ഖണ്ഡ നിബന്ധനക ള്‍ (ആര്‍ട്ടിക്കിള്‍സ്)
ഭരണ നിര്‍വഹണത്തിനുള്ള
ചട്ടങ്ങ ള്‍, കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ആണ് ഉള്‍കൊള്ളുന്നത്.
[വ. 5 (1)]
നിര്‍ദ്ദേശിക്കപ്പെട്ട മറ്റു
കാര്യങ്ങ ള്‍ കൂടി ആര്‍ട്ടിക്കിള്‍സ് ഉള്‍കൊള്ളുന്നു.
കമ്പനിയുടെ ഭരണ നിര്‍വഹണത്തിനായി
ഇതിനു പുറമെയുള്ള വേണ്ടത്ത്ര കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍സി ല്‍ ഉള്‍പെടുത്താ ന്‍ ഇങ്ങനെ
നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ തടസ്സമാകുന്നില്ല.
[വ. 5 (2)]
വിശേഷ പ്രമേയങ്ങ ള്‍ വഴി
ബാധകം ആവുന്നതിനേക്കാ ള്‍ ദൃഢമായ നിബന്ധനകളും നടപടിക്രമങ്ങളും അനുസരിച്ചു മാത്രമേ ആര്‍ട്ടിക്കിള്‍സിലെ
പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥക ള്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ
എന്ന് ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്യാവുന്നതാണ്.
ഇത്തരം വ്യവസ്ഥക ള്‍ കമ്പനി
രൂപീകരിക്കുമ്പോഴോ, സ്വകാര്യ കമ്പനികളില്‍ എല്ലാ ഓഹരി ഉടമകളുടെയും സമ്മതത്തോടെ ആര്‍ട്ടിക്കിള്‍സ്
ഭേദഗതി ചെയ്തോ, പൊതുകാര്യ കമ്പനികളില്‍ വിശേഷ പ്രമേയങ്ങള്‍ വഴിയോ മാത്രമേ എര്‍പെടുത്താ
ന്‍ ആവുകയുള്ളൂ..
[വ. 5 (3), (4)]
ഇങ്ങനെ വ്യവസ്ഥകള്‍ തുടക്കത്തിലോ ഭേദഗതികള്‍ വഴിയോ എര്‍പെടുത്തുമ്പോ
ള്‍ നിര്‍ദ്ദേശിച്ച ഫോമുകളിലും രീതികളിലും കമ്പനി രേജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്.
[വ. 5 (5)]
ടേബിള്‍ F, G,H,I,J
എന്നിങ്ങനെ ഷെഡ്യൂള്‍ I –ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോമുകളില്‍ കമ്പനിക്ക് ബാധകം
ആകുന്ന ഫോമി ല്‍ വേണം കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് തയ്യാറാക്കാന്‍.
[വ. 5 (6)]
ബാധകം ആയ മോഡല്‍ ആര്‍ട്ടിക്കിള്‍സിലെ മുഴുവനോ
തെരഞ്ഞെടുക്കപ്പെട്ടതോ ആയ വ്യവസ്ഥകള്‍ കമ്പനിക്ക് സ്വീകരിക്കാം.
[വ. 5 (7)]
ഈ നിയമം വിജ്ഞാപനം ചെയ്ത ശേഷം രെജിസ്റ്റെ ര്‍ ചെയ്ത കമ്പനികളി ല്‍, കമ്പനിക്ക് ബാധകം ആയ മോഡ ല്‍
ആര്‍ട്ടിക്കിള്‍സിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തോ നിരാകരിച്ചോ കമ്പനി അതിന്റെ ആര്‍ട്ടിക്കിള്‍സ്
രെജിസ്റ്റെ ര്‍ ചെയ്തിട്ടില്ലെങ്കി ല്‍ മോഡല്‍ ആര്‍ട്ടിക്കിള്‍സിലെ വ്യവസ്ഥക ള്‍ ഉപയോഗയോഗ്യം
ആകാവുന്നത്രയും ആ കമ്പനിയുടെ രേജിസ്റ്റെ ര്‍ ചെയ്ത ആര്‍ട്ടിക്കിള്‍സിലെ വ്യവസ്ഥക ള്‍
പോലെ തന്നെ ബാധകം ആയിരിക്കും.
[വ. 5 (8)]
മുന്‍ കമ്പനി നിയമം അനുസരിച്ച് രെജിസ്റ്റെ ര്‍ ചെയ്ത
കമ്പനികളുടെ ആര്‍ട്ടിക്കിള്‍സിന് ഈ നിയമപ്രകാരം ഭേദഗതി ചെയ്തില്ലെങ്കി ല്‍ ഈ വകുപ്പ്
ബാധകം അല്ല.
[വ. 5 (9)]
No comments:
Post a Comment