Tuesday, 9 December 2014

കമ്പനി നിയമം: ചാര്‍ച്ചക്കാരുമായി ഇടപാടുക ള്‍


ചാര്‍ച്ചക്കാരുമായി ഇടപാടുക ള്‍

ഒരു ബോര്‍ഡ്‌ യോഗത്തിലെ ഒരു പ്രമേയം നല്‍കിയ ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ അനുമതിയും നിര്‍ദ്ദേശിച്ച ഉപാധികള്‍ക്ക് അനുസൃതവും ആയല്ലാതെ ഒരു കമ്പനിയും ചാര്‍ച്ചക്കാരുമായി താഴെപ്പറയുന്ന ഏതെങ്കിലും കരാറി ല്‍ അഥവാ ക്രമത്തി ല്‍ ഏര്‍പ്പെട്ടുകൂടാ-

(a)    ഏതെങ്കിലും ചരക്കുകളുടെയോ വസ്തുക്കളുടെയോ ക്രയവിക്രയം, അഥവാ വിതരണം;

(b)   ഏതെങ്കിലും വസ്തുവകക ള്‍ വാങ്ങിക്കുന്നതോ, വില്ക്കുന്നതോ, മറ്റു വിധത്തി ല്‍ കൈയൊഴിയുന്നതോ;

(c)    ഏതെങ്കിലും വസ്തുവകക ള്‍ ലീസി ല്‍ നല്‍കുന്നതോ;

(d)   ഏതെങ്കിലും സേവനങ്ങ ള്‍ നടത്തുന്നതോ ഉപയോഗപ്പെടുത്തുന്നതോ;

(e)   ചരക്കുകളോ വസ്തുക്കളോ സേവനങ്ങളോ വസ്തുവകകളോ ക്രയവിക്രയം നടത്തുന്നതിന് ഏതെങ്കിലും ഏജെന്റിനെ നിയമിക്കുന്നത്;

(f)     കമ്പനിയിലോ, സബ്സിഡിയറി കമ്പനിയിലോ സഹവര്‍ത്തി കമ്പനിയിലോ ഏതെങ്കിലും ഓഫീസി ല്‍ അഥവാ ആദായപദവിയി ല്‍ അത്തരം ചാര്‍ച്ചക്കാരെ നിയമിക്കുന്നത്; പിന്നെ

(g)    കമ്പനിയുടെ ഏതെങ്കിലും സെക്യുരിറ്റികളിലോ അതിന്‍റെ വ്യുല്‍പന്നത്തിലോ വരിചേര്‍പ്പ് അണ്ടര്‍ൈററ്റു ചെയ്യുന്നത്:

എന്നാല്‍, ഒരു വിശേഷ  പ്രമേയത്തിലൂടെ കമ്പനിയുടെ മുന്‍‌കൂ ര്‍ അനുവാദം ഇല്ലാതെ, നിര്‍ദ്ദേശിച്ച തുകയേക്കാ ള്‍ കുറവല്ലാത്ത അടച്ചുതീര്‍ത്ത ഓഹരി മൂലധനമുള്ള ഒരു കമ്പനി അഥവാ അത്തരം തുകകളി ല്‍ കുറയാത്ത ഇടപാടുകള്‍ എന്നിവയുടെ കാര്യത്തില്‍ ഒരു കരാറിലോ ക്രമത്തിലോ ഏര്‍പ്പെട്ടുകൂടാ.

എന്നാല്‍, ഒരു ചാര്‍ച്ചക്കാരനാണെങ്കി ല്‍, കമ്പനിയുടെ ഒരംഗവും കമ്പനി ഏര്‍പ്പെട്ടെക്കാവുന്ന ഏതെങ്കിലും കരാറിനോ ക്രമത്തിനോ സമ്മതം നല്‍കുന്ന അത്തരം വിശേഷ  പ്രമേയത്തി ല്‍ വോട്ടുചെയ്തുകൂടാ.

