Sunday, 15 June 2014

കമ്പനി നിയമം: കമ്പനികളുടെ പരിവര്‍ത്തനം


രെജിസ്റ്റെര്‍ ചെയ്ത കമ്പനികളുടെ പരിവര്‍ത്തനം

ഈ നിയമപ്രകാരം രെജിസ്റ്റെര്‍ ചെയ്ത ഏതെങ്കിലും ശ്രേണിയിലുള്ള കമ്പനിക്ക്‌ ഇതേ നിയമപ്രകാരം ഉള്ള മറ്റേതെങ്കിലും ശ്രേണിയിലുള്ള കമ്പനിയായി അതിന്റെ മെമ്മോറാന്‍ഡം, ആര്‍ട്ടിക്കിള്‍സ്, എന്നിവ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു ഭേദഗതി ചെയ്തു പരിവര്‍ത്തനം ചെയ്യാം.

[വ. 18 (1)]

ഈ വകുപ്പ് അനുസരിച്ച് ഇങ്ങനെ പരിവര്‍ത്തനം ചെയ്യാനുള്ളപ്പോ ള്‍, രേജിസ്ട്രാര്‍ ഒരു കമ്പനിയുടെ അപേക്ഷയിന്മേ ല്‍, കമ്പനികളുടെ  രെജിസ്ട്രെഷനുള്ള ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ എല്ലാം പാലിച്ചു എന്ന് തൃപ്തിയായാല്‍, കമ്പനിയുടെ മുന്‍  രെജിസ്ട്രെഷ ന്‍ നിര്‍ത്തലാക്കുകയും ഉ.വ. (1) പ്രകാരം ഉള്ള പ്രമാണങ്ങള്‍ രെജിസ്റ്റെര്‍ ചെയ്ത ശേഷം ആദ്യത്തെ രെജിസ്ട്രെഷ ന്‍ പോലെ തന്നെ പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറെഷ ന്‍ നല്‍കുകയും ചെയ്യും.

 [വ. 18 (2)]

ഈ വകുപ്പ് പ്രകാരമുള്ള കമ്പനിയുടെ രെജിസ്ട്രെഷന്‍, രെജിസ്ട്രെഷനു മുന്‍പ് കമ്പനി നേരിട്ടോ അല്ലെങ്കി ല്‍ കമ്പനിക്ക്‌ വേണ്ടിയോ ഏര്‍പ്പെട്ട അല്ലെങ്കില്‍ വന്നുചേര്‍ന്ന കടങ്ങളെയോ, ബാധ്യതകളെയോ, കടപ്പാടുകളെയോ, കരാറുകളെയോ.ബാധിക്കുന്നതല്ല.  അത്തരം കടങ്ങളും, ബാധ്യതകളും, കടപ്പാടുകളും, കരാറുകളും, ഇപ്രകാരം രെജിസ്ട്രെഷന്‍ ചെയ്തിട്ടില്ലാത്ത പോലെ തന്നെ പ്രാവര്‍ത്തികമാക്കാം.

[വ. 18 (3)]
#CompaniesAct

No comments:

Post a Comment