സെക്യുരിറ്റിക ള്‍ സ്റ്റോക്ക് എക്സ്ചേഞ്ചി ല്‍ ഇടപാട് നടത്തണം.
പൊതു വില്പന നടത്തുന്ന ഓരോ കമ്പനിയും അതിനു മുന്പായി,
ഒന്നോ അതിലധികമോ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിലോ എക്സ്ചേഞ്ചുകളിലോ അപേക്ഷിച്ചു
സെക്യുരിറ്റിക ള്‍ അത്തരം സ്റ്റോക്ക് എക്സ്ചേഞ്ചിലോ എക്സ്ചേഞ്ചുകളിലോ ഇടപാട്
നടത്താനുള്ള അനുമതി വാങ്ങിയിരിക്കണം.
[വ. 40 (1)]
ഉ.വ. (1) അനുസരിച്ചു അപേക്ഷ കൊടുത്തതായി പ്രോസ്പെക്‌ടസില്‍
പറയുമ്പോള്‍, ഇടപാട് നടത്താന്‍ പോകുന്ന സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പേരോ, പേരുകളോ
കൂടി അത്തരം പ്രോസ്പെക്‌ടസി ല്‍ പറയണം.
[വ. 40 (2)]
സെക്യുരിറ്റികളുടെ വരിസംഖ്യയായി പൊതുജനങ്ങളി ല്‍
നിന്നും അപേക്ഷയിലൂടെ സ്വീകരിച്ച എല്ലാ തുകകളും, ഒരു ഷെഡ്യൂള്‍ഡ് ബാങ്കിലെ
പ്രത്യേക ബാങ്ക് അക്കൌണ്ടി ല്‍ സൂക്ഷിക്കുകയും,
(a) പ്രോസ്പെക്‌ടസി
ല്‍ പറഞ്ഞിട്ടുള്ള സ്റ്റോക്ക് എക്സ്ചേഞ്ചിലോ എക്സ്ചേഞ്ചുകളിലോ സെക്യുരിറ്റിക ള്‍
ഇടപാട് നടത്താ ന്‍ അനുവദിച്ചിരിക്കെ, സെക്യുരിറ്റികളുടെ അനുവാദത്തിനായി ക്രമീകരണം
ചെയ്യാനോ,
(b) കമ്പനിക്ക്
ഏതെങ്കിലും കാരണത്താ ല്‍ സെക്യുരിറ്റിക ള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയി ല്‍
പ്രോസ്പെക്‌ടസ് മുഖാന്തിരം പൊതുജനങ്ങളി ല്‍ നിന്നും സ്വീകരിച്ച തുകക ള്‍
സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ തിരികെ നല്‍കാനോ,
അല്ലാതെ മറ്റൊരു ആവശ്യത്തിനും വിനിയോഗിക്കാ ന്‍
പാടില്ല.
[വ. 40 (3)]
ഈ വകുപ്പിലെ ഏതെങ്കിലും ആവശ്യകത
നടപ്പാക്കുന്നത്
നിരാകരിക്കാ ന്‍ സെക്യുരിറ്റികളുടെ ഏതെങ്കിലും അപേക്ഷകരോട് ആവശ്യപ്പെടുന്നതോ, ബാദ്ധ്യസ്ഥമാക്കുന്നതോ ആയ നിബന്ധനക ള്‍ നിഷ്ഫലം ആയിരിക്കും.
നിരാകരിക്കാ ന്‍ സെക്യുരിറ്റികളുടെ ഏതെങ്കിലും അപേക്ഷകരോട് ആവശ്യപ്പെടുന്നതോ, ബാദ്ധ്യസ്ഥമാക്കുന്നതോ ആയ നിബന്ധനക ള്‍ നിഷ്ഫലം ആയിരിക്കും.
[വ. 40 (4)]
ഈ വകുപ്പിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതി
ല്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനി അഞ്ചു ലക്ഷം രൂപയി ല്‍ കുറയാതെ പക്ഷെ, അമ്പതു
ലക്ഷം രൂപാവരെ പിഴ ശിക്ഷിക്കപ്പെടും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഒരു വ ര്‍ ഷം വരെ തടവും, അന്‍പതിനായിരം
രൂപയി ല്‍ കുറയാതെ പക്ഷെ മൂന്നു ലക്ഷം രൂപാവരെ പിഴയും, ചിലപ്പോള്‍ രണ്ടും
കൂടിയും ശിക്ഷിക്കപ്പെടും .
[വ. 40 (5)]
നിര്‍ദ്ദേശിക്കപ്പെട്ട
നിബന്ധനകള്‍ക്ക് വിധേയമായി, സെക്യുരിറ്റികളുടെ വരി ചേര്‍പ്പുമായി
ബന്ധപ്പെട്ട് കമ്പനിക്ക് ഏതെങ്കിലും വ്യക്തിക്ക് കമ്മിഷന്‍ നല്‍കാവുന്നതാണ്.
[വ. 40 (6)]
#CompaniesAct
No comments:
Post a Comment