Sunday, 15 June 2014

കമ്പനി നിയമം: മെമ്മോറാണ്ടം


മെമ്മോറാണ്ടം

കമ്പനിയുടെ മെമ്മോറാണ്ടം ഈ കാര്യങ്ങ ള്‍ വ്യക്തമാക്കണം:

(a)   പൊതുകാര്യ കമ്പനികളുടെ പേരില്‍ ‘ലിമിറ്റെഡ്’ എന്നും, സ്വകാര്യ കമ്പനികളുടെ പേരില്‍ ‘പ്രൈവറ്റ് ലിമിറ്റഡ്’ എന്നും ചേര്‍ക്കണം.

 

എന്നാല്‍ സെക്ഷന്‍ 8 പ്രകാരം രെജിസ്റ്റെ ര്‍ ചെയ്ത കമ്പനികള്‍ക്ക് ഇത് ബാധകം അല്ല.

 

(b)  കമ്പനിയുടെ രെജിസ്റ്റര്‍ഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം.

(c)   കമ്പനി എന്ത് ഉദ്ദേശങ്ങള്‍ക്കാണോ രൂപീകരിക്കുന്നത് അവയും അതിന് സഹായകരമാകുന്ന കാര്യങ്ങളും.

(d)  അംഗങ്ങളുടെ ബാദ്ധ്യത ക്ളിപ്തപ്പെടുത്തിയോ ഇല്ലയോ എന്നും,

 

 

ഓഹരികളാല്‍ ക്ളിപ്തപ്പെടുത്തിയ കമ്പനികളി ല്‍ ഓഹരികളി ല്‍ മുടക്കാത്ത തുകയ്ക്ക് മാത്രം ആണ് ബാധ്യത എന്നും.

 

ഉറപ്പിന്മേല്‍  ക്ളിപ്തപ്പെടുത്തിയ കമ്പനികളി ല്‍ ഓരോ അംഗവും ഏറ്റെടുക്കുന്ന സംഭാവന;


(A)  അംഗം ആയിരിക്കെയോ അംഗം അല്ലാതായി ഒരു വര്‍ഷത്തിനുള്ളിലോ കമ്പനി പിരിഞ്ഞു പോകുന്നെങ്കി ല്‍ കമ്പനി ആസ്തികളില്‍ കമ്പനിയുടെ കടങ്ങളും ബാധ്യതകളും നല്‍കാനോ അംഗം അല്ലാതാകുന്നതിനു മുന്‍പ് കരാ ര്‍ പ്രകാരം വന്ന  കടങ്ങളും ബാധ്യതകളും നല്‍കാനോ


(B)  കമ്പനി പിരിയാനും തങ്ങളുടെ സംഭാവനകളും അവകാശങ്ങളും ശരിപ്പെടുത്താനും ഉള്ള  വില, കൂലി, ചെലവ് എന്നിവയ്ക്കും.

 

(e)   ഓഹരി മൂലധനം ഉള്ള കമ്പനിക്ക്‌;

 

രെജിസ്റ്റെര്‍ ചെയ്യാനുള്ള മൂലധനത്തുകയും ഉറപ്പിച്ച ഓഹരി ത്തുകയുടെ വിഭാഗങ്ങളും മെമ്മോറാണ്ടത്തില്‍ ചേരുന്നവ ര്‍ ഏറ്റെടുക്കുന്ന ഒന്നില്‍ കുറയാതെയുള്ള ഓഹരികളുടെ എണ്ണവും.

 

മെമ്മോറാണ്ടത്തില്‍ ചേരുന്നവ ര്‍ എടുക്കുന്ന ഓഹരികളുടെ എണ്ണം

അവരുടെ പേരിനു നേരെ സൂചിപ്പിക്കുന്നത്.

 

(f)    ഒറ്റയാള്‍ കമ്പനിക്ക്‌ ടിയാ ന്‍ മരിച്ചാ ല്‍ അംഗമാകുന്ന ആളുടെ പേര്.

[വ. 4 (1)]

 

മെമ്മോറാണ്ടത്തില്‍ പറഞ്ഞിട്ടുള്ള പേര് ഈ നിയമത്തിലോ മു ന്‍ കമ്പനി നിയമങ്ങളിലോ രെജിസ്റ്റെര്‍ ചെയ്തിട്ടുള്ള കമ്പനിക്ക്‌ സമാനമോ സദൃശമോ ആവാന്‍ പാടില്ല.

കമ്പനിയുടെ പേരിന്റെ ഉപയോഗം

(i)                നിലവിലുള്ള ഏതെങ്കിലും നിയമത്തിലുള്ള ഒരു അപരാധം ആയിത്തീരരുത്.

(ii)              കേന്ദ്ര ഗോവെര്‍ന്മേന്റിനു അനഭിലഷണീയമായിരിക്കരുത്.

