ചില അംഗങ്ങള്‍ ഓഹരി വില്‍ക്കുമ്പോ ള്‍
എപ്പോഴെങ്കിലും കമ്പനിയുടെ ചില അംഗങ്ങള്‍ ബോര്‍ഡ്
ഓഫ് ഡയറക്ടര്‍മാരുമായി ചര്‍ച്ച ചെയ്തുകൊണ്ട്, അവരുടെ കൈയിലുള്ള ഓഹരികള്‍ മുഴുവനോ
ഭാഗികമോ ആയി , നിലവിലുള്ള ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമായി പൊതുജനത്തിന്
നല്‍കുവാ ന്‍ ഉദ്ദേശിക്കുന്നെങ്കി ല്‍ നിര്‍ദ്ദേശിച്ച നടപടിക്രമങ്ങ ള്‍ വഴി അവര്‍ക്ക്
അങ്ങനെ ചെയ്യാം.
[വ. 28 (1)]
പൊതുജനത്തിന് വില്‍ക്കാ ന്‍ ഉദ്ദേശിച്ചു നിര്‍മിച്ച ഒരു
പ്രമാണം എല്ലാ ആവശ്യങ്ങള്‍ക്കും കമ്പനി ഇറക്കിയ പ്രോസ്പെക്ടസ് ആയി
പരിഗണിക്കപ്പെടും. മാത്രമല്ല, പ്രോസ്പെക്ടസിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചു നിര്‍മിച്ച
എല്ലാ നിയമങ്ങളും ചട്ടങ്ങളും, പ്രോസ്പെക്ടസിലെ തെറ്റായ പ്രസ്താവനകള്‍ക്കും, വിട്ടുകളഞ്ഞവയ്ക്കും
ഉള്ള ബാദ്ധ്യതയും, പ്രോസ്പെക്ടസുമായി മറ്റു ബന്ധപെട്ട കാര്യങ്ങളും, കമ്പനി ഇറക്കിയ പ്രോസ്പെക്ടസ് പോലെ അതിനു ബാധകം
ആകും.
[വ. 28 (2)]
ഓഹരികള്‍ പൊതുജനത്തിന് നല്‍കാ ന്‍ ഉദ്ദേശിക്കുന്ന
അംഗങ്ങള്‍, വ്യക്തികളോ ബോഡി കോര്‍പ്പറേറ്റ്കളോ , ഇത് രണ്ടുമോ ആകട്ടെ, അവര്‍
കൂട്ടമായി, ഓഹരികള്‍ പൊതുജനത്തിന് നല്‍കാ ന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ, അവര്‍ക്കുവേണ്ടി
വില്‍ക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്താനായി, അധികാരപ്പെടുത്തണം. ഈ
കാര്യത്തിന് കമ്പനി നേരിടുന്ന എല്ലാ ചിലവുകളും അവ ര്‍ വീട്ടണം.
[വ. 28 (3)]
#CompaniesAct
No comments:
Post a Comment