Showing posts with label Chapter II. Show all posts
Showing posts with label Chapter II. Show all posts

Sunday, 15 June 2014

കമ്പനി നിയമം: ആര്‍ട്ടിക്കിള്‍സ് ഭേദഗതി, രേഖപ്പെടുത്തല്‍


ആര്‍ട്ടിക്കിള്‍സ് ഭേദഗതി ചെയ്യ ല്‍

ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായും മെമ്മോറാണ്ടത്തിലെ ഏതെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായും കമ്പനിക്ക് പ്രത്യേക പ്രമേയം വഴി  അതിന്റെ ആര്‍ട്ടിക്കിള്‍സ് ഭേദഗതി ചെയ്യാം. ഇത്:

(a)   ഒരു സ്വകാര്യ കമ്പനിയെ ഒരു പൊതുകാര്യ കമ്പനിയായും

(b)  ഒരു പൊതുകാര്യ കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായും.

പരിവര്‍ത്തനം വരുത്തുന്ന ഭേദഗതിക ള്‍ ഉള്‍പെടെയായിരിക്കും.

ഒരു  സ്വകാര്യ കമ്പനിയുടെ  ആര്‍ട്ടിക്കിള്‍സി ല്‍ വേണ്ട നിയന്ത്രണങ്ങളും പരിമിതികളും ഇനിമേല്‍ ഇല്ലാത്ത വിധത്തി ല്‍ ഒരു സ്വകാര്യ കമ്പനി അതിന്റെ  ആര്‍ട്ടിക്കിള്‍സ് ഭേദഗതി ചെയ്താ ല്‍ ഭേദഗതി ചെയ്യുന്ന ദിവസം മുതല്‍ അത് ഒരു സ്വകാര്യ കമ്പനി അല്ലാതാകും.

ട്രിബ്യുണലിന്റെ അനുവാദം കൂടാതെ ഒരു പൊതുകാര്യ കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായി പരിവര്‍ത്തനം വരുത്തുന്ന ഭേദഗതിക ള്‍ നടപ്പിലാവില്ല. ട്രിബ്യുണല്‍ അതിനു യുക്തമെന്നു തോന്നുന്ന ഉത്തരവുക ള്‍ ചെയ്യും.

[വ. 14 (1)]

ഈ വകുപ്പ് അനുസരിച്ചുള്ള ആര്‍ട്ടിക്കിള്‍സ് -ലെ എല്ലാ ഭേദഗതികളും, ഉ.വ. (1) പ്രകാരമുള്ള ട്രിബ്യുണലിന്റെ ഭേദഗതി അനുവാദത്തിന്റെ പകര്‍പ്പും, ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍സിന്റെ പ്രിന്റ്‌ ചെയ്ത പകര്‍പ്പ് സഹിതം പതിനഞ്ചു ദിവസത്തിനകം നിര്‍ദ്ദേശിച്ചിട്ടുള്ള വിധത്തില്‍ രേജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം. രേജിസ്ട്രാര്‍ അത് രെജിസ്റ്റെര്‍ ചെയ്യും.

[വ. 14 (2)]

ഉ.വ. (2) പ്രകാരം രെജിസ്റ്റെര്‍ ചെയ്ത ആര്‍ട്ടിക്കിള്‍സ് -ലെ ഏതു ഭേദഗതിയും ഈ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി ആര്‍ട്ടിക്കിള്‍സി ല്‍ മുന്നം ഉണ്ടായിരുന്നപോലെ പ്രാമാണികം ആയിരിക്കും.

[വ. 14 (3)]

രേഖപ്പെടുത്തല്‍

മെമ്മോറാണ്ടത്തിലും ആര്‍ട്ടിക്കിള്‍സിലും വരുത്തിയ തിരുത്തുകളെല്ലാം അവയുടെ എല്ലാ പകര്‍പ്പുകളിലും രേഖപ്പെടുത്തിയിരിക്കണം.

[വ. 15 (1)]

ഉ.വ. (1) -ലെ വ്യവസ്ഥകള്‍ അനുസരിക്കുന്നതില്‍ ഏതെങ്കിലും കമ്പനി വീഴ്ച വരുത്തിയാല്‍, കമ്പനിയും വീഴ്ച്ച വരുത്തിയ ഓഫീസര്‍മാരും തിരുത്തുക ള്‍ രേഖപ്പെടുത്താതെ കൊടുത്ത ഓരോ പകര്‍പ്പ് മെമ്മോറാണ്ടത്തിനും ആര്‍ട്ടിക്കിള്‍സിനും ആയിരം രൂപാ വച്ചു പിഴ ഒടുക്കണം. 

[വ. 15 (2)]
#CompaniesAct

കമ്പനി നിയമം: രേഖകള്‍, ബില്‍ ഓഫ് എക്സ്ചേഞ്ച്


രേഖകള്‍ പ്രമാണപ്പെടുത്തുന്നത്

ഈ നിയമത്തില്‍ മറ്റു വിധത്തി ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് ഒഴികെ,

(a)   ഒരു കമ്പനി പ്രമാണപ്പെടുത്തേണ്ട ഒരു രേഖയോ, നടപടിയോ,

(b)  ഒരു കമ്പനി തന്നത്താനോ അതിനു വേണ്ടിയോ ഏര്‍പ്പെട്ട കരാറുകള്‍,

കമ്പനിയുടെ ബോര്‍ഡ്‌ ഇതിനായി അധികാരപ്പെടുത്തിയ താക്കോ ല്‍ ഭരണ അധികാരികളോ, ഓഫീസറോ ഒപ്പ് വെയ്ക്കാം.

