Thursday, 19 June 2014

കമ്പനി നിയമം: പ്രോസ്പെക്ടസി ല്‍ കരാറുകളുടെയും ലക്ഷ്യങ്ങളുടെയും വ്യത്യാസപ്പെടുത്തല്‍


പ്രോസ്പെക്ടസി ല്‍ കരാറുകളുടെയും ലക്ഷ്യങ്ങളുടെയും വ്യത്യാസപ്പെടുത്തല്‍

കമ്പനി അതിന്റെ പൊതുയോഗത്തി ല്‍ അസാധാരണ പ്രമേയം വഴി കൊടുത്ത അധികാരമോ സമ്മതമോ ഇല്ലാതെ ഒരു കമ്പനിയും ഒരിക്കലും പ്രോസ്പെക്ടസി ല്‍ പറഞ്ഞിട്ടുള്ള കരാറുകളുടെ നിബന്ധനകളോ, അല്ലെങ്കില്‍ പ്രോസ്പെക്ടസ് ഇറക്കിയ ഉദ്ദേശ്യലക്ഷ്യങ്ങളോ വ്യത്യാസപ്പെടുത്താ ന്‍ പാടില്ല.

ഓഹരി ഉടമകള്‍ക്ക് ഉള്ള അസാധാരണ പ്രമേയത്തിനുള്ള നോട്ടീസിന്റെ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഉള്ള വിവരങ്ങ ള്‍, വ്യത്യാസപ്പെടുത്താനുള്ള സ്പഷ്ടമായ ന്യായീകരണങ്ങ ള്‍ സഹിതം കമ്പനിയുടെ രേജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന നഗരത്തിലെ വര്‍ത്തമാന പത്രങ്ങളി ല്‍  (ഒന്ന് ഇംഗ്ലിഷിലും ഒന്ന് നാട്ടുഭാഷയിലും) പ്രസിദ്ധീകരിക്കണം.

അത്തരം കമ്പനി, പ്രോസ്പെക്ടസിലൂടെ  സംഭരിച്ച തുക മറ്റു ലിസ്റ്റഡ് കമ്പനികളുടെ ഇക്വിറ്റി ഓഹരിക ള്‍ വാങ്ങാനോ, കച്ചവടം ചെയ്യാനോ, മറ്റു ഇടപാടുകള്‍ നടത്താനോ ഉപയോഗിച്ചു കൂടാ.

[വ. 27 (1)]

പ്രോസ്പെക്ടസി ല്‍ പറഞ്ഞിട്ടുള്ള കരാറുകളുടെ നിബന്ധനകളോ, അല്ലെങ്കില്‍ പ്രോസ്പെക്ടസ് ഇറക്കിയ ഉദ്ദേശ്യലക്ഷ്യങ്ങളോ വ്യത്യാസപ്പെടുത്താന്‍ ഉള്ള നിര്‍ദ്ദേശം അംഗീകരിക്കാത്ത ഓഹരി ഉടമകള്‍ക്ക്, എന്നുവച്ചാല്‍ വിയോജിത ഓഹരി ഉടമകള്‍ക്ക്, ഭൂരിപക്ഷനിയന്ത്രണമുള്ള ഓഹരി ഉടമകളും അല്ലെങ്കി ല്‍ പ്രോത്സാഹകരും, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌  നിയന്ത്രണങ്ങള്‍ നിര്‍മിച്ചു നിര്‍ദ്ദേശിച്ച വിധത്തിലും നിബന്ധനകളിലും, ഓഹരിക്ക് നിശ്ചിത നിര്‍ഗമനമൂല്യം  കൊടുത്ത് കമ്പനിയില്‍ നിന്നും ബഹിര്‍ഗമിക്കാ ന്‍ അവസരം കൊടുക്കണം.

[വ. 27 (2)]
#CompaniesAct

No comments:

Post a Comment