റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്
സെക്യുരിറ്റികള്‍ വില്പന നടത്താ ന്‍ ഉദ്ദേശിക്കുന്ന
കമ്പനിക്ക്, പ്രോസ്പെക്ടസ് പുറത്തിറക്കുന്നതിനു മുന്‍പ് ‘റെഡ് ഹെറിംഗ്
പ്രോസ്പെക്ടസ്’ ഇറക്കാം.
[വ. 32 (1)]
ഉ.വ. (1) പ്രകാരം റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്
ഇറക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി, വരിചേര്‍ക്ക ല്‍ ലിസ്റ്റ് അല്ലെങ്കി ല്‍ വില്പന തുടങ്ങുന്നതിനു മൂന്ന്‍ ദിവസം മുന്‍പെങ്കിലും,
അത് രേജിസ്ട്രാര്‍ പക്കല്‍ ഫയ ല്‍ ചെയ്യണം.
[വ. 32 (2)]
പ്രോസ്പെക്ടസിനു ബാധകമായ എല്ലാ കടപ്പാടുകളും, റെഡ്
ഹെറിംഗ് പ്രോസ്പെക്ടസ് കൈക്കൊള്ളുകയും, റെഡ് ഹെറിംഗ് പ്രോസ്പെക്ടസും
പ്രോസ്പെക്ടസും തമ്മിലുള്ള വ്യത്യാസങ്ങള്‍,
പ്രോസ്പെക്ടസിലുള്ള വ്യത്യാസങ്ങളായി എടുത്തുകാട്ടപ്പെടും.
[വ. 32 (3)]
ഈ നിയമപ്രകാരമുള്ള ഓഹരി വില്പന അവസാനിപ്പിക്കുമ്പോള്‍,
കടമായിട്ടോ ഓഹരി മൂലധനം ആയിട്ടോ സംഭരിച്ച മുഴുവന്‍ മൂലധനവും പറയുന്ന
പ്രോസ്പെക്ടസ്, സെക്യുരിറ്റികളുടെ അവസാന വില, മറ്റു വിവരങ്ങള്‍ തുടങ്ങി റെഡ്
ഹെറിംഗ് പ്രോസ്പെക്ടസില്‍ ഉള്‍പെടുത്താത്തവ രേജിസ്ട്രാര്‍ക്കും, സെക്യുരിറ്റീസ്
ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിനും ഫയ ല്‍ ചെയ്യണം.
വിശദീകരണം: ഈ
വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്” എന്ന പദം, ഉള്‍പെടുത്തിയ
സെക്യുരിറ്റികളുടെ എണ്ണത്തിനും വിലയ്ക്കും ഉള്ള എല്ലാ വിവരങ്ങളും ഇല്ലാത്ത
പ്രോസ്പെക്ടസ്, എന്ന് അര്‍ത്ഥമാക്കുന്നു.
[വ. 32 (4)]
#CompaniesAct
No comments:
Post a Comment