Showing posts with label Chapter XII. Show all posts
Showing posts with label Chapter XII. Show all posts

Thursday, 11 December 2014

കമ്പനി നിയമം: സെക്യുരിറ്റികളുടെ അന്തര്‍ന്നിഹിത വ്യാപാരം


സെക്യുരിറ്റികളുടെ അന്തര്‍ന്നിഹിത വ്യാപാരം

ഒരു കമ്പനിയുടെ ഒരു ഡയറക്ടറോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ ഉള്‍പെടെ ഒരു വ്യക്തിയും അന്തര്‍ന്നിഹിത വ്യാപാരത്തില്‍ ഏര്‍പ്പെട്ടുകൂടാ.

സാധാരണ ഗതിയിലെ ബിസിനസ്സ്, അഥവാ പ്രോഫെഷന്‍ അഥവാ ഉദ്യോഗത്തില്‍ അഥവാ ഏതെങ്കിലും നിയമപ്രകാരം ആവശ്യമുള്ള ഏതെങ്കിലും ആശയവിനിമയത്തിന്‌ ഈ ഉപവകുപ്പിലെ ഒന്നും ബാധകമല്ല.

വിശദീകരണം:  ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി-

(a)    “അന്തര്‍ന്നിഹിത വ്യാപാരം” അര്‍ത്ഥമാക്കുന്നത്-

(i)      പ്രിന്‍സിപ്പ ല്‍ ആയോ എജെന്റ് ആയോ ഒരു കമ്പനിയുടെ ഒരു ഡയറക്ടറോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും ഓഫീസറോ ഏതെങ്കിലും സെക്യുരിറ്റികളില്‍ വരിചേരുന്ന, വാങ്ങിക്കുന്ന, വില്‍ക്കുന്ന, ഇടപാടു നടത്തുന്ന, അഥവാ വരിചേരുന്നതിന്, വാങ്ങിക്കുന്നതിന്, വില്‍ക്കുന്നതിന്, ഇടപാടു നടത്തുന്നതിന്  സമ്മതിക്കുന്ന ഒരു പ്രവൃത്തി, കമ്പനിയുടെ അത്തരം ഡയറക്ട ര്‍ അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍ അഥവാ ഓഫീസര്‍ക്ക് കമ്പനികളുടെ സെക്യുരിറ്റികളുമായി ബന്ധപ്പെട്ട ഏതെങ്കിലും അസാമാന്യ മൂല്യതരളിതവിവരത്തിന്‌ അഭിഗമ്യത ഉണ്ടെന്ന് ന്യായമായി പ്രതീക്ഷിക്കാമെങ്കി ല്‍, അഥവാ

(ii)    വാങ്ങുന്നതിന് കൌണ്‍സലിങ്ങ് നടത്തുന്ന പ്രവൃത്തിയോ  പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും അസാമാന്യ മൂല്യ തരളിതവിവരം ഏതെങ്കിലും വ്യക്തിക്ക് സന്ദേശം നല്‍കുന്നതോ;

(b)     “മൂല്യതരളിതവിവരം”  അര്‍ത്ഥമാക്കുന്നത്  ഒരു കമ്പനിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടതും പ്രസിദ്ധീകരിച്ചാല്‍ കമ്പനിയുടെ സെക്യുരിറ്റികളുടെ വിലയെ മൂര്‍ത്തമായി
ബാധിക്കാ
ന്‍ സാദ്ധ്യതയുള്ളതുമായ ഏതെങ്കിലും വിവരം.       

[വ. 195 (1)]

ഏതെങ്കിലും വ്യക്തി ഈ വകുപ്പിലെ വ്യവസ്ഥക ള്‍ ലംഘിക്കുകയാണെങ്കില്‍, അയാള്‍ അഞ്ചു വര്‍ഷം വരെ ജയില്‍വാസത്തിനും അഞ്ചു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു കോടി രൂപാ വരെ അഥവാ അന്തര്‍ന്നിഹിത വ്യാപാരത്തില്‍ നിന്നും ഉണ്ടാക്കിയ ലാഭത്തിന്‍റെ മൂന്നിരട്ടിതുക,
ഇവയി
ല്‍ ഏതാണോ കൂടുത ല്‍ അത് പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 195 (2)]

അദ്ധ്യായം പന്ത്രണ്ട് സമാപ്തം

 

