Wednesday, 31 December 2014

കമ്പനി നിയമം: ബന്ധമുള്ള കമ്പനികളിലെ ഇന്‍സ്പെക്ടറുടെ അന്വേഷണം


ബന്ധമുള്ള കമ്പനികളിലെ ഇന്‍സ്പെക്ടറുടെ അന്വേഷണം

ഒരു കമ്പനിയുടെ കാര്യങ്ങളിലേക്ക് വകുപ്പ് 210, 212 അഥവാ 213 പ്രകാരം അന്വേഷണത്തിന് നിയമിക്കപ്പെട്ട ഒരു ഇന്‍സ്പെക്ട ര്‍ക്ക്-

(a)    സംഗതമായ ഏതെങ്കിലും സമയത്ത് കമ്പനിയുടെ സബ്സിഡിയറി കമ്പനി അഥവാ ഹോള്‍ഡിങ്ങ് കമ്പനി അഥവാ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനിയുടെ ഒരു സബ്സിഡിയറി കമ്പനിയായ അഥവാ ആയിരുന്ന ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ്;

(b)   സംഗതമായ സമയത്ത് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അഥവാ മാനേജര്‍ ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി മാനേജിംഗ് ഡയറക്ടര്‍ അഥവാ മാനേജ ര്‍ ആയി സംഗതമായ ഏതെങ്കിലും സമയത്ത് ഭരിച്ചിരുന്ന ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ്;

(c)    ഡയറക്ടര്‍മാരുടെ ബോര്‍ഡി ല്‍ ഉള്ളവ ര്‍ കമ്പനി നാമനിര്‍ദ്ദേശം ചെയ്തവരോ കമ്പനിയുടെയോ അതിന്‍റെ ഏതെങ്കിലും ഡയറക്ടര്‍മാരുടെയോ നിര്‍ദ്ദേശങ്ങളും കല്‍പനകളും അനുസരിച്ച് പ്രവര്‍ത്തിക്കാ ന്‍ ശീലിച്ചവരോ ഉള്ള ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ്;

(d)     ഏതെങ്കിലും സംഗതമായ സമയത്ത് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അഥവാ മാനേജ ര്‍ അഥവാ ഉദ്യോഗസ്ഥ ന്‍ ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തി,

-യുടെ കാര്യങ്ങളും  അന്വേഷിക്കണമെന്ന്, അദ്ദേഹം അന്വേഷണആവശ്യങ്ങള്‍ക്ക് അവശ്യമെന്നു പരിഗണിക്കുന്നെങ്കി ല്‍, കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍‌കൂ ര്‍ അനുവാദത്തിനു വിധേയമായി മറ്റു ബോഡി കോര്‍പ്പറേറ്റ്, മാനേജിംഗ് ഡയറക്ടര്‍ അഥവാ മാനേജ ര്‍ എന്നിവരുടെ കാര്യങ്ങ ള്‍, അദ്ദേഹം നിയമിക്കപ്പെട്ട കമ്പനിയുടെ കാര്യങ്ങളുടെ അന്വേഷണത്തിന്, അന്വേഷണ ഫലങ്ങ ള്‍ സംഗതമാണെന്ന് അദ്ദേഹം പരിഗണിക്കുന്നത്രത്തോളം, അന്വേഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാം.

[വ. 219 ]

#CompaniesAct

കമ്പനി നിയമം: അന്വേഷണം: ഉദ്യോഗസ്ഥരുടെ സംരക്ഷണം


അന്വേഷണം: ഉദ്യോഗസ്ഥരുടെ സംരക്ഷണം

നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും-

(a)     ഏതെങ്കിലും അന്വേഷണത്തിന്‍റെ ഇടയി ല്‍, വകുപ്പ് 210, 212, 213, അഥവാ 219 പ്രകാരം ഒരു കമ്പനിയുടെ, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിയുടെ സ്ഥിതിഗതികളോ മറ്റു കാര്യങ്ങളുമായോ ബന്ധപ്പെട്ട്, അഥവാ ഒരു കമ്പനിയുടെ അംഗത്വവും മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട്, അഥവാ ഒരു കമ്പനിയുടെ അല്ലെങ്കി ല്‍ ബോഡി കോര്‍പ്പറേറ്റിന്‍റെ ഓഹരികളുടെ അഥവാ ഡിബെഞ്ചറുകളുടെ ഉടമസ്ഥതയെ, അഥവാ വകുപ്പ് 216 പ്രകാരം ഒരു കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിയുടെ സ്ഥിതിഗതികളോ മറ്റു കാര്യങ്ങളുമായോ ബന്ധപ്പെട്ട്; അഥവാ