[വ. 21]

 

ബില്‍ ഓഫ് എക്സ്ചേഞ്ച്

 

ബില്‍ ഓഫ് എക്സ്ചേഞ്ച്, ഹുണ്ടി, പ്രോമിസ്സോറി നോട്ട്, എന്നിവ കമ്പനി നല്‍കിയ സ്പഷ്ടമായ അല്ലെങ്കി ല്‍ ധ്വനിതമായ അധികാരത്തോടെ ഏതെങ്കിലും വ്യക്തി കമ്പനിക്ക്‌ വേണ്ടി, കമ്പനിയുടെ പേരില്‍, കമ്പനിയുടെ അക്കൌണ്ടില്‍ നിര്‍മ്മിച്ച്,  സമ്മതിച്ച്, എഴുതിനല്കി, അംഗീകരിച്ച് നല്‍കുകയാണെങ്കില്‍, അങ്ങനെ കമ്പനി - നിര്‍മ്മിച്ച്,  സമ്മതിച്ച്, എഴുതിനല്കി, അംഗീകരിച്ച് നല്‍കിയതായി പരിഗണിക്കും.

[വ. 22 (1)]

സാമാന്യമായോ പ്രത്യേകം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ക്കോ വേണ്ടി, ഇന്ത്യയ്ക്ക് പുറത്തോ, അകത്തോ, കമ്പനിക്കുവേണ്ടി മറ്റ് ആധാരങ്ങള്‍ നിര്‍വഹിക്കാ ന്‍ ഏതെങ്കിലും വ്യക്തിയെ അറ്റോര്‍ണി ആയി കമ്പനി ഉണ്ടെങ്കില്‍, അതിന്റെ മുദ്രവെച്ചുകൊണ്ടെഴുതി അധികാരപ്പെടുത്താം.

 

എന്നാല്‍ കമ്പനിക്ക്‌ ഒരു മുദ്ര ഇല്ലാത്ത പക്ഷം, ഈ വകുപ്പ് പ്രകാരമുള്ള അധികാരപ്പെടുത്ത ല്‍ രണ്ടു ഡയറക്ടര്‍മാരോ, കമ്പനി ഒരു കമ്പനി സെക്രട്ടറിയെ നിയമിച്ചിട്ടുണ്ടെങ്കി ല്‍ ഒരു ഡയറക്ടറും കമ്പനി സെക്രട്ടറിയും ചേര്‍ന്നോ നടപ്പാക്കും.   

 [വ. 22 (2)]

 

അങ്ങനെ അറ്റോര്‍ണി തന്റെ മുദ്ര വെച്ചു കമ്പനിക്കുവേണ്ടി ഒപ്പിട്ട ഒരു ആധാരം കമ്പനി അതിന്റെ മുദ്ര വെച്ചു നിര്‍മിച്ചതായി കരുതി നടപ്പിലാകുകയും കമ്പനിക്ക്‌ ബാധകമാകുകയും ചെയ്യുന്നതാണ്.

 [വ. 22 (3)]


കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്, കൂടാതെ ഒഴിവാക്കിയത്.

 

അദ്ധ്യായം രണ്ട് സമാപ്തം  

#CompaniesAct

കമ്പനി നിയമം: ഔപചാരികമായി പ്രമാണം നല്‍കുന്നത്


ഔപചാരികമായി പ്രമാണം നല്‍കുന്നത്

ഒരു കമ്പനിക്കോ അതിന്റെ ഓഫിസര്‍ക്കോ ഒരു പ്രമാണം, കമ്പനിയുടെയോ അതിന്റെ ഓഫിസറുടെയോ പേരില്‍  റെജിസ്റ്റെര്‍ഡ് ഓഫീസിലേക്ക് റെജിസ്റ്റെര്‍ഡ് തപാലിലോ, സ്പീഡ് പോസ്റ്റ്‌ ആയോ, കുറിയര്‍ സര്‍വീസ് മുഖേനയോ,  റെജിസ്റ്റെര്‍ഡ് ഓഫീസി ല്‍ നിക്ഷേപിച്ചോ, ഇലക്ട്രോണിക് മാധ്യമമോ മറ്റോ ഉപയോഗിച്ചോ, നിര്‍ദ്ദേശിച്ച പോലെ, ഔപചാരികമായി നല്‍കാം.

ഒരു ഡിപ്പോസിറ്ററിയി ല്‍ ആണ് സെക്യുരിറ്റിക ള്‍ ഉള്ളതെങ്കി ല്‍ അനുഭവയോഗ്യമായ ഉടമസ്ഥാവകാശത്തിന്റെ രേഖകള്‍ കമ്പനിക്ക്‌ ഡിപ്പോസിറ്ററി ഇലക്ട്രോണിക് മാധ്യമമോ മറ്റോ ഉപയോഗിച്ചു ഔപചാരികമായി നല്‍കാ ന്‍ വ്യവസ്ഥ ചെയ്യുന്നു.