#CompaniesAct

കമ്പനി നിയമം: സെക്യുരിറ്റികളില്‍ മുമ്പോക്ക ഇടപാടുക ള്‍


സെക്യുരിറ്റികളില്‍ മുമ്പോക്ക ഇടപാടുക ള്‍

ഒരു കമ്പനിയുടെ ഡയറക്ടറോ അതിന്‍റെ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ കമ്പനിയിലോ അതിന്‍റെ ഹോള്‍ഡിങ്ങ്, സബ്സിഡിയറി അഥവാ സഹവര്‍ത്തി കമ്പനിയിലോ-

(a)    നിശ്ചിത വിലയ്ക്കും നിശ്ചിത സമയത്തിനുള്ളിലും ഒരു നിശ്ചിത എണ്ണം സംഗതമായ ഓഹരിക ള്‍ അഥവാ വ്യക്തമാക്കിയ ഒരു തുകയ്ക്കുള്ള സംഗതമായ ഡിബെഞ്ചറുക ള്‍, സമര്‍പ്പണ ആഹ്വാനത്തിനുള്ള ഒരു അവകാശം  അഥവാ സമര്‍പ്പണത്തിനുള്ള ഒരു അവകാശം; അഥവാ

(b)   അയാള്‍ തിരഞ്ഞെടുക്കുന്ന ഒരു അവകാശം, നിശ്ചിത വിലയ്ക്കും നിശ്ചിത സമയത്തിനുള്ളിലും ഒരു നിശ്ചിത എണ്ണം സംഗതമായ ഓഹരിക ള്‍ അഥവാ വ്യക്തമാക്കിയ ഒരു തുകയ്ക്കുള്ള സംഗതമായ ഡിബെഞ്ചറുക ള്‍, സമര്‍പ്പണ ആഹ്വാനത്തിനുള്ളതോ അഥവാ സമര്‍പ്പണത്തിനുള്ളതോ.

-വാങ്ങാന്‍ പാടില്ല.

 [വ. 194 (1)]

കമ്പനിയുടെ ഒരു ഡയറക്ടറോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ ഉ.വ.(1),–ലെ വ്യവസ്ഥക ള്‍ ലംഘിക്കുകയാണെങ്കില്‍, അത്തരം ഡയറക്ടര്‍ അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥ ന്‍ രണ്ടു വര്‍ഷം വരെ ജയില്‍വാസത്തിനും ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 194 (2)]

ഒരു ഡയറക്ടറോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ
ഉ.വ.(1)-നു വിരുദ്ധമായി സെക്യുരിറ്റിക
ള്‍ വാങ്ങുന്നെങ്കില്‍, അയാള്‍, ഉ.വ.(2)-ല്‍ ഉള്‍കൊണ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി അത് കമ്പനിക്ക്‌   അധീനമാക്കാന്‍ ബാദ്ധ്യസ്തനും അങ്ങനെ വാങ്ങിയ സെക്യുരിറ്റിക ള്‍ കമ്പനി റജിസ്റ്ററില്‍ അയാളുടെ പേരി ല്‍ റജിസ്റ്റ ര്‍ ചെയ്യാതിരിക്കുകയും, അവ അമൂര്‍ത്തമായ രൂപത്തിലാണെങ്കി ല്‍, അങ്ങനെ വാങ്ങിയത് രേഖപ്പെടുത്തരുതെന്ന് അത് ഡിപ്പോസിറ്ററിയെ അറിയിക്കുകയും അത്തരം സെക്യുരിറ്റിക ള്‍, രണ്ടു വിധത്തിലും, കൈമാറ്റം ചെയ്തവരുടെ പേരില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യും.

[വ. 194 (3)]

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “സംഗതമായ ഓഹരിക ളും, സംഗതമായ ഡിബെഞ്ചറുക ളും” അര്‍ത്ഥമാക്കുന്നത്, ബന്ധപ്പെട്ട വ്യക്തി ഒരു മുഴുവ ന്‍ സമയ ഡയറക്ടറോ, മറ്റു താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനോ ആയ കമ്പനിയുടെ അഥവാ അതിന്‍റെ ഹോള്‍ഡിങ്ങ്, സബ്സിഡിയറി കമ്പനികളുടെ ഓഹരികളും ഡിബെഞ്ചറുക ളും ആണ്.

