Wednesday, 10 December 2014

കമ്പനി നിയമം: മാനേജിംഗ് ഡയറക്ടറുടെ തൊഴി ല്‍ കരാ ര്‍


മാനേജിംഗ് ഡയറക്ടറുടെ തൊഴി ല്‍ കരാ ര്‍

ഓരോ കമ്പനിയും അതിന്‍റെ റജിസ്റ്റഡ് ഓഫീസി ല്‍-

(a)    ഒരു മാനേജിംഗ് അഥവാ മുഴുവ ന്‍ സമയ ഡയറക്ടറുമായി ഉള്ള ഒരു സേവന കരാ ര്‍  എഴുതിയതാണങ്കില്‍, കരാറിന്‍റെ ഒരു പകര്‍പ്പ്; അഥവാ

(b)   അത്തരം ഒരു കരാര്‍ എഴുതിയതല്ലെങ്കില്‍, അതിന്‍റെ ഉപാധിക ള്‍ വിവരിച്ച് എഴുതിയ ഒരു മെമ്മോറാണ്ടം.

-സൂക്ഷിക്കണം.

[വ. 190 (1)]

ഉ.വ.(1) പ്രകാരം സൂക്ഷിച്ച കരാര്‍ അഥവാ മെമ്മോറാണ്ടത്തിന്‍റെ പകര്‍പ്പുക ള്‍ കമ്പനിയുടെ ഏതെങ്കിലും അംഗത്തിന് ഫീസൊന്നും ഇല്ലാതെ പരിശോധനയ്ക്ക് തുറക്കപ്പെടും.

[വ. 190 (2)]

ഉ.വ.(1), (2) എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍, കമ്പനി ഇരുപത്തയ്യായിരം രൂപാ പിഴയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഓരോ വീഴ്ചയ്ക്കും അയ്യായിരം രൂപാ പിഴയും ഒടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.

[വ. 190 (3)]

ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ ഒരു സ്വകാര്യ കമ്പനിക്ക്‌ ബാധകമല്ല.

[വ. 190 (4)]

#CompaniesAct

No comments:

Post a Comment