(b)     അദ്ധ്യായം പതിനാറ് പ്രകാരം ഒരു കമ്പനിയുടെ കാര്യങ്ങളുടെ നടത്തിപ്പും ഭരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിക്കെതിരെ ഏതെങ്കിലും നടപടി നിലവിലുള്ളപ്പോ ള്‍,

അത്തരം കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തി-

(i)                  ഏതെങ്കിലും ഉദ്യോഗസ്ഥനെ പുറത്താക്കാനോ സസ്പെന്‍ഡ് ചെയ്യാനോ; അഥവാ

(ii)                പിരിച്ചുവിടല്‍, നീക്കം ചെയ്യല്‍, തരം താഴ്ത്തല്‍ എന്നിവയോ മറ്റോ വഴി അയാളെ ശിക്ഷിക്കാനോ; അഥവാ

(iii)               അയാള്‍ക്ക്‌ പ്രതികൂലമായ വിധത്തി ല്‍ തൊഴി ല്‍ വ്യവസ്ഥക ളില്‍ ഭേദഗതി വരുത്താനോ,

-ഉദ്ദേശിക്കുന്നെങ്കില്‍, അത്തരം കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തി, ഉദ്യോഗസ്ഥനെതിരായുള്ള നടപടിക്ക് ട്രിബ്യുണലിന്‍റെ അനുമതി മേടിക്കണം, ട്രിബ്യുണലിന് നിര്‍ദ്ദേശിച്ച നടപടിക്കെതിരെ എതിര്‍പ്പുണ്ടെങ്കി ല്‍, അത് ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്ക് നോട്ടീസ് എഴുതി തപാലി ല്‍ അയയ്ക്കും.

[വ. 218 (1)]

ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തി ഉ.വ.(1) പ്രകാരം അപേക്ഷ കൊടുത്ത് മുപ്പതു ദിവസത്തിനുള്ളില്‍ ട്രിബ്യുണലിന്‍റെ അനുമതി കിട്ടിയില്ലെങ്കി ല്‍, അപ്പോള്‍, അപ്പോള്‍ മാത്രം, ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്ക് നിര്‍ദ്ദേശിച്ച നടപടി ഉദ്യോഗസ്ഥനെതിരെ തുടരാം.

[വ. 218 (2)]

ബന്ധപ്പെട്ട കമ്പനി, മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്ക്  ട്രിബ്യുണലിന്‍റെ എതിര്‍പ്പി ല്‍ അതൃപ്തിയുണ്ടെങ്കി ല്‍ എതിര്‍പ്പിന്‍റെ നോട്ടീസ് കിട്ടി മുപ്പതു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ചു നിര്‍ദ്ദേശിച്ച വിധത്തി ല്‍ അപ്പലേറ്റ് ട്രിബ്യുണലിന് ഒരു അപ്പീ ല്‍ പരിഗണിക്കാം.

   [വ. 218 (3)]

അത്തരം അപ്പീലില്‍ അപ്പലേറ്റ് ട്രിബ്യുണലിന്‍റെ തീരുമാനം ട്രിബ്യുണലിനും, ബന്ധപ്പെട്ട കമ്പനി , മറ്റു ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തിക്കും അന്തിമവും ബാധകവുമായിരിക്കും.

   [വ. 218 (4)]

സംശയനിവൃത്തിക്കായി, ഈ വകുപ്പിലെ വ്യവസ്ഥകള്‍, നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ബാധകമായിരിക്കുമെന്ന് ഇവിടെ പ്രഖ്യാപിക്കുന്നു.

