ഒരു മുതല്‍മുടക്കിന്‍റെ സ്വഭാവമുള്ള
സാമ്പത്തിക ചിലവുകള്‍ക്കു വേണ്ടി സമാഹരിച്ചിട്ടുള്ള കടങ്ങള്‍ ഉള്‍പെടില്ല.
(d)
ഒരു
ഡയറക്ടറെ കടബാദ്ധ്യതയില്‍ നിന്നും മോചിപ്പിക്കാനോ, തിരികെ അടയ്ക്കാന്‍ സമയം
അനുവദിക്കാനോ.
[വ. 180 (1)]
ഉ.വ.(1) (c) -യിലെ അധികാരങ്ങ ള്‍ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ
പൊതുയോഗത്തില്‍ പാസ്സാക്കിയ ഓരോ വിശേഷ പ്രമേയവും ഡയറക്ടര്‍മാരുടെ ബോര്‍ഡിന്
കടമെടുക്കാവുന്ന പണത്തിന്‍റെ ആകെത്തുക വ്യക്തമാക്കണം.
[വ. 180 (2)]
(a) ഉത്തമ വിശ്വാസത്തില്‍ ഉപവകുപ്പില്‍ പറഞ്ഞ വസ്തുവകകള്‍, നിക്ഷേപം, അഥവാ
ഉദ്യമം വാങ്ങുകയോ ലീസില്‍ എടുക്കുകയോ ചെയ്യുന്ന ആളുടെ ഉടമസ്ഥാവകാശം; അഥവാ
(b) കമ്പനിയുടെ ഏതെങ്കിലും വസ്തുവകക ള്‍ വില്‍ക്കുകയോ ലീസിനു നല്‍കുകയോ ചെയ്യുമ്പോള്‍,
അത്തരം വില്പന അഥവാ ലീസ് ആണ് കമ്പനിയുടെ സാധാരണ ബിസിനസ് ഇടപാടുക ള്‍ എങ്കില്‍,
ഉ.വ.(1) (a) -യിലുള്ള ഒന്നും ബാധകമല്ല.
[വ. 180 (3)]
ഉ.വ.(1) (a)-യില്‍ പറഞ്ഞ ഇടപാടുക ള്‍ സമ്മതിച്ചുകൊണ്ട് കമ്പനി പാസ്സാക്കുന്ന
ഏതെങ്കിലും വിശേഷ പ്രമേയം, അത്തരം ഇടപാടില്‍ ഉണ്ടാകുന്ന വിറ്റവിലയുടെ ഉപയോഗം,
കൈയൊഴിയല്‍, അഥവാ നിക്ഷേപത്തിനുള്ള ഉപാധികള്‍ ഉള്‍പെടെ അത്തരം പ്രമേയത്തി ല്‍ വ്യക്തമാക്കുന്ന ഉപാധികള്‍ ഏര്‍പ്പെടുത്തും:
ഈ നിയമത്തിലുള്ള വ്യവസ്ഥക ള്‍ അനുസരിച്ചല്ലാതെ കമ്പനിയെ അതിന്‍റെ മൂലധനം
കുറയ്ക്കാ ന്‍
ഈ ഉപവകുപ്പ് അധികാരപ്പെടുത്തുന്നതായി പരിഗണിക്കുകയില്ല.
[വ. 180 (4)]
ഉത്തമ വിശ്വാസത്തിലും ഉപവകുപ്പ് ചുമത്തിയ പരിധി കടന്നെന്ന അറിവ് ഇല്ലാതെയുമാണ്
കടം നല്‍കിയതെന്ന് ഋണദാതാവ് തെളിയിച്ചാലല്ലാതെ, ഉ.വ.(1) (c) ചുമത്തുന്ന
പരിധിക്കുമേല്‍ കമ്പനി വരുത്തിവെയ്ക്കുന്ന ഒരു കടവും സാധുതയുള്ളതോ ബാധകമോ
ആയിരിക്കില്ല.
[വ. 180 (5)]
#CompaniesAct
No comments:
Post a Comment