#CompaniesAct

കമ്പനി നിയമം: ഒറ്റയാള്‍ കമ്പനിയുടെ കരാ ര്‍


ഒറ്റയാള്‍ കമ്പനിയുടെ കരാ ര്‍

കമ്പനിയുടെ ഡയറക്ടര്‍ ആയ ഏക അംഗവുമായി, ഓഹരികളാ ല്‍ അഥവാ ഗ്യാരണ്ടിയി ല്‍ ക്ളിപ്തമാക്കിയ ഒറ്റയാ ള്‍ കമ്പനി കരാറി ല്‍ ഏര്‍പ്പെടുമ്പോ ള്‍, എഴുതിയ ഒരു കരാ ര്‍ അല്ലാത്തപക്ഷം, കമ്പനി, കരാറിന്‍റെ അഥവാ ഓഫറിന്‍റെ ഉപാധികള്‍ ഒരു മെമ്മോറാണ്ടത്തി ല്‍ ഉള്‍പ്പെടുത്താനും കരാറില്‍ ഏര്‍പ്പെട്ടതിന് തൊട്ടടുത്ത് കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ ആദ്യ യോഗത്തിലെ മിനിറ്റ്സി ല്‍ രേഖപ്പെടുത്താനും ഉറപ്പുവരുത്തണം:

കമ്പനി അതിന്‍റെ സാധാരണ ബിസിനസ്സി ല്‍ ഏര്‍പ്പെട്ട കരാറുകള്‍ക്ക് ഈ ഉപവകുപ്പിലുള്ള ഒന്നും ബാധകമല്ല.

[വ. 193 (1)]

കമ്പനി ഏര്‍പ്പെട്ടതും ഉ.വ.(1) പ്രകാരം ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ യോഗത്തിലെ മിനിറ്റ്സി ല്‍ രേഖപ്പെടുത്തിയതുമായ ഓരോ കരാറിനെക്കുറിച്ചും ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ അംഗീകാരം നല്‍കിയ ദിവസത്തിനുശേഷം പതിനഞ്ചു ദിവസത്തിനുള്ളി ല്‍ കമ്പനി റജിസ്ട്രാറെ അറിയിയ്ക്കണം.

[വ. 193 (2)]

 #CompaniesAct

കമ്പനി നിയമം: പണമായല്ലാത്ത ഇടപാടുകള്‍


പണമായല്ലാത്ത ഇടപാടുകള്‍

ഒരു കമ്പനിയും ഒരു ക്രമത്തില്‍, അത്തരം ക്രമത്തിന് പൊതുയോഗത്തി ല്‍ കമ്പനിയുടെ ഒരു പ്രമേയത്തിന്‍റെ മുന്‍‌കൂ ര്‍ അനുവാദം ഇല്ലാതെ ഏര്‍പ്പെട്ടുകൂടാ-

(a)     കമ്പനിയുടെ, അതിന്‍റെ ഹോള്‍ഡിങ്ങ്, സബ്സിഡിയറി, സഹവര്‍ത്തി കമ്പനിയുടെ ഒരു ഡയറക്ട ര്‍, അഥവാ അയാളുമായി ബന്ധപ്പെട്ട ഒരു വ്യക്തി, കമ്പനിയില്‍ നിന്നും ആസ്തിക ള്‍ പണമായല്ലാത്ത പ്രതിഫലത്തിന് വാങ്ങുകയോ വാങ്ങിക്കുന്നതിനോ ; അഥവാ,

(b)     അത്തരം ഒരു ഡയറക്ട ര്‍, അഥവാ അയാളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയി ല്‍ നിന്നും ആസ്തിക ള്‍ പണമായല്ലാത്ത പ്രതിഫലത്തിന് കമ്പനി വാങ്ങുകയോ വാങ്ങിക്കുന്നതിനോ.  

ഡയറക്ടര്‍, അഥവാ അയാളുമായി ബന്ധപ്പെട്ട വ്യക്തി ഹോള്‍ഡിങ്ങ് കമ്പനിയുടെ ഒരു ഡയറക്ടര്‍ ആണെങ്കില്‍, ഈ ഉപവകുപ്പനുസരിച്ച്, ഹോള്‍ഡിങ്ങ് കമ്പനിയുടെ പൊതുയോഗത്തില്‍ ഒരു പ്രമേയം പാസ്സാക്കി മുന്‍‌കൂ ര്‍ അനുവാദവും ആവശ്യമായി വരും.

