Sunday, 15 June 2014

കമ്പനി നിയമം: ധര്‍മ സ്ഥാപനങ്ങ ള്‍ കമ്പനിയായി സ്ഥാപിക്കാ ന്‍


ധര്‍മ സ്ഥാപനങ്ങ ള്‍ കമ്പനിയായി സ്ഥാപിക്കാ ന്‍

വ്യക്തികളോ, വ്യക്തികളുടെ സംയോഗങ്ങളോ, ക്ളിപ്ത കമ്പനിയായി രെജിസ്റ്റെര്‍ ചെയ്യാ ന്‍  കേന്ദ്ര ഗവര്‍ണ്മെന്റിന് തൃപ്തികരമായ വിധത്തില്‍ പരിഗണിക്കപ്പെട്ടാ ല്‍ -

(a)   പ്രഖ്യാപിത ലക്ഷ്യങ്ങളില്‍, വാണിജ്യം, കല, ശാസ്ത്രം, കളികള്‍ , വിദ്യാഭ്യാസം, ഗവേഷണം, സാമൂഹ്യക്ഷേമം, ധര്‍മ്മം, ഔദാര്യം, പരിസ്ഥിതി സംരക്ഷണം, മറ്റു ലക്ഷ്യങ്ങള്‍, എന്നിവ ഉണ്ടെങ്കില്‍.

(b)  വരുമാനമോ, ലാഭമോ ഉണ്ടെങ്കി ല്‍ അത്, ലക്ഷ്യങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി ഉപയോഗിക്കുന്നെങ്കി ല്‍,

(c)   ലാഭവിഹിതം അംഗങ്ങള്‍ക്ക് കൊടുക്കുന്നത് നിരോധിക്കുന്നെങ്കില്‍,

 

യോഗ്യമായ നിബന്ധനകളുടെ വ്യവസ്ഥയില്‍ കേന്ദ്ര ഗവര്‍ണ്മെന്റ്, നിര്‍ദ്ദേശിക്കപ്പെട്ട വിധത്തിലുള്ള ലൈസെന്‍സ് പ്രകാരം അത്തരം വ്യക്തികള്‍ക്കോ, വ്യക്തികളുടെ സംയോഗങ്ങള്‍ക്കോ, ഈ വകുപ്പ് പ്രകാരം ലിമിറ്റഡ് എന്ന വാക്കോ  മുറപ്രകാരം  പ്രൈവറ്റ് ലിമിറ്റെഡ് എന്ന വാക്കുകളോ പേരി ല്‍ ചേര്‍ക്കാതെ കമ്പനിയായി രെജിസ്റ്റെ ര്‍ ചെയ്യാന്‍ അനുവാദം നല്‍കും.

[വ. 8 (1)]

 

ഈ വകുപ്പില്‍ രെജിസ്റ്റെ ര്‍ ചെയ്യപ്പെട്ട കമ്പനിക ള്‍ ക്ലിപ്ത കമ്പനികളുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ യോഗ്യരും ചുമതലകള്‍ക്ക് വിധേയരും ആയിരിക്കും.

[വ. 8 (2)]

ഈ വകുപ്പില്‍ രെജിസ്റ്റെ ര്‍ ചെയ്ത കമ്പനിയി ല്‍ കൂട്ടുകച്ചവട സ്ഥാപനങ്ങള്‍ക്ക് അംഗമാകാം.

[വ. 8 (3)]

ഈ വകുപ്പില്‍ രെജിസ്റ്റെ ര്‍ ചെയ്ത കമ്പനി കേന്ദ്ര ഗവര്‍ണ്മെന്റിന്റെ മുന്‍‌കൂ ര്‍ സമ്മതം ഇല്ലാതെ മെമ്മോറാണ്ടത്തിലോ, ആര്‍ട്ടിക്കിള്‍സിലോ ഉള്ള വ്യവസ്ഥകള്‍ ഭേദഗതിക ള്‍ ചെയ്യാ ന്‍ പാടില്ല.

[വ. 8 (4) (i)]

നിര്‍ദ്ദേശിക്കപ്പെട്ട നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഈ വകുപ്പി ല്‍ രെജിസ്റ്റെര്‍ ചെയ്ത കമ്പനി മറ്റു തരത്തിലുള്ള കമ്പനിയായി രൂപാന്തരപ്പെടുത്താന്‍ പറ്റുകയുള്ളൂ.