[വ. 218 (5)]
#CompaniesAct

കമ്പനി നിയമം: ഇന്‍സ്പെക്ടര്‍മാരുടെ അധികാരവും നടപടികളും


ഇന്‍സ്പെക്ടര്‍മാരുടെ അധികാരവും നടപടികളും

ഈ അദ്ധ്യായത്തില്‍ ഉള്‍കൊള്ളുന്ന വ്യവസ്ഥക ള്‍ അനുസരിച്ച് അന്വേഷണവിധേയമായ ഒരു കമ്പനിയുടെ മു ന്‍ ഓഫീസര്‍മാരും മറ്റു ഉദ്യോഗസ്ഥരും ഏജന്റുമാരും ഉള്‍പെടെ, എല്ലാ ഓഫീസര്‍മാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും, മറ്റേതെങ്കിലും ബോഡി കോര്‍പ്പറേറ്റ് അഥവാ ഒരു വ്യക്തിയുടെ കാര്യങ്ങ ള്‍ വകുപ്പ് 219 അനുസരിച്ച് അന്വേഷിക്കുന്നെങ്കില്‍, അത്തരം ബോഡി കോര്‍പ്പറേറ്റ് അഥവാ ഒരു വ്യക്തിയുടെ മു ന്‍ ഓഫീസര്‍മാരും മറ്റു ഉദ്യോഗസ്ഥരും ഏജന്റുമാരും ഉള്‍പെടെ, എല്ലാ ഓഫീസര്‍മാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും ചുമതലയായിരിക്കും-

(a)    അവരുടെ കൈവശവും അധീനതയിലുമുള്ള കമ്പനിയുടെ അഥവാ അതുമായി ബന്ധപ്പെട്ട അഥവാ സാഹചര്യം പോലെ മറ്റു ബോഡി കോര്‍പ്പറേറ്റ് അഥവാ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ബുക്കുകളും പേപ്പറുകളും സൂക്ഷിക്കാനും ഒരു ഇന്‍സ്പെക്ട ര്‍ അഥവാ അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിയുടെ മുന്‍പാകെ ഹാജരാക്കുന്നതും,

(b)     അവര്‍ക്ക് ന്യായമായി നല്‍കാ ന്‍ കഴിവുള്ള എല്ലാ സഹായവും ഇന്‍സ്പെക്ടര്‍ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കുന്നതും.  

[വ. 217 (1)]

വേണ്ട ബുക്കുകളും പേപ്പറുകളും ഹാജരാക്കുന്നതും അഥവാ വേണ്ട വിവരം സമര്‍പ്പിക്കുന്നതും അദ്ദേഹത്തിന്‍റെ അന്വേഷണോദ്ദേശ്യത്തിന്‌ ആവശ്യവും അഥവാ സംഗതവുമെങ്കി ല്‍ ഉ.വ.(1) പറഞ്ഞ ബോഡി കോര്‍പ്പറേറ്റ് അല്ലാത്ത ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റിനോട് ഇന്‍സ്പെക്ട ര്‍ അദ്ദേഹത്തിനു യുക്തമെന്നു തോന്നുന്നപോലെ അദ്ദേഹത്തിന്‍റെ  അഥവാ അദ്ദേഹം അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിയുടെ മുന്‍പാകെ വേണ്ട വിവരം സമര്‍പ്പിക്കാനും വേണ്ട ബുക്കുകളും പേപ്പറുകളും ഹാജരാക്കാനും ആവശ്യപ്പെടാം.

