ഡയറക്ടര്‍മാര്‍ക്ക് കടം കൊടുക്കുന്നത്
ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തതുപോലെയല്ലാതെ ഒരു കമ്പനിയും പ്രത്യക്ഷമായോ
പരോക്ഷമായോ ഒരു കടവും, ഒരു പറ്റുബുക്ക് കടം ഉള്‍പെടെ, അതിന്‍റെ ഏതെങ്കിലും
ഡയറക്ടര്‍മാര്‍ക്കോ ഡയറക്ടര്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും വ്യക്തിക്കോ
കൊടുക്കുകയോ, അഥവാ അയാളോ അതുപോലെ ഒരു വ്യക്തിയോ എടുത്ത കടവുമായി ബന്ധപ്പെട്ട്
എന്തെങ്കിലും ഗ്യാരണ്ടി നല്‍കുകയോ സെക്യുരിറ്റി നല്‍കുകയോ ചെയ്തുകൂടാ:
ഈ ഉപവകുപ്പിലുള്ള ഒന്നും-
(a) ഒരു
മാനേജിംഗ് അഥവാ മുഴുവന്‍ സമയ ഡയറക്ടര്‍ക്ക് നല്‍കുന്ന ഏതെങ്കിലും കടം-
(i)
എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള സേവന ഉപാധികളുടെ ഭാഗമായി; അഥവാ,
(ii)
അംഗങ്ങള്‍ വിശേഷ പ്രമേയം വഴി
അംഗീകരിച്ച ഏതെങ്കിലും സ്കീം വഴി, ആകുമ്പോള്‍ അഥവാ,
(b) ഒരു
കമ്പനി അതിന്‍റെ സാധാരണ ബിസിനസ് ഇടപാടുകളി ല്‍
കടം കൊടുക്കുകയോ, കടം തക്ക സമയത്ത് തിരികെ നല്‍കുന്നതിന് ഗ്യാരണ്ടിയോ സെക്യുരിറ്റിയോ
നല്‍കുകയോ ചെയ്യുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ബാങ്ക്
നിരക്കിനേക്കാ ള്‍ താഴെയല്ലാത്ത ഒരു നിരക്കി ല്‍
പലിശ ഈടാക്കുകയും
ചെയ്യുമ്പോ ള്‍,
†
(c)
ഒരു
ഹോള്‍ഡിങ്ങ്
കമ്പനി അതിന്‍റെ പൂര്‍ണ
ഉടമയിലുള്ള സബ്സിഡിയറി കമ്പനിക്ക് നല്‍കുന്ന ഏതെങ്കിലും വായ്പ അഥവാ ഒരു ഹോള്‍ഡിങ്ങ്
കമ്പനി അതിന്‍റെ പൂര്‍ണ
ഉടമയിലുള്ള സബ്സിഡിയറി കമ്പനിക്ക് കൊടുത്ത ഏതെങ്കിലും വായ്പയുമായി ബന്ധപ്പെട്ട് നല്‍കിയ
ഏതെങ്കിലും ഗ്യാരണ്ടി അഥവാ നല്‍കിയ സെക്യുരിറ്റി; അഥവാ
(d)
ഏതെങ്കിലും
ബാങ്കോ സാമ്പത്തിക സ്ഥാപനമോ അതിന്‍റെ സബ്സിഡിയറി കമ്പനിക്ക് കൊടുത്ത ഏതെങ്കിലും
വായ്പയുമായി ബന്ധപ്പെട്ട് ഒരു ഹോള്‍ഡിങ്ങ് കമ്പനി നല്‍കിയ ഏതെങ്കിലും ഗ്യാരണ്ടി
അഥവാ നല്‍കിയ സെക്യുരിറ്റി :
എന്നാല്‍, (c),(d) എന്നീ ഉപവകുപ്പുക ള്‍ പ്രകാരം നല്‍കിയ വായ്പക ള്‍ സബ്സിഡിയറി കമ്പനി അതിന്‍റെ
പ്രധാന ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം.
-ബാധകമല്ല.
† (c),(d) അവയുടെ വ്യവസ്ഥ എന്നിവ കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ‘ഡയറക്ടര്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും വ്യക്തി’ എന്നാ ല്‍ അര്‍ത്ഥമാക്കുന്നത്-
(a) കടം
കൊടുക്കുന്ന കമ്പനിയുടെ, അഥവാ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിയുടെ ഏതെങ്കിലും ഡയറക്ട ര്‍,
അഥവാ ആ ഡയറക്ടറുടെ പങ്കാളി അഥവാ ബന്ധു;
(b) ആ
ഡയറക്ടറോ ബന്ധുവോ പങ്കാളിയായ ഏതെങ്കിലും ഫേം;
(c) ആ
ഡയറക്ടര്‍ ഒരു ഡയറക്ടറോ അംഗമോ ആയ ഒരു സ്വകാര്യ കമ്പനി;
(d) ആ
ഡയറക്ടര്‍ക്കോ, അത്തരം രണ്ടോ അതിലധികമോ ഡയറക്ടര്‍മാ ര്‍ ചേര്‍ന്നോ, ഒരു പൊതുയോഗത്തി ല്‍ ആകെ വോട്ടവകാശത്തിന്‍റെ ഇരുപത്തഞ്ചു
ശതമാനത്തി ല്‍ കുറയാതെ പ്രയോഗിക്കുകയോ
നിയന്ത്രിക്കുകയോ ചെയ്യാവുന്ന ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ്; അഥവാ,
(e) കടം
കൊടുക്കുന്ന കമ്പനിയുടെ ബോര്‍ഡ്, ഡയറക്ടര്‍, അഥവാ ഡയറക്ടര്‍മാരുടെ ഉപദേശങ്ങ ള്‍ അഥവാ നിര്‍ദ്ദേശങ്ങ ള്‍ അനുസരിച്ച് ഡയറക്ടര്‍മാരുടെ ബോര്‍ഡോ,
മാനേജിംഗ് ഡയറക്ടറോ, മാനേജറോ സാധാരണയായി പ്രവര്‍ത്തിക്കുന്ന ഒരു ബോഡി കോര്‍പ്പറേറ്റ്;
[വ. 185 (1)]
ഉ.വ.(1)-നു വിരുദ്ധമായി ഒരു കടം കൊടുക്കുകയോ, ഗ്യാരണ്ടിയോ സെക്യുരിറ്റിയോ നല്‍കുകയോ
ചെയ്യുന്നെങ്കി ല്‍,
കമ്പനി അഞ്ചു ലക്ഷം രൂപായില്‍ കുറയാതെ എന്നാല്‍, ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ
പിഴയും, കടം നല്‍കിയത്, അഥവാ ഗ്യാരണ്ടിയോ സെക്യുരിറ്റിയോ നല്‍കിയത് ഏതു ഡയറക്ടര്‍ക്കോ
മറ്റു വ്യക്തിക്കോ ആണോ അയാള്‍ക്ക് ആറു മാസം വരെ ജയില്‍വാസവും അഞ്ചു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍, ഇരുപത്തഞ്ചു
ലക്ഷം രൂപാ വരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 185 (2)]
#CompaniesAct
No comments:
Post a Comment