പ്രോസ്പെക്ടസിലെ തെറ്റായ പ്രസ്താവനകള്‍ക്കുള്ള ക്രിമിനല്‍
ബാദ്ധ്യത
ഈ അദ്ധ്യായപ്രകാരം പ്രോസ്പെക്ടസ് ഇറക്കുകയോ, പ്രചരിപ്പിക്കുകയോ,
വിതരണം നടത്തുകയോ ചെയ്യുമ്പോള്‍, സത്യമല്ലാത്ത പ്രസ്താവനകള്‍ ചേര്‍ക്കുകയോ, അല്ലെങ്കില്‍
ചേര്‍ക്കുന്ന രൂപത്തിലും സന്ദര്‍ഭത്തിലും തെറ്റിദ്ധാരണാജനകമാവുകയോ,
തെറ്റിദ്ധരിക്കാന്‍ സാധ്യത ഉള്ള ഏതെങ്കിലും കാര്യം ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്‌താ
ല്‍, അത്തരം പ്രോസ്പെക്ടസ് ഇറക്കാന്‍ അധികാരപ്പെടുത്തുന്ന എല്ലാ വ്യക്തികള്‍ക്കും വകുപ്പ്
447 ബാധകം ആകും.
അത്തരം പ്രസ്താവനകളോ ഒഴിവാക്കലുകളോ അപ്രധാനം ആണെന്നും,
വിശ്വസിക്കാന്‍ തക്ക കാരണങ്ങ ള്‍ ഉണ്ടെന്നോ, പ്രസ്താവന ശരിയാണെന്നോ, ചേര്‍ത്തവ,
അല്ലെങ്കില്‍ ഒഴിവാക്കിയവ വേണ്ടപോലെതന്നെയാണെന്നോ പ്രോസ്പെക്ടസ് ഇറക്കുന്നതുവരെ
വിശ്വസിച്ചെന്നും തെളിയിക്കുന്ന ഒരാള്‍ക്ക് ഈ വകുപ്പിലുള്ള ഒന്നും ബാധകം ആവില്ല.
[വ. 34]
#CompaniesAct
No comments:
Post a Comment