അദ്ധ്യായം നാല്
ഓഹരി മൂലധനവും ഡിബെഞ്ചറുകളും
ഓഹരി മൂലധനം: ഇനങ്ങ ള്‍
ഓഹരികളാല്‍
ക്ളിപ്തപ്പെടുത്തിയ കമ്പനിക്ക് രണ്ടു തരം ഓഹരി മൂലധനം ഉണ്ടാകാം:
(a)
ഇക്വിറ്റി ഓഹരി മൂലധനം-
(i)
വോട്ടവകാശം ഉള്ളവ;
അല്ലെങ്കില്‍
(ii)
നിര്‍ദ്ദേശിച്ച വിധത്തി ല്‍
ചട്ടങ്ങ ള്‍ പ്രകാരം ലാഭവിഹിതത്തിനോ, വോട്ടിനോ, മറ്റോ, ഭിന്ന അവകാശം ഉള്ളവ.
(b)
പ്രിഫറന്‍സ് (മുന്ഗണനാ)
ഓഹരി മൂലധനം.
ഈ നിയമം തുടങ്ങുന്നതിന്
മുന്‍പ് ഉണ്ടായിരുന്ന പിരിഞ്ഞുപോക ല്‍ നടപടികളി ല്‍ പങ്കെടുക്കാനുള്ള മുന്ഗണനാ
ഓഹരി ഉടമകളുടെ അവകാശത്തെ ഈ നിയമത്തിലുള്ള ഒന്നും ബാധിക്കുകയില്ല.
വിശദീകരണം: ഈ വകുപ്പിന്റെ
ആവശ്യത്തിന് വേണ്ടി, -
(i)
ഓഹരികളാല്‍
ക്ളിപ്തപ്പെടുത്തിയ ഏതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട്, “ഇക്വിറ്റി ഓഹരി
മൂലധനം” എന്നാ ല്‍ അര്‍ത്ഥമാക്കുന്നത്, മുന്ഗണനാ ഓഹരി മൂലധനം അല്ലാത്ത എല്ലാ ഓഹരി
മൂലധനവും ആണ്.
(ii)
ഓഹരികളാല്‍
ക്ളിപ്തപ്പെടുത്തിയ ഏതെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട്, “മുന്ഗണനാ ഓഹരി മൂലധനം”
എന്നാല്‍ അര്‍ത്ഥമാക്കുന്നത്,
(a)
നിശ്ചിത തുകയോ കണക്കാക്കിയ
നിശ്ചിത നിരക്കി ല്‍ ഉള്ള തുകയോ, ആദായ നികുതി ബാധകമായോ അല്ലാതെയോ, ലാഭവിഹിതം നല്‍കുന്നതി
ല്‍,
(b)
പിരിഞ്ഞുപോകല്‍ സമയത്ത്
മടക്കി നല്‍കുകയോ, കമ്പനിയുടെ മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിളിലോ നിര്‍ദ്ദേശിച്ച
നിശ്ചിത പ്രീമിയം അല്ലെങ്കി ല്‍ നിശ്ചിത അളവ് അനുസരിച്ചുള്ള പ്രീമിയം നല്‍കാ ന്‍
മുന്ഗണനാ അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും, തുക അടക്കുകയോ അങ്ങനെ
പരിഗണിക്കപ്പെടുകയോ ചെയ്ത ഓഹരിമൂലധനത്തുകയി ലെ മൂലധനം മടക്കി നല്‍കുന്നതി ല്‍,
-
എന്നീ കാര്യങ്ങളില്‍ ഒരു മുന്ഗണനാവകാശം
ഉണ്ടാകുകയോ, മേലില്‍ ഉണ്ടാകുകയോ ചെയ്തേക്കാവുന്ന കമ്പനിയുടെ ഇറക്കിയ ഓഹരി
മൂലധനത്തിന്റെ ഭാഗം ആണ്.
(iii)
താഴെപ്പറയുന്ന അവകാശങ്ങളി ല്‍
ഏതെങ്കിലുമോ അല്ലെങ്കി ല്‍ രണ്ടുമോ ഉണ്ടെന്നോ ഇല്ലെന്നോ ഗൌനിക്കാതെ, മൂലധനം
മുന്ഗണനാമൂലധനം ആയി പരിഗണിക്കപ്പെടും*.
(a)
ലാഭ വിഹിതം
സംബന്ധിച്ച്, മുന്‍പറഞ്ഞ (ii) (a)
അനുസരിച്ചു തുകയ്ക്ക് ഉള്ള മുന്ഗണനാ അവകാശങ്ങള്‍ കൂടാതെ, ഇങ്ങനെ മുന്ഗണനാ
അവകാശങ്ങള്‍ ഇല്ലാത്ത മൂലധനത്തോടൊപ്പം, പൂര്‍ണമായോ, പരിമിതമായോ, പങ്കെടുക്കാന്‍
(b)
മൂലധനം സംബന്ധിച്ച്,
പിരിഞ്ഞുപോകല്‍ സമയത്തും മൂലധനം മടക്കി നല്‍കുന്നതിലും, മുന്‍പറഞ്ഞ (ii) (b)
അനുസരിച്ചു തുകയ്ക്ക് ഉള്ള മുന്ഗണനാവകാശം കൂടാതെ, മൂലധനം മുഴുവന്‍ മടക്കി നല്‍കിക്കഴിഞ്ഞും
ബാക്കിയുള്ള മിച്ചത്തില്‍ മേല്പറഞ്ഞ മുന്ഗണനാ അവകാശങ്ങ ള്‍ ഇല്ലാത്ത
മൂലധനത്തോടൊപ്പം, പൂര്‍ണമായോ, പരിമിതമായോ, പങ്കെടുക്കാന്‍
[വ. 43 ]
* Relevance of the given explanation (iii) is
not yet clear for this writer. വിശദീകരണം (iii)-ന്റെ സാംഗത്യം ഇതെഴുതിയ ആള്‍ക്ക് ഇതുവരെ നിശ്ചയമില്ല
#CompaniesAct
No comments:
Post a Comment