ഉപകമ്പനിക്ക് സ്ഥാപക
കമ്പനിയില്‍ ഓഹരിക ള്‍
ഒരു കമ്പനിയും
തന്നെത്താനെയോ, നാമനിര്‍ദ്ദേശിക്കപ്പെട്ടവ ര്‍ മുഖേനയോ അതിന്റെ സ്ഥാപക കമ്പനിയില്‍
ഓഹരി ഉടമയാകാ ന്‍ പാടില്ല. അത്തരം സ്ഥാപക കമ്പനികള്‍ അവയുടെ ഉപകമ്പനികള്‍ക്ക്
സ്ഥാപക കമ്പനികളുടെ ഓഹരികള്‍ അനുവദിക്കുകയോ കൈമാറ്റം ചെയ്യാ ന്‍ അനുവദിക്കുകയോ
ചെയ്യാന്‍ പാടില്ല. കമ്പനിയുടെ ഓഹരികളില്‍ ഉള്ള അത്തരം അനുവാദവും, കൈമാറ്റങ്ങളും
നിഷ്ഫലം ആയിരിക്കും.
എന്നാല്‍ ഈ ഉപവകുപ്പ് താഴെപ്പറയുന്നവക്ക്
ബാധകമല്ല:
(a)
ഒരു ഉപകമ്പനി അതിന്റെ സ്ഥാപകകമ്പനിയുടെ ഏതെങ്കിലും
മരിച്ച ഓഹരിയുടമയുടെ നിയമാനുസൃതമായ പ്രതിനിധിയായി ഓഹരി കൈവശം വയ്ക്കുന്നെങ്കി ല്‍,
അല്ലെങ്കില്‍
(b)
ഉപകമ്പനി ട്രസ്റ്റിയുടെ
രൂപത്തില്‍ ഓഹരി കൈവശം വയ്ക്കുന്നെങ്കില്‍, അല്ലെങ്കില്‍
(c)
ഉപകമ്പനി അങ്ങനെ സ്ഥാപകകമ്പനിയുടെ
ഉപകമ്പനിയായതിനു മുന്‍പേ തന്നെ ഓഹരിയുടമ .ആയിരുന്നെങ്കില്‍.
മുന്‍ പറഞ്ഞ വ്യവസ്ഥയിലെ ഉപ
കമ്പനിക്ക് സ്ഥാപക കമ്പനിയുടെ യോഗങ്ങളില്‍ വോട്ടു ചെയ്യാനുള്ള അവകാശം (a), (b)
എന്നിവയില്‍ പറഞ്ഞിരിക്കുന്ന പോലെ നിയമാനുസൃതമായ പ്രതിനിധി ആയോ ട്രസ്റ്റി ആയോ
കൈക്കൊള്ളുന്ന ഓഹരികളില്‍ മാത്രമായി പരിമിതപ്പെടുത്തി വ്യവസ്ഥ ചെയ്യുന്നു.
[വ. 19 (1)]
സ്ഥാപക കമ്പനിയുടെ
ഓഹരികളെക്കുറിച്ചു ഈ വകുപ്പില്‍ പറഞ്ഞത്, ഓഹരി മൂലധനം ഇല്ലാത്ത, ഉറപ്പു നല്‍കി
ക്ളിപ്തപ്പെടുത്തിയ കമ്പനികളിലോ അല്ലെങ്കില്‍ ബാധ്യത ക്ളിപ്തപ്പെടുത്താത്ത
കമ്പനികളിലോ ഉള്ള കമ്പനി അംഗങ്ങളുടെ താത്പര്യത്തെ (അത് ഏതു വിധത്തി ല്‍ ആയാലും)
കുറിക്കുന്നു.
[വ. 19 (2)]
#CompaniesAct
No comments:
Post a Comment