ആര്‍ട്ടിക്കിള്‍സ് ഭേദഗതി
ചെയ്യ ല്‍
ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക്
വിധേയമായും മെമ്മോറാണ്ടത്തിലെ ഏതെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായും കമ്പനിക്ക്
പ്രത്യേക പ്രമേയം വഴി അതിന്റെ ആര്‍ട്ടിക്കിള്‍സ്
ഭേദഗതി ചെയ്യാം. ഇത്:
(a)
ഒരു സ്വകാര്യ കമ്പനിയെ ഒരു
പൊതുകാര്യ കമ്പനിയായും
(b)
ഒരു പൊതുകാര്യ കമ്പനിയെ ഒരു
സ്വകാര്യ കമ്പനിയായും.
പരിവര്‍ത്തനം വരുത്തുന്ന
ഭേദഗതിക ള്‍ ഉള്‍പെടെയായിരിക്കും.
ഒരു സ്വകാര്യ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സി ല്‍ വേണ്ട നിയന്ത്രണങ്ങളും
പരിമിതികളും ഇനിമേല്‍ ഇല്ലാത്ത വിധത്തി ല്‍ ഒരു സ്വകാര്യ കമ്പനി അതിന്റെ ആര്‍ട്ടിക്കിള്‍സ് ഭേദഗതി ചെയ്താ ല്‍ ഭേദഗതി
ചെയ്യുന്ന ദിവസം മുതല്‍ അത് ഒരു സ്വകാര്യ കമ്പനി അല്ലാതാകും.
ട്രിബ്യുണലിന്റെ അനുവാദം
കൂടാതെ ഒരു പൊതുകാര്യ കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായി പരിവര്‍ത്തനം വരുത്തുന്ന
ഭേദഗതിക ള്‍ നടപ്പിലാവില്ല. ട്രിബ്യുണല്‍ അതിനു യുക്തമെന്നു തോന്നുന്ന ഉത്തരവുക ള്‍
ചെയ്യും.
[വ. 14 (1)]
ഈ വകുപ്പ് അനുസരിച്ചുള്ള
ആര്‍ട്ടിക്കിള്‍സ് -ലെ എല്ലാ ഭേദഗതികളും, ഉ.വ. (1) പ്രകാരമുള്ള ട്രിബ്യുണലിന്റെ
ഭേദഗതി അനുവാദത്തിന്റെ പകര്‍പ്പും, ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍സിന്റെ പ്രിന്റ്
ചെയ്ത പകര്‍പ്പ് സഹിതം പതിനഞ്ചു ദിവസത്തിനകം നിര്‍ദ്ദേശിച്ചിട്ടുള്ള വിധത്തില്‍
രേജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം. രേജിസ്ട്രാര്‍ അത് രെജിസ്റ്റെര്‍
ചെയ്യും.
[വ. 14 (2)]
ഉ.വ. (2) പ്രകാരം
രെജിസ്റ്റെര്‍ ചെയ്ത ആര്‍ട്ടിക്കിള്‍സ് -ലെ ഏതു ഭേദഗതിയും ഈ നിയമവ്യവസ്ഥകള്‍ക്ക്
വിധേയമായി ആര്‍ട്ടിക്കിള്‍സി ല്‍ മുന്നം ഉണ്ടായിരുന്നപോലെ പ്രാമാണികം ആയിരിക്കും.
[വ. 14 (3)]
രേഖപ്പെടുത്തല്‍
മെമ്മോറാണ്ടത്തിലും ആര്‍ട്ടിക്കിള്‍സിലും
വരുത്തിയ തിരുത്തുകളെല്ലാം അവയുടെ എല്ലാ പകര്‍പ്പുകളിലും രേഖപ്പെടുത്തിയിരിക്കണം.
[വ. 15 (1)]
ഉ.വ. (1) -ലെ
വ്യവസ്ഥകള്‍ അനുസരിക്കുന്നതില്‍ ഏതെങ്കിലും കമ്പനി വീഴ്ച വരുത്തിയാല്‍, കമ്പനിയും
വീഴ്ച്ച വരുത്തിയ ഓഫീസര്‍മാരും തിരുത്തുക ള്‍ രേഖപ്പെടുത്താതെ കൊടുത്ത ഓരോ പകര്‍പ്പ്
മെമ്മോറാണ്ടത്തിനും ആര്‍ട്ടിക്കിള്‍സിനും ആയിരം രൂപാ വച്ചു പിഴ ഒടുക്കണം.
[വ. 15 (2)]
#CompaniesAct
No comments:
Post a Comment