[വ. 20 (1)]

രേജിസ്ട്രാര്‍ക്ക് പ്രമാണങ്ങ ള്‍ ഇലക്ട്രോണിക് മാധ്യമത്തിലൂടെ  ഫയ ല്‍ ചെയ്യാനായിട്ട്‌ ഉള്ള ഈ നിയമത്തിലെ വ്യവസ്ഥകളോ അതിന്‍പ്രകാരം നിര്‍മ്മിച്ച ചട്ടങ്ങളോ ഒഴിച്ചു, രേജിസ്ട്രാര്‍ക്കോ അംഗത്തിനോ പ്രമാണങ്ങള്‍ തപാലിലോ, റെജിസ്റ്റെര്‍ഡ് തപാലിലോ, സ്പീഡ് പോസ്റ്റ്‌ ആയോ, കുറിയര്‍ സര്‍വീസ് മുഖേനയോ, ഓഫീസിലോ വിലാസത്തിലോ സമര്‍പ്പിച്ചോ, ഇലക്ട്രോണിക് മാധ്യമമോ മറ്റോ ഉപയോഗിച്ചോ നിര്‍ദ്ദേശിക്കപ്പെട്ടപോലെ ഔപചാരികമായി നല്‍കാം.

കമ്പനി അതിന്റെ വാര്‍ഷിക പൊതുയോഗത്തി ല്‍ തീരുമാനിച്ച ഫീസ്‌ നല്‍കി ഒരു അംഗത്തിന് ഏതെങ്കിലും പ്രത്യേക വിധത്തി ല്‍
പ്രമാണങ്ങ ള്‍ പ്രദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാം.

വിശദീകരണം: ഈ വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് “കുറിയര്‍” എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രമാണം സമര്‍പ്പിക്കുകയും അതിനു തെളിവ് നല്‍കുകയും ചെയ്യുന്ന വ്യക്തിയോ ഏജന്‍സിയോ ആണ്.

[വ. 20 (2)]
#CompaniesAct

കമ്പനി നിയമം: ഉപകമ്പനിക്ക് സ്ഥാപക കമ്പനിയില്‍ ഓഹരിക ള്‍


ഉപകമ്പനിക്ക് സ്ഥാപക കമ്പനിയില്‍ ഓഹരിക ള്‍

ഒരു കമ്പനിയും തന്നെത്താനെയോ, നാമനിര്‍ദ്ദേശിക്കപ്പെട്ടവ ര്‍ മുഖേനയോ അതിന്റെ സ്ഥാപക കമ്പനിയില്‍ ഓഹരി ഉടമയാകാ ന്‍ പാടില്ല. അത്തരം സ്ഥാപക കമ്പനികള്‍ അവയുടെ ഉപകമ്പനികള്‍ക്ക് സ്ഥാപക കമ്പനികളുടെ ഓഹരികള്‍ അനുവദിക്കുകയോ കൈമാറ്റം ചെയ്യാ ന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ല. കമ്പനിയുടെ ഓഹരികളില്‍ ഉള്ള അത്തരം അനുവാദവും, കൈമാറ്റങ്ങളും നിഷ്ഫലം ആയിരിക്കും.

എന്നാല്‍ ഈ ഉപവകുപ്പ് താഴെപ്പറയുന്നവക്ക് ബാധകമല്ല:

(a)   ഒരു  ഉപകമ്പനി അതിന്റെ സ്ഥാപകകമ്പനിയുടെ ഏതെങ്കിലും മരിച്ച ഓഹരിയുടമയുടെ നിയമാനുസൃതമായ പ്രതിനിധിയായി ഓഹരി കൈവശം വയ്ക്കുന്നെങ്കി ല്‍, അല്ലെങ്കില്‍

(b)  ഉപകമ്പനി ട്രസ്റ്റിയുടെ രൂപത്തില്‍ ഓഹരി കൈവശം വയ്ക്കുന്നെങ്കില്‍, അല്ലെങ്കില്‍

(c)    ഉപകമ്പനി അങ്ങനെ സ്ഥാപകകമ്പനിയുടെ ഉപകമ്പനിയായതിനു മുന്‍പേ തന്നെ ഓഹരിയുടമ .ആയിരുന്നെങ്കില്‍.

 

മുന്‍ പറഞ്ഞ വ്യവസ്ഥയിലെ ഉപ കമ്പനിക്ക് സ്ഥാപക കമ്പനിയുടെ യോഗങ്ങളില്‍ വോട്ടു ചെയ്യാനുള്ള അവകാശം (a), (b) എന്നിവയില്‍ പറഞ്ഞിരിക്കുന്ന പോലെ നിയമാനുസൃതമായ പ്രതിനിധി ആയോ ട്രസ്റ്റി ആയോ കൈക്കൊള്ളുന്ന ഓഹരികളില്‍ മാത്രമായി പരിമിതപ്പെടുത്തി വ്യവസ്ഥ ചെയ്യുന്നു.

[വ. 19 (1)]

സ്ഥാപക കമ്പനിയുടെ ഓഹരികളെക്കുറിച്ചു ഈ വകുപ്പില്‍ പറഞ്ഞത്, ഓഹരി മൂലധനം ഇല്ലാത്ത, ഉറപ്പു നല്‍കി ക്ളിപ്തപ്പെടുത്തിയ കമ്പനികളിലോ അല്ലെങ്കില്‍ ബാധ്യത ക്ളിപ്തപ്പെടുത്താത്ത കമ്പനികളിലോ ഉള്ള കമ്പനി അംഗങ്ങളുടെ താത്പര്യത്തെ (അത് ഏതു വിധത്തി ല്‍ ആയാലും) കുറിക്കുന്നു.