എന്നാല്‍, ഒരു കൈയകലത്തിലല്ലാത്ത ഇടപാടുകള്‍ക്കല്ലാതെ ഈ ഉപവകുപ്പിലുള്ള ഒന്നും കമ്പനി അതിന്‍റെ സാധാരണ ബിസിനസ്സി ല്‍ ഏര്‍പ്പെടുന്ന ഏതെങ്കിലും ഇടപാടുകള്‍ക്ക് ബാധകമല്ല.

†എന്നാല്‍, ഒരു ഹോള്‍ഡിങ്ങ് കമ്പനിയും അതിന്‍റെ പൂര്‍ണ ഉടമയിലുള്ള സബ്സിഡിയറി കമ്പനിയുമായി ഏര്‍പ്പെട്ട ഇടപാടുകള്‍ക്ക് അവരുടെ കണക്കുക ള്‍  അത്തരം ഹോള്‍ഡിങ്ങ് കമ്പനിയുമായി ഏകീകരിക്കുകയും ഓഹരി ഉടമകള്‍ മുന്‍പാകെ പൊതുയോഗത്തി ല്‍ സമ്മതത്തിനു വെയ്ക്കുകയും ചെയ്യുന്നെങ്കില്‍ ആദ്യം പറഞ്ഞ വ്യവസ്ഥയിലെ പ്രമേയം പാസാക്കുന്ന ആവശ്യകത ബാധകമല്ല.



വിശദീകരണം: ഈ ഉപവകുപ്പില്‍-

(a)    ഓഫീസ് അഥവാ ആദായപദവി’ അര്‍ത്ഥമാക്കുന്നത് ഏതെങ്കിലും ഓഫിസ് അഥവാ പദവി

(i)      ഒരു ഡയറക്ടര്‍ അത്തരം ഓഫീസോ പദവിയോ കൈക്കൊള്ളുമ്പോ ള്‍, അത് കൈക്കൊള്ളുന്ന ഡയറക്ടര്‍, ഡയറക്ടര്‍ ആയി അയാള്‍ക്ക്‌ അവകാശപ്പെട്ട വേതനത്തെക്കാ ള്‍ കൂടുത ല്‍ വേതനം എന്ന നിലയി ല്‍ എന്തെങ്കിലും കമ്പനിയി ല്‍ നിന്നും കൈപ്പറ്റുന്നെങ്കി ല്‍ അത് ശമ്പളമായിട്ടോ, ഫീസായോ, കമ്മിഷനായോ, പെര്‍ക്വിസിറ്റുകളായോ, ഏതെങ്കിലും സൌജന്യ വാടകയി ല്‍ പാര്‍പ്പിടമായോ, അഥവാ മറ്റു വിധത്തിലോ;

(ii)    ഒരു ഡയറക്ട ര്‍ അല്ലാത്ത ഒരു വ്യക്തിയോ, ഏതെങ്കിലും ഫേമോ, സ്വകാര്യ കമ്പനിയോ മറ്റു ബോഡി കോര്‍പ്പറേറ്റോ ആ ഓഫീസോ പദവിയോ കൈക്കൊള്ളുമ്പോ ള്‍, അത് കൈക്കൊള്ളുന്ന വ്യക്തി, ഫേം, സ്വകാര്യ കമ്പനി, അഥവാ ബോഡി കോര്‍പ്പറേറ്റ്  എന്തെങ്കിലും കമ്പനിയില്‍ നിന്നും കൈപ്പറ്റുന്നെങ്കി ല്‍ അത് വേതനമായോ, ശമ്പളമായിട്ടോ, ഫീസായോ, കമ്മിഷനായോ, പെര്‍ക്വിസിറ്റുകളായോ, ഏതെങ്കിലും സൌജന്യ വാടകയി ല്‍ പാര്‍പ്പിടമായോ, അഥവാ മറ്റു വിധത്തിലോ;

(b)   ‘കൈയകലത്തെ ഇടപാട്’ അര്‍ത്ഥമാക്കുന്നത് ഭിന്ന താത്പര്യം ഇല്ലാത്ത വിധത്തി ല്‍ രണ്ടു ചാര്‍ച്ചക്കാ ര്‍ തമ്മി ല്‍ അവ ര്‍ ചാര്‍ച്ചയില്ലാത്തതുപോലെ നടത്തുന്ന ഒരു ഇടപാട് ആണ്.





കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും.
 
 
[വ. 188 (1)]

ഓഹരി ഉടമകള്‍ക്കുള്ള ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍ ഉ.വ.(1) പ്രകാരം ഏര്‍പ്പെട്ട ഓരോ കരാറും അഥവാ ക്രമവും അത്തരം കരാറി ല്‍ അഥവാ ക്രമത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ന്യായീകരണം സഹിതം വ്യക്തമാക്കണം.

[വ. 188 (2)]

ഒരു ഡയറക്ടറോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഉ.വ.(1) പ്രകാരം ബോര്‍ഡിന്‍റെ അനുമതിയോ പൊതുയോഗത്തിലെ വിശേഷ പ്രമേയത്തിന്‍റെ അനുവാദമോ നേടാതെ ഏതെങ്കിലും കരാറിലോ ക്രമത്തിലോ ഏര്‍പ്പെടുന്നെങ്കില്‍, കരാറിലോ ക്രമത്തിലോ ഏര്‍പ്പെട്ട ദിവസം മുത ല്‍ മൂന്നു മാസത്തിനുള്ളില്‍ ബോര്‍ഡോ ഒരു യോഗത്തി ല്‍ ഓഹരി ഉടമകളോ അത് സ്ഥിരീകരിക്കുന്നില്ലെങ്കില്‍, അത്തരം കരാര്‍ അഥവാ ക്രമം ബോര്‍ഡിന്‍റെ ഇഛാനുസരണം അസാധുവാകും. കരാറോ ക്രമമോ ഏതെങ്കിലും  ഡയറക്ടറുടെ ഒരു ചാര്‍ച്ചക്കാരനുമായിട്ടാണെങ്കി ല്‍, അഥവാ മറ്റേതെങ്കിലും ഡയറക്ടര്‍ അധികാരപ്പെടുത്തിയിട്ടാണെങ്കില്‍, ബന്ധപ്പെട്ട ഡയറക്ടര്‍മാ ര്‍ കമ്പനിക്ക് അതിനു വരുന്ന ഏതെങ്കിലും നഷ്ടത്തിന് പരിഹാരമുണ്ടാക്കണം.

†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കി

[വ. 188 (3)]

ഉ.വ.(3) –ല്‍ ഉള്‍കൊണ്ടിരിക്കുന്നതിന് കോട്ടമൊന്നും തട്ടാതെ, ഈ വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാറിലോ ക്രമത്തിലോ ഏര്‍പ്പെട്ട ഒരു ഡയറക്ടര്‍ക്ക് അഥവാ മറ്റ് ഉദ്യോഗസ്ഥന് എതിരായി അത്തരം കരാ ര്‍ അഥവാ ക്രമത്തിന്‍റെ ഫലമായി അതിനു നേരിട്ട ഏതെങ്കിലും നഷ്ടം വീണ്ടെടുക്കാ ന്‍,  കമ്പനിക്ക്‌ നടപടി എടുക്കാവുന്നതാണ്.

[വ. 188 (4)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാറിലോ ക്രമത്തിലോ ഏര്‍പ്പെട്ട അഥവാ അധികാരപ്പെടുത്തിയ ഒരു കമ്പനിയുടെ ഒരു
ഡയറക്ട
ര്‍ അഥവാ മറ്റ് ഉദ്യോഗസ്ഥ ന്‍-

(i)      ലിസ്റ്റഡ് കമ്പനിയാണെങ്കി ല്‍, ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും, ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും: പിന്നെ,

(ii)    മറ്റേതെങ്കിലും കമ്പനിയാണെങ്കി ല്‍, ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

 [വ. 188 (5)]

#CompaniesAct

No comments:

Post a Comment