അദ്ധ്യായം പതിമൂന്ന്
മാനേജര്‍മാരുടെ നിയമനവും വേതനവും
നിയമനം
ഒരു കമ്പനിയും ഒരേ സമയം ഒരു മാനേജിംഗ് ഡയറക്ടര്‍ക്കും
ഒരു മാനേജര്‍ക്കും നിയമനമോ തൊഴിലോ നല്‍കിക്കൂടാ.
[വ. 196 (1)]
ഒരു സമയം അഞ്ചു വര്‍ഷത്തി ല്‍
കവിയുന്ന ഒരു കാലയളവിലേക്ക് ഒരു വ്യക്തിയെയും ഒരു കമ്പനിയും അതിന്‍റെ മാനേജിംഗ്
ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ
മാനേജറോ ആയി നിയമിക്കാനോ പുനര്‍നിയമിക്കാനോ പാടില്ല.
അയാളുടെ കാലാവധി തീരുംമുന്‍പ് ഒരു വര്‍ഷത്തിലും
നേരത്തെ പുനര്‍നിയമനം നടത്തിക്കൂടാ.
[വ. 196 (2)]
ഒരു കമ്പനിയും ഏതെങ്കിലും വ്യക്തിയെ മാനേജിംഗ്
ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ
മാനേജറോ ആയി നിയമിക്കാനോ തൊഴിലില്‍ തുടരാനോ-
(a) അയാള്‍ ഇരുപത്തൊന്നു വയസ്സി ല്‍ താഴെയോ എഴുപതു വയസ്സാകുകയോ ചെയ്തിട്ടുണ്ടെങ്കി ല്‍,
ഒരു വിശേഷ പ്രമേയം പാസ്സാക്കി എഴുപതു വയസ്സു പ്രായമായ
ഒരു വ്യക്തിയെ നിയമിക്കാം, എന്നാല്‍ പ്രമേയത്തിന്‍റെ നോട്ടീസിനോട് ചേര്‍ത്തുവെച്ച
വിശദീകരണ പ്രസ്താവനയി ല്‍ അത്തരം വ്യക്തിയെ
നിയമിക്കുന്നതിനുള്ള ന്യായീകരണം സൂചിപ്പിക്കണം;
(b)
അയാള്‍ ഒരു
മോചിതനാകാത്ത പാപ്പരാണ് അഥവാ എപ്പോഴെങ്കിലും ഒരു പാപ്പരായി വിധിച്ചിട്ടുള്ളതോ ആണെങ്കി ല്‍,
(c)
അയാളുടെ ഉത്തമര്‍ണരെ
നിവര്‍ത്തിക്കുന്നത് എപ്പോഴെങ്കിലും നിര്‍ത്തിവെച്ചിട്ടുണ്ടെങ്കില്‍, അഥവാ
എപ്പോഴെങ്കിലും അവരോട് ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അഥവാ
(d)
എപ്പോഴെങ്കിലും ഒരു
കോടതി ഒരു കുറ്റത്തിന് ശിക്ഷിച്ച് ആറുമാസത്തിലധികം വിധിച്ചിട്ടുണ്ടെങ്കി ല്‍;
-അനുവദിച്ചുകൂടാ.
[വ. 196 (3)]
വകുപ്പ് 197-നും പട്ടിക V-നും വിധേയമായി ഒരു മാനേജിംഗ്
ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ
മാനേജറോ നിയമിക്കപ്പെടുകയും അത്തരം നിയമനത്തിന്‍റെ ഉപാധികളും വ്യവസ്ഥകളും കൊടുക്കേണ്ട
വേതനവും, ഡയറക്ടര്‍മാരുടെ ബോര്‍ഡ് ഒരു യോഗത്തില്‍ അംഗീകരിക്കുകയും അത് കമ്പനിയുടെ
അടുത്ത പൊതുയോഗത്തില്‍ തന്നെയുള്ള ഒരു പ്രമേയം വഴിയും ആ പട്ടികയിലെ ഉപാധികളുമായി
വ്യത്യാസപ്പെട്ടാണ് നിയമനമെങ്കില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെയും അംഗീകാരത്തിനു
വിധേയവും ആയിരിക്കും:
അത്തരം നിയമനം പരിഗണിക്കുന്നതിനുള്ള ബോര്‍ഡ് അഥവാ
പൊതുയോഗം വിളിക്കുന്ന ഒരു നോട്ടീസി ല്‍ അത്തരം നിയമനത്തിന്‍റെ
ഉപാധികളും വ്യവസ്ഥകളും കൊടുക്കേണ്ട വേതനവും മറ്റു കാര്യങ്ങളും, ഉണ്ടെങ്കില്‍, അത്തരം
നിയമനത്തില്‍ ഒരു ഡയറക്ടര്‍ക്കോ, ഡയറക്ടര്‍മാര്‍ക്കോ ഉള്ള താത്പര്യവും ഉള്‍പെടുത്തണം:
അത്തരം നിയമനത്തിനു ശേഷം അറുപതു ദിവസത്തിനുള്ളില്‍,
നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു റിട്ടേണ് റജിസ്ട്രാര്‍ പക്ക ല്‍
ഫയ ല്‍ ചെയ്യണം.
[വ. 196 (4)]
ഈ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി, കമ്പനി ഒരു
പൊതുയോഗത്തില്‍, ഒരു മാനേജിംഗ് ഡയറക്ടറുടെയോ മുഴുവ ന്‍
സമയ ഡയറക്ടറുടെയോ മാനേജറുടെയോ ഒരു നിയമനം അംഗീകരിച്ചില്ലെങ്കി ല്‍,
അംഗീകാരത്തിന് മുന്‍പ് അയാ ള്‍ ചെയ്ത ഒരു
പ്രവൃത്തിയും അസാധുവായി പരിഗണിക്കപ്പെടില്ല.
[വ. 196 (5)]
#CompaniesAct
No comments:
Post a Comment