[വ. 217 (2)]

ഉ.വ.(1) അഥവാ (2) പ്രകാരം ഹാജരാക്കിയ ഏതെങ്കിലും ബുക്കുകളും പേപ്പറുകളും നൂറ്റി എണ്‍പത് ദിവസത്തി ല്‍ കൂടുത ല്‍ ഇന്‍സ്പെക്ട ര്‍ തന്‍റെ അധീനതയി ല്‍ വയ്ക്കാ ന്‍ പാടില്ലാത്തതും ബുക്കുകളും പേപ്പറുകളും ഹാജരാക്കിയത് ആരാണോ അഥവാ ആര്‍ക്കു വേണ്ടിയാണോ ആ കമ്പനി, ബോഡികോര്‍പ്പറേറ്റ്, ഫേം അഥവാ വ്യക്തിക്ക് അവ തിരികെ നല്‍കേണ്ടതുമാണ്‌:

എഴുതിയ ഒരു ഉത്തരവ് വഴി ഇന്‍സ്പെക്ടര്‍ക്ക് അവ വീണ്ടും ആവശ്യമെങ്കില്‍ മറ്റൊരു നൂറ്റി എണ്‍പത് ദിവസം കാലത്തേക്ക് ബുക്കുകളും പേപ്പറുകളും വിളിപ്പിക്കാം.

[വ. 217 (3)]

ഒരു ഇന്‍സ്പെക്ടര്‍ക്ക്‌ -

(a)     ഉ.വ.(1) പറഞ്ഞ ഏതു വ്യക്തിയേയും; പിന്നെ

(b)  കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍‌കൂ ര്‍ അനുവാദത്തോടെ മറ്റേതു വ്യക്തിയേയും,

സാഹചര്യം പോലെ കമ്പനി അഥവാ മറ്റു ബോഡി കോര്‍പ്പറേറ്റ് അഥവാ വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്  പ്രതിജ്ഞ എടുപ്പിക്കാവുന്നതും അതിനു വേണ്ടി അദ്ദേഹത്തിന്‍റെ മുന്‍പാകെ നേരിട്ട് ഹാജരാകാ ന്‍ ആവശ്യപ്പെടാവുന്നതുമാണ്:

വകുപ്പ് 212 പ്രകാരമുള്ള ഒരു അന്വേഷണത്തിന്‍റെ കാര്യത്തി ല്‍ ഉ.വ.(b)- യ്ക്ക് വേണ്ടി ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് ഡയറക്ടറുടെ മുന്‍‌കൂ ര്‍ അനുവാദം മതിയാകും.

[വ. 217 (4)]

നിലവിലുള്ള മറ്റേതു നിയമത്തിലും ഏതെങ്കിലും കരാറിലും  മറിച്ചു എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും കേന്ദ്രഗവര്‍ന്മേണ്ടിന്‍റെ ഒരു ഓഫീസ ര്‍ ആയ, ഈ അദ്ധ്യായപ്രകാരമുള്ള ഒരു അന്വേഷണം നടത്തുന്ന ഇന്‍സ്പെക്ട ര്‍ക്ക്, സിവില്‍ നടപടി നിയമം, 1908, അനുസരിച്ച് ഒരു സിവില്‍ കോടതിയി ല്‍ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും താഴെപ്പറയുന്ന കാര്യങ്ങളിലെ ഒരു വ്യവഹാര വിചാരണയി ല്‍ ഉണ്ടായിരിക്കും:-

(a)    അത്തരം വ്യക്തി വ്യക്തമാക്കിയ സ്ഥലത്തും സമയത്തും കണക്കുബുക്കുകളും മറ്റു പ്രമാണങ്ങളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും;

(b)   വ്യക്തികള്‍ ഹാജരാകുന്നതിനു കല്പനയും അത് നടപ്പാക്കുന്നതും അവരെ പ്രതിജ്ഞയെടുപ്പിക്കുന്നതും; കൂടാതെ

(c)    ഏതെങ്കിലും സ്ഥലത്തു കമ്പനിയുടെ ഏതെങ്കിലും ബുക്കുകളും റജിസ്റ്ററുകളും മറ്റു പ്രമാണങ്ങളും പരിശോധിക്കുന്നതും.