[വ. 19 (2)]
#CompaniesAct

കമ്പനി നിയമം: കമ്പനികളുടെ പരിവര്‍ത്തനം


രെജിസ്റ്റെര്‍ ചെയ്ത കമ്പനികളുടെ പരിവര്‍ത്തനം

ഈ നിയമപ്രകാരം രെജിസ്റ്റെര്‍ ചെയ്ത ഏതെങ്കിലും ശ്രേണിയിലുള്ള കമ്പനിക്ക്‌ ഇതേ നിയമപ്രകാരം ഉള്ള മറ്റേതെങ്കിലും ശ്രേണിയിലുള്ള കമ്പനിയായി അതിന്റെ മെമ്മോറാന്‍ഡം, ആര്‍ട്ടിക്കിള്‍സ്, എന്നിവ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു ഭേദഗതി ചെയ്തു പരിവര്‍ത്തനം ചെയ്യാം.

[വ. 18 (1)]

ഈ വകുപ്പ് അനുസരിച്ച് ഇങ്ങനെ പരിവര്‍ത്തനം ചെയ്യാനുള്ളപ്പോ ള്‍, രേജിസ്ട്രാര്‍ ഒരു കമ്പനിയുടെ അപേക്ഷയിന്മേ ല്‍, കമ്പനികളുടെ  രെജിസ്ട്രെഷനുള്ള ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ എല്ലാം പാലിച്ചു എന്ന് തൃപ്തിയായാല്‍, കമ്പനിയുടെ മുന്‍  രെജിസ്ട്രെഷ ന്‍ നിര്‍ത്തലാക്കുകയും ഉ.വ. (1) പ്രകാരം ഉള്ള പ്രമാണങ്ങള്‍ രെജിസ്റ്റെര്‍ ചെയ്ത ശേഷം ആദ്യത്തെ രെജിസ്ട്രെഷ ന്‍ പോലെ തന്നെ പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറെഷ ന്‍ നല്‍കുകയും ചെയ്യും.

 [വ. 18 (2)]

ഈ വകുപ്പ് പ്രകാരമുള്ള കമ്പനിയുടെ രെജിസ്ട്രെഷന്‍, രെജിസ്ട്രെഷനു മുന്‍പ് കമ്പനി നേരിട്ടോ അല്ലെങ്കി ല്‍ കമ്പനിക്ക്‌ വേണ്ടിയോ ഏര്‍പ്പെട്ട അല്ലെങ്കില്‍ വന്നുചേര്‍ന്ന കടങ്ങളെയോ, ബാധ്യതകളെയോ, കടപ്പാടുകളെയോ, കരാറുകളെയോ.ബാധിക്കുന്നതല്ല.  അത്തരം കടങ്ങളും, ബാധ്യതകളും, കടപ്പാടുകളും, കരാറുകളും, ഇപ്രകാരം രെജിസ്ട്രെഷന്‍ ചെയ്തിട്ടില്ലാത്ത പോലെ തന്നെ പ്രാവര്‍ത്തികമാക്കാം.

[വ. 18 (3)]
#CompaniesAct

കമ്പനി നിയമം: അംഗങ്ങള്‍ക്ക് പകര്‍പ്പ്


അംഗങ്ങള്‍ക്ക് പകര്‍പ്പ്

ഒരംഗം അഭ്യര്‍ഥിച്ചാ ല്‍ നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ചിട്ടുണ്ടെങ്കി ല്‍ ഏഴു ദിവസത്തിനകം കമ്പനി താഴെപ്പറയുന്ന പ്രമാണങ്ങളുടെ പകര്‍പ്പ് അയാള്‍ക്ക്‌ അയച്ചു കൊടുക്കണം:

(a)   മെമ്മോറാന്‍ഡം

(b)  ആര്‍ട്ടിക്കിള്‍സ്,

(c)   മെമ്മോറാന്‍ഡം, ആര്‍ട്ടിക്കിള്‍സ്, എന്നിവയുടെ ദേഹഭാഗം ആകാത്ത വകുപ്പ് 117 (1) -ല്‍ പറഞ്ഞിട്ടുള്ള എല്ലാ പ്രമേയങ്ങളും കരാറുകളും.

[വ. 17 (1)]

ഈ വകുപ്പ് പ്രകാരം ഉള്ള വ്യവസ്ഥകള്‍ക്ക് ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, കമ്പനിയും വീഴ്ച വരുത്തിയ ഓരോ ഓഫീസര്‍മാരും ഓരോ വീഴ്ചയ്ക്കും വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്ന ഓരോ ദിവസവും ആയിരം രൂപാ വീതമോ അല്ലെങ്കില്‍ ആകെ ഒരു ലക്ഷം രൂപാ വരെയോ ഏതാണോ കുറവ് അത്രയും പിഴ ഒടുക്കണം.

[വ. 17 (2)]
#CompaniesAct

കമ്പനി നിയമം: പേര് തിരുത്തല്‍


കമ്പനിയുടെ പേര് തിരുത്തല്‍

വേണ്ടത്ര ശ്രദ്ധയില്ലാതെയോ മറ്റോ ഒരു കമ്പനിയുടെ  അതിന്റെ ആദ്യത്തെ രെജിസ്ട്രെഷ ന്‍ അല്ലെങ്കി ല്‍ പുതിയ പേരിലുള്ള
രെജിസ്ട്രെഷ ന്‍:

(a)   കേന്ദ്ര ഗവേര്‍ന്മെന്റിന്റെ അഭിപ്രായത്തി ല്‍ ഈ നിയമത്തിലോ മുന്‍ കമ്പനി നിയമങ്ങളിലോ മുന്‍പ് രെജിസ്റ്റെ ര്‍ ചെയ്ത ഒരു കമ്പനിയുടെ പേരുമായി സമാനരൂപമായതോ വളരെ അടുത്തു സാദൃശൃമുള്ളതോ ആണെങ്കില്‍ അത് കമ്പനിയോട് പേര് മാറ്റാ ന്‍ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടു മൂന്നു മാസത്തിനകം കമ്പനി ഒരു സാധാരണ പ്രമേയം അതിനു വേണ്ടി പാസാക്കി അതിന്റെ പേരോ, പുതിയ പേരോ മാറ്റുകയും വേണം.