[വ. 4 (2)]

വകുപ്പ് രണ്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകാത്ത വിധം കമ്പനി താഴെപ്പറയുന്നവ ഉള്‍കൊള്ളുന്ന ഒരു പേരി ല്‍ രെജിസ്റ്റെ ര്‍ ചെയ്യപ്പെടാ ന്‍ പാടില്ല:

(a)   കേന്ദ്ര, സംസ്ഥാന, ഗവര്‍ന്മേന്ടുകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ, ഈ ഗവേര്‍ന്മേന്റുകള്‍ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്‍ കീഴില്‍ രൂപീകരിച്ച കോര്‍പ്പറേഷന്‍, ബോഡികള്‍ എന്നിവയുടെയോ രക്ഷാധികാരത്വം ഉണ്ടെന്നോ അവയോടു ബന്ധം ഉണ്ടെന്നോ ധാരണ തോന്നിക്കുന്ന വാക്കോ ശൈലിയോ.

(b)  പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ള വാക്കോ ശൈലിയോ,

അല്ലാത്ത പക്ഷം വാക്കോ ശൈലിയോ ഉപയോഗിക്കാ ന്‍ കേന്ദ്ര ഗവര്‍ണ്മെന്റിന്റെ മുന്‍‌കൂ ര്‍ അനുവാദം വാങ്ങിയിരിക്കണം.

[വ. 4 (3)]

(a)   പരിഗണിക്കപ്പെടുന്ന കമ്പനിയുടെ പേരായിട്ടോ

(b)  കമ്പനിയുടെ ഇപ്പോഴുള്ള പേര്‍ മാറ്റി പകരം
ചേര്‍ക്കാ ന്‍ പരിഗണിക്കുന്ന പേരായിട്ടോ

അപേക്ഷയില്‍ പറഞ്ഞിട്ടുള്ള പേര് തനിക്കുവേണ്ടി കരുതി വെയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഫീസോടെ അതാതു വിധത്തിലും ഫോമിലും ഒരാള്‍ക്ക്‌ രേജിസ്ട്രാ ര്‍ സമക്ഷം അപേക്ഷ സമര്‍പ്പിക്കാം.

[വ. 4 (4)]

 

ഇത്തരത്തില്‍ ഉ.വ. നാല് അനുസരിച്ചുള്ള അപേക്ഷ കിട്ടിയാല്‍ രേജിസ്ട്രാ ര്‍ അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള വിവരങ്ങളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ ദിവസം തൊട്ടു അറുപതു ദിവസത്തേക്ക് ത ല്‍ പേര്‍ കരുതി വെക്കും.

 

(a)                     ഇത് പ്രകാരം പേര് കരുതി വെച്ച ശേഷം നേരല്ലാത്ത തെറ്റായ വിവരങ്ങള്‍ നല്‍കിയാണ്‌ അപേക്ഷിച്ചത് എന്ന് കണ്ടെത്തിയാല്‍;
(a) കമ്പനി രെജിസ്റ്റെര്‍ ചെയ്തിട്ടില്ല എങ്കില്‍ കരുതി വച്ച പേര് റദ്ദ് ചെയ്യപ്പെടുകയും അപേക്ഷ നല്‍കിയ ആള്‍ ഒരു ലക്ഷം രൂപാ വരെ പിഴ നല്‍കേണ്ടിവരുകയും ചെയ്യും.

(b)                    രജിസ്റ്റേര്‍ ചെയ്തുപോയെങ്കില്‍, കമ്പനിക്ക്‌ അതിന്റെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കിയിട്ട് രേജിസ്ട്രാര്‍ക്ക്–

(i)                മൂന്നു മാസങ്ങള്‍ക്കുള്ളില്‍ സാധാരണ പ്രമേയം പാസ്സാക്കി പേര് മാറ്റാന്‍ നിര്‍ദ്ദേശിക്കാം.

(ii)              കമ്പനികളുടെ രേജിസ്റ്റെറി ല്‍ നിന്നും പേര് വെട്ടിക്കളയാന്‍ നടപടി എടുക്കാം.

(iii)            കമ്പനി നിര്‍ബന്ധിതമായി പിരിച്ചു വിടാ ന്‍ ഹര്‍ജി നല്‍കാം.

[വ.4 (5)]

ടേബിള്‍ A, B,C,D,E എന്നിങ്ങനെ ഷെഡ്യൂള്‍ I –ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോമുകളില്‍ കമ്പനിക്ക്‌ ബാധകം ആകുന്ന ഫോമി ല്‍ വേണം കമ്പനിയുടെ മെമ്മോറാണ്ടം തയ്യാറാക്കാന്‍.

[വ. 4 (6)]

മൂലധനം ഇല്ലാത്ത, ഉറപ്പിന്മേ ല്‍  ക്ളിപ്തപ്പെടുത്തിയ കമ്പനികളി ല്‍ മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ്, എന്നിവയില്‍ ഓഹരിയുടമ ആകാതെ കമ്പനിയുടെ ലാഭ വിഹിതത്തില്‍ പങ്കെടുക്കാനുള്ള അവകാശം ആര്‍ക്കെങ്കിലും നല്‍കുന്നതായി സൂചിപ്പിക്കുന്ന ഏതെങ്കിലും വ്യവസ്ഥക ള്‍ ഉണ്ടെങ്കി ല്‍ അവ നിഷ്ഫലം ആയിരിക്കും.

[വ. 4 (7)]
#CompaniesAct

No comments:

Post a Comment