 [വ. 217 (5)]

 (i) ഈ വകുപ്പു പ്രകാരം റജിസ്ട്രാ റോ ഇന്‍സ്പെക്ട റോ ഇറക്കുന്ന നിര്‍ദ്ദേശം കമ്പനിയുടെ ഏതെങ്കിലും ഡയറക്ടറോ ഓഫീസറോ അനുസരിച്ചില്ലെങ്കില്‍, ഡയറക്ടറും അഥവാ ഓഫീസറും ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

(ii) ഈ വകുപ്പു പ്രകാരം കമ്പനിയുടെ ഒരു ഡയറക്ടറോ ഓഫീസറോ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍, അയാള്‍ അങ്ങനെ ശിക്ഷിക്കപ്പെടുന്ന ദിവസം ഉള്‍പെടെ അന്നുമുത ല്‍ അയാളുടെ ഓഫിസ് ഒഴിഞ്ഞതായി പരിഗണിക്കുകയും അങ്ങനെ ഓഫിസ് ഒഴിഞ്ഞാ ല്‍, മറ്റേതെങ്കിലും കമ്പനിയി ല്‍ ഒരു ഓഫിസ് കൈക്കൊള്ളുന്നതി ല്‍ നിന്നും അയോഗ്യനാക്കപ്പെടുകയും ചെയ്യും.

[വ. 217 (6)]

ഉ.വ.(4) പ്രകാരമുള്ള ഏതെങ്കിലും പരിശോധനയുടെ കുറിപ്പുകള്‍ എഴുതിയെടുക്കപ്പെടുകയും പരിശോധിക്കപ്പെട്ട വ്യക്തിയോ അയാള്‍ക്കോ വായിച്ചു കൊടുക്കുകയും ഒപ്പ് വെയ്ക്കുകയും, അവ അതിനുശേഷം അയാള്‍ക്കെതിരെ തെളിവി ല്‍ ഉപയോഗിക്കുകയും ചെയ്യാം.

[വ. 217 (7)]

മതിയായ കാരണം ഇല്ലാതെ ഏതെങ്കിലും വ്യക്തി താഴെപ്പറയുന്നതി ല്‍ വീഴ്ച വരുത്തുകയോ നിരസിക്കുകയോ ചെയ്‌താ ല്‍-

(a)    ഉ.വ.(1) അഥവാ (2) പ്രകാരം ഹാജരാക്കുന്നത് തന്‍റെ
ചുമതലയി ല്‍ വരുന്നതും ഒരു ഇന്‍സ്പെക്ടര്‍ക്കോ അദ്ദേഹം ഇതിനുവേണ്ടി അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിക്കോ ഏതെങ്കിലും ബുക്കോ പേപ്പറോ ഹാജരാക്കുന്നതും;

(b)  ഏതെങ്കിലും വിവരം സമര്‍പ്പിക്കുന്നത്, ഉ.വ.(2) പ്രകാരം സമര്‍പ്പിക്കുന്നത് തന്‍റെ ചുമതലയി ല്‍ വരുന്നതും;

(c)   ഉ.വ.(4) പ്രകാരം ആവശ്യപ്പെടുമ്പോള്‍ ഇന്‍സ്പെക്ട ര്‍ മുന്‍പാകെ നേരിട്ട് ഹാജരാകുന്നത് അഥവാ ഇന്‍സ്പെക്ട ര്‍ ആ ഉപവകുപ്പ് പ്രകാരം അയാള്‍ക്ക്‌ നല്‍കിയ ഏതെങ്കിലും ചോദ്യത്തിന്‌ മറുപടി പറയുന്നത്; അഥവാ

(d)  ഉ.വ.(7) പറഞ്ഞ ഏതെങ്കിലും പരിശോധനയുടെ കുറിപ്പുക ള്‍ ഒപ്പ് വെയ്ക്കുന്നത്,

അയാള്‍ ആറുമാസം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും വീഴ്ചയോ നിരാസമോ തുടരുന്നെങ്കില്‍ ആദ്യത്തേതിന് ശേഷം ഓരോ ദിവസവും രണ്ടായിരം രൂപാ വീതം വീണ്ടും പിഴയും ശിക്ഷിക്കപ്പെടും.