(b)  ഒരു ട്രേഡ് മാര്‍ക്കിന്റെ രെജിസ്റ്റെഡ് ഉടമസ്ഥന്‍,  ട്രേഡ് മാര്‍ക്സ് നിയമം 1999 പ്രകാരം പേര്  ട്രേഡ് മാര്‍ക്കിനോട് സമാനരൂപമായതോ വളരെ അടുത്തു സാദൃശൃമുള്ളതോ ആണെന്ന് കേന്ദ്ര ഗവര്‍ന്മേന്റിനോട് കമ്പനി രൂപീകരണത്തിനോ, രെജിസ്ട്രെഷനോ, പേര് മാറ്റത്തിനോ ശേഷം മൂന്നു വര്‍ഷത്തിനകം അപേക്ഷിച്ചാല്‍, പേര് ഈ നിയമത്തിലോ മുന്‍ കമ്പനി നിയമങ്ങളിലോ കേന്ദ്ര ഗവേര്‍ന്മെന്റിന്റെ അഭിപ്രായത്തി ല്‍ ട്രേഡ് മാര്‍ക്കിനോട് സമാനരൂപമായതോ വളരെ അടുത്തു സാദൃശൃമുള്ളതോ ആണെങ്കില്‍ അത് കമ്പനിയോട് പേര് മാറ്റാ ന്‍ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടു ആറു മാസത്തിനകം കമ്പനി ഒരു സാധാരണ പ്രമേയം അതിനു വേണ്ടി പാസാക്കി അതിന്റെ പേരോ, പുതിയ പേരോ മാറ്റുകയും വേണം.

[വ. 16 (1)]

ഉ.വ. (1) പ്രകാരം പേര് മാറ്റുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്‌താ ല്‍ മാറ്റത്തിന് പതിനഞ്ചു ദിവസത്തിനകം രേജിസ്ട്രാര്‍ക്ക് മാറ്റത്തിന്റെ നോട്ടീസ് കേന്ദ്ര ഗവര്‍ന്മെന്റ് ഉത്തരവ് സഹിതം സമര്‍പ്പിക്കണം. രേജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറെഷനിലും മെമ്മോറാണ്ടത്തിലും വേണ്ട മാറ്റങ്ങ ള്‍ വരുത്തും.

[വ. 16 (2)]

ഉ.വ. (1) പ്രകാരം ഉള്ള നിര്‍ദ്ദേശത്തി ല്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്ന ഓരോ ദിവസവും കമ്പനി ആയിരം രൂപാ വീതം പിഴയും, വീഴ്ച വരുത്തിയ എല്ലാ ഓഫീസര്‍മാരും അയ്യായിരം രൂപയി ല്‍ കുറയാതെ, പക്ഷെ ഒരു ലക്ഷം രൂപാ വരെയും പിഴ ഒടുക്കണം.

[വ. 16 (3)]
#CompaniesAct

കമ്പനി നിയമം: മെമ്മോറാണ്ടം ഭേദഗതി


മെമ്മോറാണ്ടം - ഭേദഗതി ചെയ്യാന്‍

വകുപ്പ് 61 – ലെ വ്യവസ്ഥക ള്‍ ഒഴിച്ചാ ല്‍ കമ്പനിക്ക്‌ പ്രത്യേക പ്രമേയം വഴി ഈ വകുപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക ള്‍ പാലിച്ചുകൊണ്ട് അതിന്റെ മെമ്മോറാണ്ടം വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാം.

[വ. 13 (1)]

കമ്പനിയുടെ പേരിലുള്ള ഏതെങ്കിലും മാറ്റങ്ങള്‍ വകുപ്പ് 4 - ന്റെ ഉപവകുപ്പുകള്‍ (2), (3) എന്നിവയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതവും, കേന്ദ്ര ഗവേര്‍ന്മെന്റിന്റെ എഴുതിവാങ്ങിയ അനുവാദവും ഇല്ലാത്തവ നിഷ്പ്രയോജനം ആയിരിക്കും.

എന്നാല്‍ ഈ നിയമത്തിലെ വ്യവസ്ഥക ള്‍ അനുസരിച്ച് ഏതെങ്കിലും കമ്പനി ഒരു ശ്രേണിയില്‍ നിന്ന് മറ്റൊന്നിലേക്കു പരിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്റെ പേരോടുകൂടി  “പ്രൈവറ്റ്” എന്ന വാക്ക് ചേര്‍ക്കുകയോ അത് ഒഴിവാക്കുകയോ ചെയ്യാ ന്‍ ഇത്തരം അനുവാദം ആവശ്യമില്ല.

 [വ. 13 (2)]

ഉ.വ. (2) അനുസരിച്ചു കമ്പനിയുടെ പേരില്‍ മാറ്റം വരുത്തുമ്പോ ള്‍ രേജിസ്ട്രാര്‍ കമ്പനികളുടെ രെജിസ്റ്ററി ല്‍ പഴയ പേരിനു പകരം പുതിയത് ചേര്‍ക്കുകയും, പുതിയ പേരിലുള്ള പുത്തന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറേഷ ന്‍ നല്‍കുകയും ചെയ്യും. ഈ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതോടെ മാത്രമാണ് പേരിലുള്ള മാറ്റം പൂര്‍ണമാകുകയും നടപ്പിലാകുകയും ചെയ്യുക.

