കേന്ദ്ര ഗവര്‍ന്മേണ്ടിന്
അപേക്ഷയുടെ രൂപം, നടപടികള്‍
ഈ അദ്ധ്യായമനുസരിച്ച് കേന്ദ്ര ഗവര്‍ന്മേണ്ടിന് നല്‍കുന്ന
ഓരോ അപേക്ഷയും നിര്‍ദ്ദേശിച്ച രൂപത്തിലായിരിക്കും.
[വ. 201 (1)]
(a) മുന്‍പറഞ്ഞ ഏതെങ്കിലും വകുപ്പ് പ്രകാരം ഒരു
കമ്പനി കേന്ദ്ര ഗവര്‍ന്മേണ്ടിന് ഏതെങ്കിലും അപേക്ഷ നല്‍കുന്നതിനു മുന്‍പ് ഉദ്ദേശിക്കുന്ന
അപേക്ഷയുടെ സ്വഭാവം സൂചിപ്പിച്ച് അംഗങ്ങള്‍ക്ക്, കമ്പനിയോ അതിനുവേണ്ടിയോ ഒരു
പൊതുവായ നോട്ടീസ് നല്‍കണം.
(b) കമ്പനിയുടെ റജിസ്റ്റഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന
ജില്ലയിലെ പ്രധാന ഭാഷയില്‍, ആ ജില്ലയില്‍ പ്രചാരമുള്ള ഒരു ദിനപത്രത്തി ല്‍
ഒരിക്കലെങ്കിലും അത്തരം നോട്ടീസ് പ്രസിദ്ധീകരിക്കണം, കൂടാതെ ഒരിക്കലെങ്കിലും ഇംഗ്ലീഷ്
ദിനപത്രത്തില്‍ ഇംഗ്ലീഷിലും.
(c) നോട്ടീസുകളുടെ പകര്‍പ്പുക ള്‍
വേണ്ടവിധം പ്രസിദ്ധീകരിച്ചതിന് കമ്പനിയുടെ ഒരു സര്‍ട്ടിഫിക്കറ്റ് സഹിതം
അപേക്ഷയോടൊപ്പം ചേര്‍ത്തുവെയ്ക്കണം.
[വ. 201 (2)]
#CompaniesAct
No comments:
Post a Comment