Sunday, 15 June 2014

കമ്പനി നിയമം: പ്രോസ്പെക്ടസും സെക്യുരിറ്റിക ള്‍ അനുവദിക്കുന്നതും


അദ്ധ്യായം മൂന്ന്

പ്രോസ്പെക്ടസും സെക്യുരിറ്റിക ള്‍ അനുവദിക്കുന്നതും

പൊതുജനസമക്ഷം അവതരണവും സ്വകാര്യ സമീകരണവും

ഭാഗം ഒന്ന് – പൊതുവായ അവതരണം

ഒരു പൊതുകാര്യ കമ്പനിക്ക്‌ താഴെപ്പറയുന്ന വിധത്തി ല്‍ സെക്യുരിറ്റിക ള്‍ അനുവദിക്കാം:

(a)   ഈ ഭാഗത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പൊതുജനസമക്ഷം പ്രോസ്പെക്ടസ് വഴിയോ (പൊതു അവതരണം എന്ന് ഇനിമേ ല്‍ പറയുന്നത്)

(b)   ഈ അധ്യായത്തിന്റെ രണ്ടാം ഭാഗത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സ്വകാര്യ സമീകരണം വഴിയോ

(c)   ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അവകാശ ഓഹരികള്‍ വഴിയോ, ലാഭ ഓഹരികള്‍ വഴിയോ, ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തതോ സെക്യുരിറ്റിക ള്‍ ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതോ ആയ കമ്പനികള്‍ക്ക്  സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ആക്ട്‌ 1992 വ്യവസ്ഥകള്‍ക്ക്, അല്ലെങ്കില്‍ അതിനുവേണ്ടി നിര്‍മ്മിച്ച ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചും.

[വ. 23 (1)]

ഒരു സ്വകാര്യ കമ്പനിക്ക്‌ താഴെപ്പറയുന്ന വിധത്തി ല്‍ സെക്യുരിറ്റിക ള്‍ അനുവദിക്കാം:

(a)  ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അവകാശ ഓഹരികള്‍ വഴിയോ, ലാഭ ഓഹരികള്‍ വഴിയോ,

(b)  ഈ അധ്യായത്തിന്റെ രണ്ടാം ഭാഗത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സ്വകാര്യ സമീകരണം വഴിയോ

വിശദീകരണം: ഈ അധ്യായത്തിന് വേണ്ടി “പൊതു അവതരണം” എന്നാല്‍ ഒരു കമ്പനി പൊതുജന സമക്ഷം വയ്ക്കുന്ന ആദ്യത്തെ പൊതു അവതരണവും സെക്യുരിറ്റികളുടെ പിന്നീടുള്ള പൊതു അവതരണങ്ങളും  ഇപ്പോഴുള്ള ഏതെങ്കിലും ഓഹരി ഉടമയുടെ സെക്യുരിറ്റിക ള്‍ പൊതുജനങ്ങള്‍ക്കായി വില്പനയ്ക്കുള്ള അവതരണവും ഉള്‍പെടുന്നു.

[വ. 23 (2)]

 

സെക്യുരിറ്റികളുടെ അനുവാദവും കൈമാറ്റവും നിയന്ത്രിക്കാന്‍ സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യയ്ക്കുള്ള അധികാരം

ഈ അധ്യായം, അദ്ധ്യായം നാല്, വകുപ്പ് 127 എന്നിവ ഉള്‍കൊള്ളുന്ന വ്യവസ്ഥക ള്‍

(a)  ലിസ്റ്റ് ചെയ്ത കമ്പനികളുടെയും സെക്യുരിറ്റിക ള്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃതമായ സ്റ്റോക്ക്‌ എക്സ്ചേഞ്ചി ല്‍ ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പനികളുടെയും

(i)                സെക്യുരിറ്റികളുടെ അനുവാദവും കൈമാറ്റവും

(ii)              ലാഭവിഹിത വിതരണം നടക്കാത്തത്

എന്നിവയുമായി എത്രത്തോളം ബന്ധപ്പെട്ടതാണോ അത്രയും, ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യയുടെ അധികാരത്തിലും ഇതിനായി നിര്‍മ്മിച്ച നിയന്ത്രണങ്ങള്‍ക്ക് വിധേയവുമായിരിക്കും.

(b)  മറ്റുള്ളവ കേന്ദ്ര ഗവര്‍ണ്മെന്റിന്റെ അധികാരത്തിലും ആയിരിക്കും.

വിശദീകരണം: പ്രോസ്പെക്ടസ്, അനുവാദസാക്ഷ്യരേഖ, മുന്ഗണനാ ഓഹരികളുടെ തീര്‍പ്പ്, ഈ നിയമത്തില്‍ പ്രത്യേകം വ്യവസ്ഥ ചെയ്തവ എന്നിവയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ എല്ലാം കേന്ദ്ര ഗവര്‍ണ്മെന്റ്, ട്രിബ്യുണല്‍, അല്ലെങ്കില്‍ രേജിസ്ട്രാര്‍ എന്നിവര്‍ അതാതു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായിരിക്കും എന്ന് സംശയ നിവാരണത്തിനായി ഇവിടെ പ്രഖ്യാപിക്കുന്നു.     

[വ. 24 (1)]

സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌, ഉപവകുപ്പ് (1) പ്രകാരമുള്ള കാര്യങ്ങള്‍ക്കും, വകുപ്പ് 458 (1) ന്റെ വ്യവസ്ഥ പ്രകാരം അതിനെ ചുമതലപ്പെടുത്തിയ കാര്യങ്ങള്‍ക്കും സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ആക്ട്‌ 1992 - വകുപ്പ് 11 (1),(2A),(3),(4), 11A, 11B, 11D, പ്രകാരം ഏല്‍പ്പിക്കപ്പെട്ട അധികാരങ്ങ ള്‍ വിനിയോഗിക്കും.

 [വ. 24 (2)]
#CompaniesAct

No comments:

Post a Comment