[വ. 13 (3)]

നിര്‍ദ്ദേശിച്ചിട്ടുള്ള ഫോമിലും വിധത്തിലും ഉള്ള അപേക്ഷയിന്മേ ല്‍ കേന്ദ്ര ഗവേര്‍ന്മെന്റിന്റെ അനുവാദം കൂടാതെ റെജിസ്റ്റേഡ് ഓഫിസ് ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്കു മാറ്റാനുള്ള മെമ്മോറാണ്ടത്തിലെ മാറ്റങ്ങള്‍ നടപ്പിലാകുകയില്ല.

  [വ. 13 (4)]

കേന്ദ്ര ഗവേര്‍ന്മെന്റ് അറുപതു ദിവസത്തിനകം ഉ.വ. (4) അനുസരിച്ചുള്ള അപേക്ഷകള്‍ തീരുമാനിക്കും. ഉത്തരവിടുന്നതിന് മുന്‍പ് മാറ്റത്തിനു ഉത്തമര്‍ണരുടേയും ഡിബെന്‍ചറുടമകളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും സമ്മതം ഉണ്ടെന്നും കമ്പനി അതിന്റെ കടങ്ങളും ബാധ്യതകളും വീട്ടാനും അല്ലെങ്കില്‍ വീട്ടാ ന്‍ മതിയായ ഈട് നല്‍കാനും ഉള്ള മുന്‍കരുതലുക ള്‍ ചെയ്തിട്ടുണ്ടെന്നും അതിനു ബോദ്ധ്യപ്പെടണം.

[വ. 13 (5)]

വകുപ്പ് 64 –ലെ വ്യവസ്ഥകള്‍ മാറ്റി നിര്‍ത്തിയാ ല്‍, കമ്പനി അതിന്റെ മെമ്മോറാണ്ടം ഭേദഗതി ചെയ്യാ ന്‍ രേജിസ്ട്രാര്‍ പക്കല്‍,

(a)   ഉ.വ. (1) അനുസരിച്ചു കമ്പനി പാസ്സാക്കിയ പ്രത്യേക പ്രമേയം.

(b)  ഭേദഗതി കമ്പനിയുടെ പേരില്‍ മാറ്റം വരുത്തുന്നു എങ്കി ല്‍ ഉ.വ. (2) അനുസരിച്ചുള്ള കേന്ദ്ര ഗവേര്‍ന്മെന്റ് അനുവാദം.

എന്നിവ ഫയല്‍ ചെയ്യണം.

[വ. 13 (6)]

റെജിസ്റ്റേഡ് ഓഫിസ് ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്കു മാറ്റാനായി മെമ്മോറാണ്ടം ഭേദഗതി ചെയ്യുമ്പോള്‍, ഭേദഗതി അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഗവേര്‍ന്മെന്റിന്റെ ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ കോപ്പി രണ്ടു സംസ്ഥാനത്തെയും രേജിസ്ട്രാര്‍മാ ര്‍ പക്ക ല്‍ നിശ്ചിത സമയത്തിനുള്ളിലും നിര്‍ദ്ദേശിക്കപ്പെട്ട വിധത്തിലും ഫയ ല്‍ ചെയ്യണം. അപ്പോള്‍ അവ ര്‍ അത് രേജിസ്റ്റേ ര്‍ ചെയ്യുകയും ഏതു സംസ്ഥാനത്തിലെക്കാണോ റെജിസ്റ്റേഡ് ഓഫിസ് മാറ്റപ്പെടുന്നത് അവിടത്തെ രേജിസ്ട്രാര്‍ ഭേദഗതി കാണിച്ചു കൊണ്ടുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറേഷ ന്‍ നല്‍കുകയും ചെയ്യും.

[വ. 13 (7)]

കമ്പനി പ്രത്യേക പ്രമേയം പാസ്സാക്കുകയും,

(i)  നിര്‍ദ്ദേശിക്കപ്പെട്ട പ്രമേയത്തിന്റെ വിവരങ്ങളും ന്യായീകരണങ്ങളും, റെജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രചാരമുള്ള പത്രങ്ങളിലും (ഒരെണ്ണം ഇംഗ്ലീഷിലും മറ്റൊരെണ്ണം നാട്ടുഭാഷയിലും), കമ്പനി അതിന്റെ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുകയും,

(ii)  സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്‌ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പനിയുടെ നിയന്ത്രണമുള്ള പ്രോത്സാഹകരും  ഓഹരി ഉടമകളും അഭിപ്രായവ്യത്യാസമുള്ള ഓഹരിയുടമകള്‍ക്ക് ഓഹരിവിറ്റു പുറത്തുപോകാ ന്‍ അവസരം നല്‍കുകയും ചെയ്യാതെ,

പൊതുജനങ്ങളില്‍ നിന്നും പ്രോസ്പെക്ടസ് വഴി ധനം സമാഹരിച്ചിട്ടുള്ള ഒരു കമ്പനി, അതില്‍ ബാക്കി തുക ഇപ്പോഴും ഉപയോഗിക്കാതെ നില്‍ക്കുന്നു എങ്കില്‍, ഏതു ഉദ്ദേശ്യത്തോടെയാണോ അങ്ങിനെ ധനം സമാഹരിച്ചിട്ടുള്ളത് അവ ഭേദഗതി ചെയ്യാ ന്‍ പാടില്ല.