[വ. 8 (4) (ii)]

ഈ നിയമത്തില്‍ അല്ലെങ്കി ല്‍ മു ന്‍ കമ്പനി നിയമത്തി ല്‍ രെജിസ്റ്റെ ര്‍ ചെയ്ത ഏതെങ്കിലും ലിമിറ്റഡ് കമ്പനി (1) (a) യിലുള്ള ഏതെങ്കിലും ലക്ഷ്യങ്ങളോടെയും, (b), (c) എന്നിവയിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉള്ളതും ആണെന്നു കേന്ദ്ര ഗവര്‍ന്മേന്റിനു ബോധ്യപ്പെട്ടാല്‍ യോഗ്യമായ നിബന്ധനകള്‍ക്ക് വിധേയമായി ഈ വകുപ്പില്‍ രെജിസ്റ്റെ ര്‍ ചെയ്യാനും ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഒഴിവാക്കി പേര്‍ ഭേദഗതി ചെയ്യാനും അനുവദിക്കും. അപ്പോള്‍ രേജിസ്ട്രാ ര്‍ നിര്‍ദ്ദേശിക്കപ്പെട്ട ഫോമിലുള്ള അപേക്ഷയിന്മേല്‍ ഈ വകുപ്പില്‍ കമ്പനി രെജിസ്റ്റെ ര്‍ ചെയ്യുകയും ഈ വകുപ്പില്‍ ഉള്ള എല്ലാ വ്യവസ്ഥകളും ആ കമ്പനിക്ക്‌ ബാധകമാവുകയും ചെയ്യും.

[വ. 8 (5)]

ഈ വകുപ്പിലെ വ്യവസ്ഥക ള്‍, ലൈസെന്‍സ് നല്കിയപ്പോഴുള്ള നിബന്ധനകള്‍ ഇവയില്‍ ഏതെങ്കിലും കമ്പനി നിഷേധിക്കുകയാണെങ്കി ല്‍, കമ്പനി കാര്യങ്ങള്‍ വഞ്ചനാപരമായിട്ടോ, കമ്പനിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായോ പൊതുജന താത്പര്യത്തിന് വിരുദ്ധമായോ നടത്തുകയാണെങ്കില്‍, കമ്പനിക്ക്‌ ഈ വകുപ്പ് പ്രകാരം നല്‍കിയ ലൈസെന്‍സ് പിന്‍വലിക്കാ ന്‍ കേന്ദ്ര ഗവര്‍ണ്മെന്റ്  ഉത്തരവിടാം. ഈ നിയമപ്രകാരമുള്ള നടപടികള്‍ക്ക് കോട്ടം തട്ടാതെ കമ്പനിയുടെ ത ല്‍   സ്ഥിതി (സ്റ്റാറ്റസ്) മാറ്റാനും ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള വാക്കുകള്‍ വേണ്ടപോലെ പേരിനോട് കൂട്ടിച്ചേര്‍ക്കാനും നിര്‍ദ്ദേശിക്കാം. ഉ.വ. (7) പ്രകാരമുള്ള നടപടികളെ ബാധിക്കാതെ രേജിസ്ട്രാര്‍ അപ്പോ ള്‍ നിര്‍ദ്ദേശിക്കപ്പെട്ട ഫോമിലുള്ള അപേക്ഷയിന്മേ ല്‍ കമ്പനി രെജിസ്റ്റെര്‍ ചെയ്യും.

എന്നാല്‍ കമ്പനിക്ക്‌ ഇക്കാര്യത്തി ല്‍ ബോധിപ്പിക്കാനുള്ളത് കേള്‍ക്കാ ന്‍ മതിയായ അവസരം കൊടുക്കാതെ ഇങ്ങനെ ഒരുത്തരവും പ്രഖ്യാപിക്കില്ല. മാത്രമല്ല ഇത്തരം ഉത്തരവിന്റെ പകര്‍പ്പ് രേജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കണം.

[വ. 8 (6)]

ഇങ്ങനെ ഉ.വ. (6) പ്രകാരം ലൈസെന്‍സ് പിന്‍വലിച്ചാല്‍, പൊതു താത്പര്യത്തിന് അത്യന്താപേക്ഷിതമാണ് എന്ന് കേന്ദ്ര ഗവര്‍ന്മേന്റിനു ബോധ്യപ്പെട്ടാല്‍ കമ്പനി നിയമപ്രകാരം നിര്‍ബന്ധിതമായി പിരിയാനോ, ഈ വകുപ്പ് പ്രകാരം രെജിസ്റ്റെ ര്‍ ചെയ്ത മറ്റേതെങ്കിലും കമ്പനിയോട് സംയോജിപ്പിക്കാനോ നിര്‍ദ്ദേശിച്ചുകൊണ്ട് അതിനു ഉത്തരവിടാം.

എന്നാല്‍ കമ്പനിക്ക്‌ ഇക്കാര്യത്തി ല്‍ ബോധിപ്പിക്കാനുള്ളത് കേള്‍ക്കാ ന്‍ മതിയായ അവസരം കൊടുക്കാതെ ഇങ്ങനെ ഒരുത്തരവും പ്രഖ്യാപിക്കില്ല.

