Sunday, 15 June 2014

കമ്പനി നിയമം: ബിസിനസ്‌ തുടക്കം


ബിസിനസ്‌ തുടക്കം

വകുപ്പ് 11 മുഴുവനും കമ്പനി (ഭേദഗതി) നിയമം, 2015  (21/2015) ഒഴിവാക്കി.

 
(a)   എടുക്കാന്‍ സമ്മതിച്ച  ഓഹരികളുടെ മൂല്യം മെമ്മോറാണ്ടത്തിന്റെ എല്ലാ വരിക്കാരും തന്നിട്ടുണ്ടെന്നും, പ്രഖ്യാപനം ചെയ്യുന്ന ദിവസം പൊതു കാര്യ കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനം അഞ്ചു ലക്ഷത്തില്‍ കുറവല്ലെന്നും സ്വകാര്യ കമ്പനികളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനം ഒരു ലക്ഷത്തി ല്‍ കുറവല്ലെന്നും ഉള്ള നിര്‍ദ്ദേശിക്കപ്പെട്ട, പരിശോധിക്കപ്പെട്ട ഫോമില്‍ ഡയറക്ടറുടെ പ്രഖ്യാപനം രേജിസട്രാര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യാതെയും,

(b)  വ. 12 (2) അനുസരിച്ചുള്ള രെജിസ്റ്റെര്‍ഡ് ഓഫിസ് പരിശോധനാ വിവരം കമ്പനി രേജിസട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യാതെയും,

ഓഹരി മൂലധനമുള്ള കമ്പനികള്‍ ബിസിനെസ്സ് തുടങ്ങുവാനോ ഋണാധികാരം വിനിയോഗിക്കാണോ പാടില്ല.

[വ. 11 (1)]

ഈ വകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍,

കമ്പനി അയ്യായിരം രൂപാ വരെ പ്രായശ്ചിത്തം ഒടുക്കാന്‍ ബാധ്യസ്ഥമാണ്. വീഴ്ച്ച വരുത്തിയ ഓഫീസര്‍മാ ര്‍ ഓരോരുത്തരും വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടാം. 

[വ. 11 (2)]

കമ്പനി രൂപീകൃതമായ ദിവസം മുതല്‍ 180 ദിവസം വരെയും
ഉ.വ. (1) (a) പ്രകാരം പ്രഖ്യാപനം ഒന്നും രേജിസട്രാര്‍ പക്ക ല്‍ ഫയ ല്‍ ചെയ്തിട്ടില്ല എങ്കില്‍ കമ്പനി ബിസിനെസ്സോ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല എന്ന് രേജിസ്ട്രാര്‍ക്ക് ഉത്തമ വിശ്വാസം വന്നാ ല്‍
ഉ.വ. (2) ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ അദ്ധ്യായം 18 - ലെ  കമ്പനികളുടെ രെജിസ്റ്റെറില്‍ നിന്നും കമ്പനിയുടെ പേര്‍ നീക്കം ചെയ്യാ ന്‍ നടപടി എടുക്കാം.

[വ. 11 (3)]
#CompaniesAct

No comments:

Post a Comment