ഗുരുതര വഞ്ചന അന്വേഷണ ഓഫിസ്
ഒരു കമ്പനിയുമായി ബന്ധപെട്ട വഞ്ചനക ള്‍ അന്വേഷിക്കാ ന്‍ കേന്ദ്ര ഗവര്‍ന്മേണ്ട്
വിജ്ഞാപന പ്രകാരം ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് എന്ന് വിളിക്കപ്പെടുന്ന ഒരു ഓഫിസ്
സ്ഥാപിക്കും:
ഉ.വ.(1) പ്രകാരം ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് സ്ഥാപിക്കുന്നത് വരെ ഈ വകുപ്പിന്‍റെ
ആവശ്യത്തിന് വേണ്ടി ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് ആയി 2003 ജൂലൈ രണ്ടിന് ഗവര്‍ന്മേണ്ട്
ഓഫ് ഇന്ത്യ പ്രമേയം നം. 45011/16/2003-Adm-I അനുസരിച്ച്
കേന്ദ്ര ഗവര്‍ന്മേണ്ട് സ്ഥാപിച്ച ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് തന്നെ പരിഗണിക്കപ്പെടും.
[വ. 211 (1)]
ഗുരുതര വഞ്ചന അന്വേഷണ ഓഫിസിന് തലവനായി ഒരു ഡയറക്ടറും കേന്ദ്ര ഗവര്‍ന്മേണ്ട് കഴിവും
ആര്‍ജ്ജവത്ത്വവും പരിചയവും ഉള്ള വ്യക്തികളില്‍ നിന്നും നിയമിക്കുന്ന, താഴെപ്പറയുന്ന
തുറകളില്‍ നിന്നും ഉള്ള നിശ്ചിത എണ്ണം വിദഗ്ദ്ധരും ഉണ്ടായിരിക്കും-
(i)
ബാങ്കിംഗ്;
(ii)
കോര്‍പ്പറേറ്റ് കാര്യങ്ങള്‍;
(iii)
ടാക്സേഷന്‍;
(iv)
ഫോറന്‍സിക് ആഡിറ്റ്;
(v)
മൂലധന വിപണി;
(vi)
വിവര സാങ്കേതിക വിദ്യ;
(vii)
നിയമം; അഥവാ
(viii)
നിര്‍ദ്ദേശിച്ച മറ്റു തുറകള്‍;
[വ. 211 (2)]
കേന്ദ്ര ഗവര്‍ന്മേണ്ട്, വിജ്ഞാപന പ്രകാരം, കോര്‍പ്പറേറ്റ് കാര്യങ്ങളുമായി
ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെട്ടു പരിചയമുള്ള, അറിവും പരിചയവും ഉള്ള, ഗവര്‍ന്മേണ്ട്
ഓഫ് ഇന്ത്യയുടെ ഒരു ജോയിന്‍റ് സെക്രട്ടറി റാങ്കി ല്‍ കുറയാത്ത ഒരു ഓഫീസറെ ഗുരുതര
വഞ്ചന അന്വേഷണ ഓഫിസിന് ഒരു ഡയറക്ടര്‍ ആയി നിയമിക്കും.
[വ. 211 (3)]
ഈ നിയമ പ്രകാരമുള്ള അതിന്‍റെ ചുമതലക ള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ ഗുരുതര വഞ്ചന അന്വേഷണ
ഓഫിസി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട്
അതിനു യുക്തമെന്നു തോന്നുന്ന തരം വിദഗ്ദ്ധരേയും മറ്റു ഓഫീസര്‍മാരെയും
ഉദ്യോഗസ്ഥരെയും നിയമിക്കും.
[വ. 211 (4)]
ഗുരുതര വഞ്ചന അന്വേഷണ ഓഫിസിലെ ഡയറക്ടര്‍, വിദഗ്ദ്ധര്‍, മറ്റു ഓഫീസര്‍മാ ര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവന
വ്യവസ്ഥകളും ഉപാധികളും നിര്‍ദ്ദേശിക്കപ്പെട്ടപോലെയായിരിക്കും.
[വ. 211 (5)]
#CompaniesAct
No comments:
Post a Comment