[വ. 192 (1)]

ഉ.വ.(1) പ്രകാരം കമ്പനിയുടെയോ ഹോള്‍ഡിങ്ങ് കമ്പനിയുടെയോ പോതുയോഗത്തിലെ പ്രമേയത്തിന് അംഗീകാരത്തിനുള്ള നോട്ടീസി ല്‍, ക്രമത്തിന്‍റെ വിവരങ്ങളും ഒരു റജിസ്റ്റഡ് വാല്യുവ ര്‍ യഥാവിധി കണക്കാക്കിയ, അത്തരം ക്രമത്തിലുള്‍പ്പെട്ട ആസ്തികളുടെ മൂല്യവും ഉള്‍പെടുത്തണം.

[വ. 192 (2)]

(a)     ക്രമത്തിന്‍റെ വിഷയമായ ഏതെങ്കിലും പണം അഥവാ പ്രതിഫലം തിരികെ നല്‍കുന്നത് സാദ്ധ്യമല്ലെങ്കിലും, കൂടാതെ, അതിനു സംഭവിച്ച ഏതെങ്കിലും നഷ്ടത്തിനോ കേടിനോ, കമ്പനിയ്ക്ക് ഏതെങ്കിലും വ്യക്തി പരിഹാരമുണ്ടാക്കിയെങ്കിലും, അഥവാ,

(b)     ഏതെങ്കിലും വ്യക്തി ഈ വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനം ശ്രദ്ധയില്‍ പെടാതെയും ഉത്തമ വിശ്വാസത്തി ലും ഏതെങ്കിലും അവകാശങ്ങ ള്‍ നേടുകയും ചെയ്താലും, ഒഴികെ,

ഒരു കമ്പനിയോ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിയോ ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഏര്‍പ്പെട്ട ഏതെങ്കിലും ക്രമം, കമ്പനിയുടെ തീരുമാനപ്രകാരം അസാധുവാകും.

[വ. 192 (3)]

#CompaniesAct

Wednesday, 10 December 2014

കമ്പനി നിയമം: ഓഫിസ് നഷ്ടപ്പെടുന്നതിനു പരിഹാരം


ഓഫിസ് നഷ്ടപ്പെടുന്നതിനു ഡയറക്ടര്‍ക്ക് പരിഹാരം

(a)     കമ്പനിയുടെ ഏതെങ്കിലും ഉദ്യമമോ വസ്തുവകകളോ മുഴുവനായോ ഭാഗികമായോ കൈമാറ്റം ചെയ്യുന്നത്;

(b)     താഴെപ്പറയുന്ന ഒരു കൈമാറ്റത്തിന്‍റെ ഫലമായി ഒരു കമ്പനിയുടെ ഓഹരികള്‍ മുഴുവനുമോ ചിലതോ ഒരു വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നത്-

(i)       ഓഹരി ഉടമകള്‍ക്ക് പൊതുവായി ഒരു ഓഫ ര്‍ നല്‍കുന്നത്;

(ii)     ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റോ അതിനു വേണ്ടിയോ, ഒരു കമ്പനി അതിന്‍റെ ഒരു സബ്സിഡിയറി കമ്പനി ആകുന്നതിനോ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിയുടെ ഒരു സബ്സിഡിയറി കമ്പനി ആകുന്നതിനോ  വേണ്ടി, ഒരു ഓഫ ര്‍ നല്‍കുന്നത്;

(iii)കമ്പനിയുടെ ഏതെങ്കിലും പൊതുയോഗത്തിന്‍റെ ആകെ വോട്ടിംഗ് അധികാരത്തിന്‍റെ മൂന്നിലൊന്നി ല്‍ കുറയാതെ പ്രയോഗിക്കാനുള്ള അവകാശമോ നിയന്ത്രണമോ ഒരാള്‍ക്ക്‌ ലഭിക്കുവാ ന്‍ വേണ്ടി ഒരു വ്യക്തിയോ അയാള്‍ക്ക്‌ വേണ്ടിയോ ഒരു ഓഫ ര്‍ നല്‍കുന്നത്;

(iv)ഒരു പരിധിവരെ, സ്വീകരിക്കുന്നത് ഉപാധിയാക്കിയ ഏതെങ്കിലും ഓഫര്‍;

