Tuesday, 9 December 2014

കമ്പനി നിയമം: കമ്പനിയുടെ നിക്ഷേപങ്ങള്‍ സ്വന്തം പേരി ല്‍


കമ്പനിയുടെ നിക്ഷേപങ്ങള്‍ അതിന്‍റെതന്നെ പേരി ല്‍

ഏതെങ്കിലും വസ്തുവകകളി ല്‍, സെക്യുരിറ്റികളില്‍, അഥവാ മറ്റു ആസ്തികളില്‍ ഒരു കമ്പനി നടത്തിയ അഥവാ കൈക്കൊണ്ട എല്ലാ നിക്ഷേപങ്ങളും അത് അതിന്‍റെതന്നെ പേരി ല്‍ നടത്തുകയോ കൈക്കൊള്ളുകയോ ചെയ്യണം:

സബ്സിഡിയറി കമ്പനിയിലെ അംഗങ്ങളുടെ എണ്ണം സ്റ്റാറ്റ്യൂട്ടറി പരിധിക്കു താഴെയാകാതിരിക്കുന്നത് ഉറപ്പുവരുത്താ ന്‍ ആവശ്യമെങ്കില്‍, കമ്പനി നോമിനി (അത് നാമനിര്‍ദ്ദേശം  നടത്തുന്നയാള്‍), അഥവാ നാമനിര്‍ദ്ദേശിതരുടെ പേരി ല്‍ കമ്പനിക്ക്‌ അതിന്‍റെ സബ്സിഡിയറി കമ്പനിയുടെ ഓഹരികള്‍ കൈക്കൊള്ളാം.

[വ. 187 (1)]

ഈ വകുപ്പിലുള്ള ഒന്നും ഒരു കമ്പനിയെ വിലക്കുന്നതായി പരിഗണിക്കുകയില്ല-

(a)    ലാഭവിഹിതമോ അതിന്മേ ല്‍ കൊടുക്കേണ്ട പലിശയോ സമാഹരിക്കാ ന്‍ ഏതെങ്കിലും ഓഹരികളോ സെക്യുരിറ്റികളോ കമ്പനിയുടെ ബാങ്കേഴ്സ് ആയ ഒരു ബാങ്കി ല്‍ നിക്ഷേപിക്കുന്നതി ല്‍ നിന്നും,

(b)   കമ്പനിയുടെ ബാങ്കേഴ്സ് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ഒരു ഷെഡ്യുള്‍ഡ് ബാങ്കിന്‍റെ പേരി ല്‍ നിക്ഷേപിക്കുന്ന അഥവാ കൈമാറ്റം ചെയ്യുന്ന അഥവാ കൈക്കൊള്ളുന്ന ഓഹരികളോ സെക്യുരിറ്റികളോ, കൈമാറ്റം സുസാദ്ധ്യമാക്കാ ന്‍:

ഓഹരികളോ സെക്യുരിറ്റികളോ കമ്പനി കൈമാറ്റം ചെയ്ത അഥവാ മുന്‍ പറഞ്ഞ പോലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ഒരു ഷെഡ്യുള്‍ഡ് ബാങ്കിന്‍റെ പേരി ല്‍ ആദ്യം കൈക്കൊണ്ട ദിവസത്തിനു ശേഷം ആറു മാസത്തിനുള്ളി ല്‍ അത്തരം ഓഹരികളോ സെക്യുരിറ്റികളോ കൈമാറ്റം നടക്കുന്നില്ലെങ്കി ല്‍, ആ കാലാവധി അവസാനിച്ച ശേഷം പ്രായോഗികമായി എത്രയും പെട്ടെന്നു ഓഹരികളോ സെക്യുരിറ്റികളോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ഷെഡ്യുള്‍ഡ് ബാങ്കി ല്‍ നിന്നും അതിനു തിരികെ കൈമാറ്റം ചെയ്യുകയോ അഥവാ വേണ്ടപോലെ ഓഹരികളോ സെക്യുരിറ്റികളോ അതിന്‍റെ തന്നെ പേരി ല്‍ വീണ്ടും കൈക്കൊള്ളുകയും; അഥവാ,

 

(c)    കമ്പനിക്ക്‌ നല്‍കിയ ഏതെങ്കിലും കടം തിരികെ നല്‍കാനോ അഥവാ അത് ഏറ്റെടുത്ത ഏതെങ്കിലും കടപ്പാട് നിറവേറ്റാനോ സെക്യുരിറ്റി ആയി ഏതെങ്കിലും വ്യക്തിക്ക് ഓഹരികളോ സെക്യുരിറ്റികളോ കൈമാറ്റം ചെയ്യുകയോ നിക്ഷേപിക്കുകയോ ചെയ്യാന്‍;

(d)   നിക്ഷേപങ്ങള്‍ കമ്പനി ഒരു താത്പര്യ ഉടമയായി കൈക്കൊള്ളുന്ന സെക്യുരിറ്റികളായിട്ട് ആണെങ്കില്‍ ഒരു ഡിപ്പോസിറ്ററിയുടെ
പേരി
ല്‍ നിക്ഷേപങ്ങ ള്‍ കൈക്കൊള്ളാ ന്‍. 

[വ. 187 (2)]

ഉ.വ.(2) (d) പ്രകാരം ഒരു കമ്പനി നിക്ഷേപിച്ച ഓഹരികളോ സെക്യുരിറ്റികളോ അത് അതിന്‍റെ പേരിലല്ല
കൈക്കൊണ്ടിരിക്കുന്നതെങ്കി
ല്‍, കമ്പനി നിര്‍ദ്ദേശിച്ച വിധത്തിലുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു റജിസ്റ്റ ര്‍ സൂക്ഷിക്കുകയും അത്തരം റജിസ്റ്റ ര്‍ കമ്പനി അതിന്‍റെ ആര്‍ട്ടിക്കിള്‍സിലോ പൊതുയോഗത്തിലോ ചുമത്തുന്ന ന്യായമായ നിബന്ധനകള്‍ക്ക് വിധേയമായി കമ്പനിയുടെ ഏതെങ്കിലും അംഗം, അഥവാ ഡിബെഞ്ചറുടമയുടെ പരിശോധനയ്ക്ക് പ്രവൃത്തി സമയങ്ങളി ല്‍ ചാര്‍ജ് ഒന്നും ഇല്ലാതെ തുറക്കുകയും ചെയ്യണം.

[വ. 187 (3)]

ഈ വകുപ്പിലെ വ്യവസ്ഥകള്‍ ഒരു കമ്പനി ലംഘിക്കുന്നെങ്കില്‍, കമ്പനി ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഇരുപത്തി അഞ്ചു ലക്ഷം രൂപാ വരെ പിഴയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസത്തിനും, ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും, ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 187 (4)]

#CompaniesAct

No comments:

Post a Comment