[വ. 8 (7)]

 

ഇങ്ങനെ ഉ.വ. (6) പ്രകാരം ലൈസെന്‍സ് പിന്‍വലിച്ചാ ല്‍, ഈ വകുപ്പ് അനുസരിച്ചു രെജിസ്റ്റെര്‍ ചെയ്ത ഒരു കമ്പനി ഈ വകുപ്പ് പ്രകാരം രെജിസ്റ്റെര്‍ ചെയ്ത അതേതരം ലക്ഷ്യങ്ങളുള്ള മറ്റേതെങ്കിലും കമ്പനിയോട് സംയോജിപ്പിക്കുന്നത് പൊതു താത്പര്യത്തിന് അത്യന്താപേക്ഷിതമാണ് എന്ന് കേന്ദ്ര ഗവര്‍ന്മേന്റിനു ബോധ്യപ്പെട്ടാ ല്‍, ഈ നിയമത്തില്‍ മറിച്ചു എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍കൂടി, ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്ന തരം ഭരണഘടന,സ്വഭാവങ്ങള്‍, അധികാരങ്ങള്‍, അവകാശങ്ങള്‍ , താത്പര്യങ്ങള്‍, അധികാരികള്‍, ആനുകൂല്യങ്ങള്‍, ബാധ്യതകള്‍, കര്‍ത്തവ്യങ്ങള്‍, കടപ്പാടുകള്‍ എന്നിവ ഉള്ള ഏകീകരിച്ച കമ്പനി സംയോജനത്തിലൂടെ രൂപീകരിക്കാന്‍ കേന്ദ്ര ഗവര്‍ന്മേന്റിനു ഉത്തരവിടാം.

 [വ. 8 (8)]

ഈ വകുപ്പില്‍ രെജിസ്റ്റെ ര്‍ ചെയ്തിട്ടുള്ള ഒരു കമ്പനിയുടെ പിരിഞ്ഞുപോകലോ, പിരിച്ചുവിടലോ നടന്നാ ല്‍ കമ്പനിയുടെ കടങ്ങളും ബാധ്യതകളും തീര്‍ത്തശേഷം എന്തെങ്കിലും ആസ്തി ബാക്കി വന്നാ ല്‍, ട്രിബ്യുണല്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായി,  ഈ വകുപ്പ് പ്രകാരം രെജിസ്റ്റെ ര്‍ ചെയ്ത, അതേതരം ലക്ഷ്യങ്ങളുള്ള, മറ്റേതെങ്കിലും കമ്പനിക്ക്‌ കൈമാറാം, അല്ലെങ്കില്‍ വിറ്റ് വകുപ്പ് 269 പ്രകാരം രൂപീകരിച്ച റിഹാബിലിറ്റെഷ ന്‍ ആന്‍ഡ്‌ ഇന്‍സോള്‍വെന്സി ഫണ്ടിലേക്ക് വരവ് വയ്ക്കാം.

[വ. 8 (9)]

ഈ വകുപ്പ് പ്രകാരം രെജിസ്റ്റെ ര്‍ ചെയ്ത ഒരു കമ്പനി അതേ വകുപ്പ് പ്രകാരം രെജിസ്റ്റെര്‍ ചെയ്ത, അതേതരം ലക്ഷ്യങ്ങളുള്ള, മറ്റൊരു കമ്പനിയുമായിട്ടേ സംയോജിപ്പിക്കാനാകൂ.

 [വ. 8 (10)]

ഒരു കമ്പനി ഈ വകുപ്പിലെ നിര്‍ദ്ദേശങ്ങ ള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, ഈ വകുപ്പുപ്രകാരമുള്ള നടപടികള്‍ക്ക് കോട്ടം തട്ടാതെ ഒരുകോടി രൂപാ വരെയോ, പത്തു ലക്ഷം രൂപയില്‍ കുറയാതെയോ ഉള്ള പിഴ ഒടുക്കാന്‍ കമ്പനി ശിക്ഷിക്കപ്പെടും. ഡയറക്ടര്‍മാര്‍, വീഴ്ച്ച വരുത്തിയ ഓഫീസര്‍മാ ര്‍ എന്നിവ ര്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെയോ, ഇരുപത്തയ്യായിരം രൂപയില്‍ കുറയാതെയോ ഉള്ള പിഴയോ, മൂന്നു വര്ഷം വരെ തടവോ, ചിലപ്പോള്‍ രണ്ടും കൂടിയുമോ ശിക്ഷിക്കപ്പെടും.

കമ്പനിയുടെ കാര്യങ്ങള്‍ വഞ്ചനാപരമായിട്ടാണ് നടത്തിയത് എന്ന് തെളിഞ്ഞാല്‍ വീഴ്ച്ച വരുത്തിയ ഓഫീസര്‍മാ ര്‍ വകുപ്പ് 447 പ്രകാരമുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടി വരും.

[വ. 8 (11)]
#CompaniesAct

No comments:

Post a Comment