[വ. 13 (8)]

ഈ വകുപ്പിലെ ഉ.വ. (6) (a) യിലെ പ്രത്യേക പ്രമേയം ഫയല്‍ ചെയ്ത് മുപ്പതു ദിവസത്തിനകം മെമ്മോറാണ്ടത്തിലെ ഉദ്ദേശങ്ങളുടെ  ഭേദഗതി രേജിസ്ട്രാര്‍ രെജിസ്റ്റെ ര്‍ ചെയ്യുകയും അത് സര്‍ട്ടിഫൈ ചെയ്യുകയും വേണം.

[വ. 13 (9)]

ഈ വകുപ്പുപ്രകാരമുള്ള  ഒരു ഭേദഗതിയും വകുപ്പിലെ വ്യവസ്ഥക ള്‍ അനുസരിച്ചു  രെജിസ്റ്റെര്‍ ചെയ്യാതെ നിലനില്‍ക്കില്ല.

[വ. 13 (10)]

ഓഹരി മൂലധനം ഇല്ലാത്ത, ഉറപ്പു നല്‍കി ക്ളിപ്തപ്പെടുത്തിയ കമ്പനികളില്‍, അംഗമായി അല്ലാതെ ആര്‍ക്കെങ്കിലും വിഭജനയോഗ്യമായ ലാഭത്തില്‍ പങ്കു ചേരാ ന്‍ അവകാശം അനുവദിക്കുന്ന മെമ്മോറാണ്ടത്തിലെ ഏതെങ്കിലും ഭേദഗതി, തികച്ചും ഉപയോഗശൂന്യമായിരിക്കും.

[വ. 13 (11)]
#CompaniesAct

കമ്പനി നിയമം: രേജിസ്റ്റേഡ് ഓഫിസ്


കമ്പനിയുടെ രേജിസ്റ്റേഡ് ഓഫിസ്

 

കമ്പനി രൂപീകരിച്ച് പതിനഞ്ചാം ദിവസം മുതലും അതിനുശേഷം എല്ലായ്പോഴും അതിന്റെ വിലാസത്തിലുള്ള അറിയിപ്പുകളും നോട്ടീസുകളും സ്വീകരിക്കാനും അത് കിട്ടിയതായി ബോധ്യപ്പെടുത്താനും ഉള്ള ഒരു രേജിസ്റ്റേഡ് ഓഫിസ് കമ്പനിക്ക്‌ വേണം.

 [വ. 12 (1)]

കമ്പനി രൂപീകരിച്ചു മുപ്പതു ദിവസത്തിനുള്ളില്‍ രെജിസ്റ്റെര്‍ഡ് ഓഫിസ് പരിശോധനാ വിവരം കമ്പനി, നിര്‍ദ്ദേശിക്കപ്പെട്ട വിധത്തി ല്‍
രേജിസട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

[വ. 12 (2)]

എല്ലാ കമ്പനികളും:

(a)   പേരും രേജിസ്റ്റേഡ് ഓഫിസിന്റെ വിലാസവും തെളിഞ്ഞ ഒരിടത്ത്, വ്യക്തമായ അക്ഷരങ്ങളില്‍ ഓഫിസിനോ സ്ഥിരം ബിസിനസ്‌ ചെയ്യുന്ന സ്ഥലത്തിനു വെളിയിലോ പെയിന്റു ചെയ്യുകയോ ഒട്ടിച്ചു വയ്ക്കുകയോ ചെയ്യണം, അക്ഷരങ്ങള്‍ സ്ഥലത്തെ നിലവിലുള്ള പ്രധാന ഭാഷകളില്‍ അല്ലെങ്കി ല്‍ അത്തരം ഒരു ഭാഷയില്‍കൂടി വേണം.

(b)  ഉണ്ടെങ്കി ല്‍, മുദ്രയില്‍ അതിന്റെ പേര് വ്യക്തമായ അക്ഷരങ്ങളി ല്‍ പതിപ്പിക്കണം.


കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്.


(c)   അതിന്റെ ബിസിനസ്‌ കത്തുകള്‍, ബില്ലുകള്‍, എഴുത്ത് കടലാസുകള്‍, നോട്ടീസുകള്‍, മറ്റു ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍, എന്നിവയില്‍ പേരും രേജിസ്റ്റേഡ് ഓഫിസിന്റെ വിലാസവും കോര്‍പ്പറേറ്റ് തിരിച്ചറിയല്‍ നമ്പറും, ടെലിഫോ ണ്‍ നമ്പര്‍, ഫാക്സ് നമ്പര്‍ ഉണ്ടെങ്കില്‍, ഇ-മെയില്‍ വെബ്സൈറ്റ് വിലാസങ്ങള്‍,  എന്നിവ അച്ചടിച്ചു വെക്കണം.

(d)  ഹുണ്ടികകളിലും, പ്രോമിസ്സറി നോട്ടുകള്‍, ബില്‍ ഓഫ് എക്സ്ചെന്‍ജുകള്‍, മറ്റു പ്രമാണങ്ങള്‍, എന്നിവയില്‍ നിര്‍ദ്ദേശിക്കപ്പെട്ട വിധത്തി ല്‍ പേര് അച്ചടിച്ചു വെക്കണം.