[വ. 217 (8)]

ഇന്‍സ്പെക്ട ര്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍‌കൂ ര്‍ അനുവാദത്തോടെ  ആവശ്യപ്പെടുന്ന സഹായം, കേന്ദ്ര ഗവര്‍ന്മേണ്ട്, സംസ്ഥാന ഗവര്‍ന്മേണ്ട്, പോലീസ്, സ്റ്റാറ്റ്യൂറ്ററി അതോറിറ്റി എന്നിവയുടെ ഓഫീസര്‍മാ ര്‍, അന്വേഷണങ്ങളുടെയോ പരിശോധനയുടെയോ ആവശ്യത്തിന്‌ വേണ്ടി ഇന്‍സ്പെക്ടര്‍ക്ക് കൊടുക്കണം.

[വ. 217 (9)]

ഒരു വിദേശ രാജ്യത്തെ ഗവര്‍ന്മേണ്ടുമായി കേന്ദ്ര ഗവര്‍ന്മേണ്ട്, ഈ നിയമപ്രകാരമുള്ള അഥവാ ആ രാജ്യത്ത് നിലവിലുള്ള ഇത്തരം നിയമപ്രകാരമുള്ള അന്വേഷണത്തിനോ പരിശോധനയ്ക്കോ സഹായത്തിനായി പരസ്പര വിന്യാസമുള്ള ഒരു കരാറി ല്‍ ഏര്‍പ്പെടാം, മാത്രമല്ല, ആ രാജ്യവുമായുള്ള കരാര്‍ നടപ്പാക്കുവാ ന്‍ കാര്യസാധകമാണെന്നു വരുന്ന പരിവ ര്‍ത്തനങ്ങ ള്‍, ഒഴിവാക്കലുകള്‍, ഉപാധികള്‍, വിശേഷപ്പെടുത്തലുകള്‍, എന്നിവയ്ക്ക് വിധേയമായി പരസ്പര വിന്യാസത്തില്‍ ഏര്‍പ്പെട്ട ഒരു വിദേശ രാജ്യവുമായി ബന്ധപ്പെട്ട് ഈ അദ്ധ്യായത്തിന്‍റെ പ്രയോഗം വിജ്ഞാപനം വഴി നടത്താം.

[വ. 217 (10)]

ഈ നിയമത്തിലോ ക്രിമിന ല്‍ നടപടി നിയമം, 1973-ലോ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും കമ്പനിയുടെ കാര്യങ്ങളെക്കുറിച്ചുള്ള ഒരു അന്വേഷണത്തിന്‍റെ ഇടയി ല്‍ ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്തോ സ്ഥലത്തോ തെളിവുണ്ട് അഥവാ കിട്ടിയേക്കാം എന്ന് പറഞ്ഞ് ഒരു അപേക്ഷ ഇന്ത്യയിലെ യോഗ്യമായ കോടതിക്ക് ഇന്‍സ്പെക്ടര്‍ നല്‍കിയാല്‍, ആ കോടതി ഒരു അഭ്യര്‍ത്ഥന കൈകാര്യം ചെയ്യാ ന്‍ പ്രാപ്തമായ ആ സ്ഥലത്തെ അഥവാ രാജ്യത്തെ ഒരു കോടതിക്കോ ഒരു അതോറിറ്റിക്കോ, കേസിന്‍റെ വിവരങ്ങളും സാഹചര്യങ്ങളുമായി പരിചയമുള്ളതായി കരുതുന്ന ഏതെങ്കിലും വ്യക്തിയെ വാക്കാലോ അല്ലാതെയോ പരിശോധിക്കാനും അയാളുടെ പ്രസ്താവന അത്തരം പരിശോധനയി ല്‍ രേഖപ്പെടുത്താനും ആ വ്യക്തിയോടോ മറ്റേതെങ്കിലും വ്യക്തിയോടോ കേസിന്‍റെതും അയാളുടെ കൈവശമുള്ളതുമായ ഏതെങ്കിലും പ്രമാണമോ വസ്തുവോ ഹാജരാക്കാന്‍ ആവശ്യപ്പെടാനും അങ്ങനെ എടുത്ത അഥവാ സമാഹരിച്ച എല്ലാ തെളിവുകളും അഥവാ അതിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമാഹരിച്ച വസ്തുക്കളും അഭ്യര്‍ത്ഥനക്കത്ത് നല്‍കിയ ഇന്ത്യയിലെ കോടതിക്ക് അയച്ചുതരാനും,

ഒരു അഭ്യര്‍ത്ഥനക്കത്ത് നല്‍കാം:                

കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനുവേണ്ടി വ്യക്തമാക്കിയ വിധത്തി ല്‍ അഭ്യര്‍ത്ഥനക്കത്ത് സംപ്രേഷണം ചെയ്യണം.