എന്നിവയുമായി ബന്ധപ്പെട്ട്  ഒരു കമ്പനിയുടെ ഒരു ഡയറക്ടറും-

ഓഫിസ് നഷ്ടത്തിന് പരിഹാരമായോ ഓഫീസില്‍ നിന്നും റിട്ടയ ര്‍ ചെയ്യുന്നതിന് പ്രതിഫലമായോ ഏതെങ്കിലും തുകയോ അത്തരം കമ്പനിയില്‍ നിന്നും അത്തരം നഷ്ടമോ റിട്ടയര്‍മെന്റോ ആയി ബന്ധപ്പെട്ടോ അത്തരം ഉദ്യമമോ വസ്തുവകകളോ കൈമാറ്റം ചെയ്തു വാങ്ങുന്നവരില്‍ നിന്നോ ഓഹരികള്‍ കൈമാറ്റം ചെയ്തു വാങ്ങുന്നവരില്‍ നിന്നോ അത്തരം കമ്പനിയല്ലാത്ത ഏതെങ്കിലും വ്യക്തിയില്‍ നിന്നോ;

കൈമാറ്റം ചെയ്തു വാങ്ങുന്നവരോ വ്യക്തിയോ കൊടുക്കാനുദ്ദേശിക്കുന്നത്, തുക ഉള്‍പെടെ, കമ്പനിയുടെ അംഗങ്ങള്‍ക്ക് വെളിപ്പെടുത്തുകയും നി ര്‍ദ്ദേശം കമ്പനിയുടെ പൊതുയോഗത്തി ല്‍ അംഗീകരിക്കുകയും ചെയ്യാതെ;    

-എന്തെങ്കിലും തുക വാങ്ങാന്‍ പാടില്ല.

[വ. 191 (1)]

നിര്‍ദ്ദേശിച്ച മുന്‍ഗണനകള്‍ക്കും പരിധികള്‍ക്കും വിധേയമായി ഓഫിസ് നഷ്ടത്തിന് പരിഹാരമായോ ഓഫീസില്‍ നിന്നും റിട്ടയ ര്‍ ചെയ്യുന്നതിന് പ്രതിഫലമായോ അത്തരം നഷ്ടമോ റിട്ടയര്‍മെന്റോ ആയി ബന്ധപ്പെട്ടോ കമ്പനിയുടെ ഒരു മാനേജിംഗ് ഡയറക്ടര്‍ക്കോ മുഴുവ ന്‍ സമയ ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ ഒരു കമ്പനി കൊടുക്കുന്ന തുകയ്ക്ക് ഉ.വ.(1)-ലുള്ള ഒന്നും ബാധകമല്ല.

[വ. 191 (2)]

ഒരു യോഗത്തിലോ മാറ്റിവെച്ച ശേഷമുള്ള ഒരു യോഗത്തിലോ ക്വോറം തികയാത്തതിനാല്‍ ഉ.വ.(1), (2) – ഇവ പ്രകാരമുള്ള തുക കൊടുക്കുന്നത് അംഗീകരിച്ചില്ലെങ്കി ല്‍, നിര്‍ദ്ദേശം അംഗീകരിച്ചതായി പരിഗണിക്കപ്പെടുകയില്ല.

[വ. 191 (3)]

ഒരു കമ്പനിയുടെ ഒരു ഡയറക്ട ര്‍ ഉ.വ.(1)-നു വിരുദ്ധമായി ഏതെങ്കിലും തുക കൊടുത്തത് സ്വീകരിക്കുകയാണെങ്കില്‍, അഥവാ യോഗത്തില്‍ അംഗീകരിക്കുന്നതിനു മുന്‍പ് നിര്‍ദ്ദേശിച്ച തുക കൊടുക്കുകയാണെങ്കി ല്‍, അങ്ങനെ ഡയറക്ട ര്‍ സ്വീകരിച്ച തുക അയാ ള്‍ കമ്പനിക്കുവേണ്ടി ട്രസ്റ്റി ല്‍ സ്വീകരിച്ചതായി കണക്കാക്കപ്പെടും.

[വ. 191 (4)]

കമ്പനിയുടെ ഒരു ഡയറക്ടര്‍ ഈ വകുപ്പിലെ വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കില്‍, അത്തരം ഡയറക്ടര്‍ ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 191 (5)]

ഈ വകുപ്പനുസരിച്ച് കിട്ടിയ ഒരു തുകയോ ഒരു ഡയറക്ടര്‍ക്ക് കൊടുത്ത അത്തരം തുകയോ വെളിപ്പെടുത്തുന്നതിന് അവശ്യപ്പെടുന്ന ഏതെങ്കിലും നിയമത്തിന്‍റെ പ്രവര്‍ത്തനത്തിന് ഈ വകുപ്പിലുള്ള ഒന്നും വിഘാതമാകുകയില്ല.

[വ. 191 (6)]

#CompaniesAct