പേരോ പേരുകളോ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളി ല്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അവയെല്ലാം (a) , (c) എന്നിവയില്‍ പറഞ്ഞപോലെ പെയിന്റു ചെയ്യുകയോ ഒട്ടിച്ചു വയ്ക്കുകയോ അച്ചടിച്ചു വയ്ക്കുകയോ ചെയ്യണം.

ഒറ്റയാള്‍ കമ്പനിക ള്‍ പേര്‍ അച്ചടിച്ചു വയ്ക്കുകയോ, ഒട്ടിച്ചു വയ്ക്കുകയോ, പതിപ്പിക്കുകയോ ചെയ്തിടങ്ങളില്‍ എല്ലാം പേരിനു താഴെ “ One Person Company” എന്ന് ബ്രാക്കെറ്റിനകത്ത് ചേര്‍ക്കണം.

[വ. 12 (3)]

രൂപീകരണ ശേഷം രേജിസ്റ്റേഡ് ഓഫിസിന്റെ സ്ഥിതിയിലുള്ള മാറ്റത്തിന്റെ നോട്ടീസ്, നിര്‍ദ്ദേശിക്കപ്പെട്ട വിധത്തി ല്‍ പരിശോധനയ്ക്കുശേഷം, രേജിസട്രാര്‍ പക്ക ല്‍ മാറ്റത്തിന്റെ പതിനഞ്ചു ദിവസത്തിനകം ഫയല്‍ ചെയ്യണം. രേജിസ്ട്രാര്‍ അത് രേഖപ്പെടുത്തും.

[വ. 12 (4)]

(a)   നിലവിലുള്ള കമ്പനികള്‍, ഈ നിയമം തുടങ്ങിയപ്പോള്‍ ഉള്ള സ്ഥലത്തു നിന്നോ, പിന്നീട് പ്രത്യേക പ്രമേയത്തിന്റെ ആധികാരികത യില്‍ മാറ്റപ്പെട്ട സ്ഥലത്തു നിന്നോ പട്ടണ, നഗര, ഗ്രാമ പരിധിക്കു വെളിയിലേക്കും,

(b)  മറ്റു കമ്പനികള്‍, ആദ്യം തുടങ്ങിയപ്പോ ള്‍ ഉള്ള സ്ഥലത്തു നിന്നോ, പിന്നീട് പ്രത്യേക പ്രമേയത്തിന്റെ ആധികാരികത യില്‍ മാറ്റപ്പെട്ട സ്ഥലത്തു നിന്നോ പട്ടണ, നഗര, ഗ്രാമ പരിധിക്കു വെളിയിലേക്കും,

കമ്പനി പാസ്സാക്കിയ പ്രത്യേക പ്രമേയത്തിന്റെ ആധികാരികത ഇല്ലാതെ രേജിസ്റ്റേഡ് ഓഫിസ് മാറ്റാ ന്‍ പാടില്ല.

കമ്പനിയുടെ നിര്‍ദ്ദേശിക്കപ്പെട്ട വിധത്തിലുള്ള അപേക്ഷയിന്മേ ല്‍ റീജിയണല്‍ ഡയറക്ട ര്‍ സ്ഥിരീകരിക്കാതെ ഒരു കമ്പനിയും അതിന്റെ

രേജിസ്റ്റേഡ് ഓഫിസ് അതതു സംസ്ഥാനത്ത് ഒരു രേജിസ്ട്രാരുടെ അധികാര പരിധിയില്‍ നിന്നും മറ്റൊരു രേജിസ്ട്രാരുടെ അധികാര പരിധിയിലേക്ക് മാറ്റാന്‍ പാടില്ല.

[വ. 12 (5)]

ഉ.വ. (5) -ലെ സ്ഥിരീകരണം, റീജിയണല്‍ ഡയറക്ടര്‍ക്ക് അപേക്ഷ കിട്ടിയ ദിവസം മുതല്‍ മുപ്പതു ദിവസത്തിനകം കമ്പനിയെ അറിയിച്ചിരിക്കണം. കമ്പനി സ്ഥിരീകരണം അറുപതു ദിവസത്തിനകം , രേജിസട്രാര്‍ക്ക് ഫയ ല്‍ ചെയ്യുകയും രേജിസ്ട്രാര്‍ ആ സ്ഥിരീകരണം കിട്ടിയ ദിവസം മുത ല്‍ മുപ്പതു ദിവസത്തിനകം രെജിസ്റ്റെര്‍ ചെയ്യുകയും രെജിസ്ട്രേഷ ന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യണം.

[വ. 12 (6)]

ഉ.വ. (5) പ്രകാരം രേജിസ്റ്റേഡ് ഓഫിസ്  മാറ്റുന്നതിന് ഈ നിയമം അനുസരിച്ചുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി എന്നതിന് അവസാന തെളിവായിരിക്കും ഉപവകുപ്പ് (6) –ലെ സാക്ഷ്യപത്രം. സാക്ഷ്യപത്രത്തിലെ ദിവസം മുതല്‍ മാറ്റം നടപ്പി ല്‍ വരും.

[വ. 12 (7)]

ഈ വകുപ്പിലെ നിര്‍ദ്ദേശങ്ങ ള്‍ അനുസരിക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍,

കമ്പനിയും  വീഴ്ച്ച വരുത്തിയ ഓഫീസര്‍മാ ര്‍ ഓരോരുത്തരും വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വീതം മൊത്തം ഒരു ലക്ഷം രൂപയ്ക്ക് മേല്‍ പോകാതെ പിഴ ശിക്ഷിക്കപ്പെടാം.

[വ. 12 (8)]
#CompaniesAct