ഉപവകുപ്പ് പ്രകാരം കിട്ടിയ, രേഖപ്പെടുത്തിയ ഓരോ പ്രസ്താവനയും പ്രമാണവും വസ്തുവും അന്വേഷണത്തിന്‍റെ ഇടയി ല്‍ സമാഹരിച്ച തെളിവായി കണക്കാക്കപ്പെടും.

[വ. 217 (11)]

ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യത്തെ അഥവാ സ്ഥലത്തെ, ആ സ്ഥലത്ത് അഥവാ ആ രാജ്യത്ത് ഒരു കത്ത് അയക്കാ ന്‍ യോഗ്യതയുള്ള ഒരു കോടതി അഥവാ ഒരു അതോറിറ്റിയി ല്‍ നിന്നും, ആ സ്ഥലത്ത് അഥവാ രാജ്യത്ത് അന്വേഷണവിധേയമായ ഒരു കമ്പനിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയെ പരിശോധിക്കാനോ, ഏതെങ്കിലും പ്രമാണം അഥവാ വസ്തു ഹാജരാക്കാനോ ഒരു അഭ്യര്‍ത്ഥനക്കത്ത് കിട്ടിയാല്‍, കേന്ദ്ര ഗവര്‍ന്മേണ്ട്, അതിനു യുക്തമെന്നു തോന്നുന്നെങ്കില്‍ ബന്ധപ്പെട്ട കോടതിക്ക് അഭ്യര്‍ത്ഥനക്കത്ത് അയച്ചുകൊടുക്കുകയും, അത് അപ്പോള്‍ വ്യക്തിയെ അതിനു മുന്‍പാകെ വിളിച്ചുവരുത്തുകയും അയാളുടെ പ്രസ്താവന രേഖപ്പെടുത്തുകയും ഏതെങ്കിലും പ്രമാണമോ വസ്തുവോ ഹാജരാക്കാന്‍ വേണ്ടത് ചെയ്യുകയും ഏതെങ്കിലും ഇന്‍സ്പെക്ടര്‍ക്ക്‌ അന്വേഷണത്തിന് കത്ത് അയച്ചുകൊടുക്കുകയും, അദ്ദേഹം അപ്പോ ള്‍ ഈ നിയമപ്രകാരം ഒരു കമ്പനിയുടെ കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നതുപോലെ കമ്പനിയുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും, ഇന്‍സ്പെക്ട ര്‍ മുപ്പതു ദിവസത്തിനുള്ളില്‍ അഥവാ വീണ്ടും നടപടിക്കുവേണ്ടി കോടതി അനുവദിക്കുന്ന നീട്ടിയ സമയത്തിനുള്ളില്‍ അത്തരം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും:

ഈ ഉപവകുപ്പ് പ്രകാരം എടുത്ത അഥവാ സമാഹരിച്ച തെളിവ് അഥവാ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുക ള്‍ അഥവാ സമാഹരിച്ച വസ്തുക്ക ള്‍, കേന്ദ്ര ഗവര്‍ന്മേണ്ടിനു യുക്തമെന്നു തോന്നുന്നപോലെ, അഭ്യര്‍ത്ഥനക്കത്ത് അയച്ച ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലത്തെ അഥവാ രാജ്യത്തെ കോടതി അഥവാ അതോറിറ്റിക്ക് സംപ്രേഷണം ചെയ്യാ ന്‍, കോടതി കേന്ദ്ര ഗവര്‍ന്മേണ്ടിനു അയച്ചുകൊടുക്കും.

[വ. 217 (12)]
#CompaniesAct