Friday, 20 June 2014

കമ്പനി നിയമം: ഷെല്‍ഫ് പ്രോസ്പെക്ടസ്


ഷെല്‍ഫ് പ്രോസ്പെക്ടസ്

ഏതെങ്കിലും ശ്രേണിയിലോ ശ്രേണികളിലോ ഉള്ള കമ്പനികള്‍ക്ക്, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌  ഇതിനുവേണ്ടി വ്യവസ്ഥ ചെയ്ത നിയന്ത്രണങ്ങള്‍ അനുസരിച്ചു, ആദ്യത്തെ സെക്യുരിറ്റി വില്പനയുടെ അരങ്ങി ല്‍ തന്നെ, രണ്ടാമത്തെയോ അതിനുശേഷമോ ഉള്ള വില്പനയ്ക്കും ബാധകമായ, ഒരു വര്‍ഷത്തിലധികം ആവാത്ത സാധുതാകാലമുള്ള, ഈ കാലം തുടങ്ങുന്നത് ആദ്യത്തെ സെക്യുരിറ്റി വില്പന തുടങ്ങുന്ന ദിവസം മുതലായിരിക്കും, ഒരു ‘ഷെല്‍ഫ് പ്രോസ്പെക്ടസ്’ രേജിസ്ട്രാര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യാം, വീണ്ടും പ്രോസ്പെക്ടസ് ആവശ്യമില്ല.

[വ. 31 (1)]

പുതിയ ഈടുക ള്‍ സൃഷ്ടിച്ചിട്ടുണ്ട് എങ്കി ല്‍ അതിനെക്കുറിച്ചു പ്രാധാന്യമുള്ള എല്ലാ വിവരങ്ങളും, ആദ്യ ഓഹരി വിലപനയ്ക്കും, അല്ലെങ്കില്‍ മുന്‍പത്തെ ഓഹരി വിലപനയ്ക്കും പിന്നീടുള്ള ഓഹരി വില്പനയ്ക്കും ഇടയില്‍ സംഭവിച്ചിട്ടുള്ള കമ്പനിയുടെ സാമ്പത്തികനിലയിലെ മാറ്റങ്ങളും, മറ്റു നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങളും,

രണ്ടാമത്തെയോ അതിനുശേഷമോ ഉള്ള, ഷെല്‍ഫ് പ്രോസ്പെക്ടസ് അനുസരിച്ചുള്ള ഓഹരി വിലപനകള്‍ക്ക് മുന്പായി, ഷെല്‍ഫ് പ്രോസ്പെക്ടസ് ഫയ ല്‍ ചെയ്യുന്ന കമ്പനി, രേജ്സ്ട്രാര്‍ പക്ക ല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒരു  വൃത്താന്ത മെമ്മോറാണ്ടം ഫയ ല്‍ ചെയ്യേണ്ടതുണ്ട്.  

ഒരു കമ്പനിക്കോ മറ്റൊരാള്‍ക്കോ, മുന്‍പറഞ്ഞ വ്യത്യാസങ്ങ ള്‍ വരുത്തുന്നതിന് മുന്‍പ്, സെക്യുരിറ്റികളുടെ അനുവാദത്തിനുള്ള അപേക്ഷകള്‍, വരിചേര്‍ക്കാനുള്ള മുന്‍‌കൂ ര്‍ തുകക ള്‍ സഹിതം കിട്ടിയിട്ടുണ്ടെങ്കില്‍, ആ കമ്പനിയും അല്ലെങ്കില്‍ ടിയാനും, വ്യത്യാസങ്ങള്‍ അപേക്ഷകരെ അറിയിക്കുകയും, അവര്‍ അപേക്ഷയില്‍ നിന്നും പിന്‍വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നെങ്കില്‍, ആ കമ്പനിയും അല്ലെങ്കില്‍ ടിയാനും വരിചേര്‍ത്തു കിട്ടിയ തുകക ള്‍ പതിനഞ്ചു ദിവസത്തിനകം മടക്കി നല്‍കുകയും വേണം.

[വ. 31 (2)]

വൃത്താന്ത മെമ്മോറാണ്ടം ഫയ ല്‍ ചെയ്യുമ്പോള്‍, ഉ.വ.(2) പ്രകാരം സെക്യുരിറ്റികളുടെ വില്പന നടത്തുന്ന എല്ലായ്പോഴും, അത്തരം മെമ്മോറാണ്ടവും, ഷെല്‍ഫ് പ്രോസ്പെക്ടസും, പ്രോസ്പെക്ടസ് ആയി പരിഗണിക്കപ്പെടും.

വിശദീകരണം: ഈ വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, “ഷെല്‍ഫ് പ്രോസ്പെക്ടസ്” എന്ന പദം, മറ്റൊരു പ്രോസ്പെക്ടസ് പുറത്തിറക്കാതെ, നിശ്ചിത കാലയളവില്‍ ഒന്നോ ഒന്നിലധികമോ വില്പനയുടെ വരിചേര്‍ക്കാ ന്‍ വേണ്ടിയുള്ള സെക്യുരിറ്റികളോ അവയുടെ ശ്രേണികളോ ഉള്‍പെട്ട ഒരു പ്രോസ്പെക്ടസ്, എന്ന് അര്‍ത്ഥമാക്കുന്നു.

[വ. 31 (3)]
#CompaniesAct

No comments:

Post a Comment