Sunday, 21 December 2014

കമ്പനി നിയമം: തിരച്ചിലും പിടിച്ചെടുക്കലും


തിരച്ചിലും പിടിച്ചെടുക്കലും

റജിസ്ട്രാ റോ ഇന്‍സ്പെക്ട റോ തന്‍റെ കൈവശമുള്ള വിവരം മുഖേനയോ മറ്റോ ഒരു കമ്പനിയുടെ അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ര്‍ അഥവാ ഏതെങ്കിലും ഡയറക്ടര്‍ അഥവാ ആഡിറ്റ ര്‍ അഥവാ കമ്പനി കമ്പനി സെക്രട്ടറിയെ നിയമിച്ചിട്ടില്ലെങ്കി ല്‍  പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറി ഇവരുമായി  ബന്ധപ്പെട്ട ബുക്കുകളും പേപ്പറുകളും നശിപ്പിക്കാനോ വികലമാക്കാനോ തിരുത്താനോ കൃത്രിമപ്പെടുത്താനോ അഥവാ ഒളിപ്പിക്കാനോ സാധ്യതയുണ്ടെന്ന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെങ്കി ല്‍ അദ്ദേഹം അത്തരം ബുക്കുകളും പേപ്പറുകളും പിടിച്ചെടുക്കാ ന്‍ പ്രത്യേക കോടതിയില്‍ നിന്നും ഒരുത്തരവ് വാങ്ങിയ ശേഷം-

(a)    അത്തരം ബുക്കുകളും പേപ്പറുകളും  സൂക്ഷിക്കുന്ന സ്ഥലം അഥവാ സ്ഥലങ്ങളില്‍ വേണ്ടത്ര സഹായത്തോടെ പ്രവേശിക്കുകയും തിരയുകയും;

(b)   കമ്പനിയെ അതിന്‍റെതന്നെ ചിലവി ല്‍ അത്തരം ബുക്കുകളി ല്‍ നിന്നും പേപ്പറുകളി ല്‍ നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കാ ന്‍ അനുവദിച്ച ശേഷം അത്തരം ബുക്കുകളും പേപ്പറുകളും പിടിച്ചെടുക്കുകയും ചെയ്യും.

[വ. 209 (1)]

റജിസ്ട്രാ ര്‍ അഥവാ ഇന്‍സ്പെക്ട ര്‍, ഏതു കമ്പനി അഥവാ അധികാരിയുടെ പക്കല്‍ നിന്നാണോ അത്തരം ബുക്കുകളും പേപ്പറുകളും പിടിച്ചെടുത്തത്, അവര്‍ക്ക് ഉ.വ.(1) പ്രകാരം പിടിച്ചെടുത്ത ബുക്കുകളും പേപ്പറുകളും എത്രയും പെട്ടെന്നുതന്നെ  അഥവാ അത്തരം പിടിച്ചെടുക്കലിന് ശേഷം നൂറ്റി എണ്‍പതാം ദിവസം കഴിയാതെ തിരികെ നല്‍കണം.

അവ വീണ്ടും ആവശ്യമുണ്ടെങ്കി ല്‍ എഴുതി നല്‍കിയ ഒരുത്തരവു വഴി മറ്റൊരു നൂറ്റി എണ്‍പത് ദിവസത്തേക്ക് റജിസ്ട്രാ ര്‍ക്കോ  ഇന്‍സ്പെക്ട ര്‍ക്കോ അത്തരം ബുക്കുകളും പേപ്പറുകളും വിളിപ്പിക്കാം:

റജിസ്ട്രാ റും അഥവാ ഇന്‍സ്പെക്ട റും മുന്‍പറഞ്ഞ പോലെ അത്തരം ബുക്കുകളും പേപ്പറുകളും തിരികെ നല്‍കുന്നതിനു മുന്‍പ് അവയി ല്‍ അഥവാ ഏതെങ്കിലും ഭാഗത്ത് നിന്നും പകര്‍പ്പുകളോ കുറിപ്പുകളോ എടുക്കുകയും അവയി ല്‍ അടയാളങ്ങ ള്‍ വെയ്ക്കുകയും അദ്ദേഹത്തിനു യുക്തമെന്നു തോന്നുന്ന വിധത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യും.

[വ. 209 (2)]

തിരച്ചിലിനും പിടിച്ചെടുക്കലുകള്‍ക്കും ക്രിമിന ല്‍ നടപടി നിയമം 1973-ലുള്ള വ്യവസ്ഥക ള്‍ ഈ വകുപ്പിലെ ഓരോ തിരച്ചിലിനും പിടിച്ചെടുക്കലുകള്‍ക്കും  അങ്ങനെതന്നെ ബാധകമാണ്.

[വ. 209 (3)]

#CompaniesAct    

No comments:

Post a Comment