ഓഹരിയുടെ സര്‍ട്ടിഫിക്കറ്റ്
ഏതെങ്കിലും ഒരാള്‍
കൈക്കൊള്ളുന്ന ഓഹരികള്‍ക്ക് †ഉണ്ടെങ്കില്‍, കമ്പനിയുടെ മുദ്ര, അഥവാ രണ്ടു ഡയറക്ടര്‍മാരോ
കമ്പനി ഒരു കമ്പനി സെക്രട്ടറിയെ നിയമിച്ചിട്ടുള്ളപ്പോ ള്‍ ഒരു ഡയറക്ടറും കമ്പനി സെക്രട്ടറിയും ചേര്‍ന്നോ ഒപ്പ് വെച്ചു, പതിച്ചു നല്‍കിയ
ഒരു സര്‍ട്ടിഫിക്കറ്റ്, അയാള്‍ക്ക് ഓഹരിയി ല്‍ ഉള്ള ആധാരത്തിനു പ്രഥമ
ദൃഷ്ട്യാ ഉള്ള തെളിവ് ആകും.
[വ. 46 (1) ]
†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്
അത്തരം സര്‍ട്ടിഫിക്കറ്റ്,
(a)
നഷ്ടപ്പെടുകയോ,
നശിച്ചുപോവുകയോ ചെയ്തതായി തെളിഞ്ഞാല്‍, അല്ലെങ്കില്‍
(b)
വിക്രുതമാക്കപ്പെടുകയോ, വികലമാക്കപ്പെടുകയോ,
കീറുകയോ, ചെയ്യപ്പെട്ടു കമ്പനിക്ക് സറണ്ടര്‍ ചെയ്‌താല്‍,
ഓഹരിയുടെ
ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.
[വ. 46 (2) ]
കമ്പനിയുടെ ആര്‍ട്ടിക്കി
ള്‍സ് ഉ ള്‍ക്കൊളളുന്നത് എന്തുതന്നെയായാലും, ഓഹരിയുടെ സര്‍ട്ടിഫിക്കറ്റോ,
ഡ്യുപ്ലിക്കേറ്റോ നല്‍കുന്ന വിധം, അത്തരം സര്‍ട്ടിഫിക്കറ്റിന്റെ ഫോം, അംഗങ്ങളുടെ
രേജിസ്റ്റെറി ല്‍ ചേര്‍ക്കേണ്ട കാര്യങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ നിര്‍ദ്ദേശിച്ച
പോലെ ആയിരിക്കും.
[വ. 46 (3) ]
ഡിപ്പോസിറ്ററി രൂപത്തി
ല്‍ ഓഹരി കൈവശം വച്ചാല്‍, ഡിപ്പോസിറ്ററിയുടെ രേഖ ആയിരിക്കും ഉപകാരഉടമയുടെ
താത്പര്യത്തിന്റെ പ്രഥമ ദൃഷ്ട്യാ ഉള്ള തെളിവ്.
[വ. 46 (4) ]
ഒരു കമ്പനി വഞ്ചനോേദ്ദശത്തോടെ,
ഓഹരികളുടെ ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ഇറക്കിയാ ല്‍, ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്
ഇറക്കിയ ഓഹരികളുടെ മുഖവിലയുടെ അഞ്ചിരട്ടി തുകയി ല്‍ കുറയാതെയും, ഓഹരികളുടെ
മുഖവിലയുടെ പത്തിരട്ടി വരെയും, അല്ലെങ്കി ല്‍ പത്തു കോടി രൂപയും, ഇതി ല്‍ ഏതാണോ
കൂടുത ല്‍ അത്രയും കമ്പനിക്ക് പിഴ ശിക്ഷയ്ക്കും, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ
ഓഫീസറും വകുപ്പ് 447 പ്രകാരം ഉള്ള നടപടിക്കും ബാദ്ധ്യസ്ഥമായിരിക്കും.
[വ. 46 (5) ]
#CompaniesAct
No comments:
Post a Comment