ഔപചാരികമായി പ്രമാണം നല്‍കുന്നത്
ഒരു കമ്പനിക്കോ അതിന്റെ
ഓഫിസര്‍ക്കോ ഒരു പ്രമാണം, കമ്പനിയുടെയോ അതിന്റെ ഓഫിസറുടെയോ പേരില്‍ റെജിസ്റ്റെര്‍ഡ് ഓഫീസിലേക്ക് റെജിസ്റ്റെര്‍ഡ്
തപാലിലോ, സ്പീഡ് പോസ്റ്റ് ആയോ, കുറിയര്‍ സര്‍വീസ് മുഖേനയോ, റെജിസ്റ്റെര്‍ഡ് ഓഫീസി ല്‍ നിക്ഷേപിച്ചോ,
ഇലക്ട്രോണിക് മാധ്യമമോ മറ്റോ ഉപയോഗിച്ചോ, നിര്‍ദ്ദേശിച്ച പോലെ, ഔപചാരികമായി നല്‍കാം.
ഒരു ഡിപ്പോസിറ്ററിയി ല്‍
ആണ് സെക്യുരിറ്റിക ള്‍ ഉള്ളതെങ്കി ല്‍ അനുഭവയോഗ്യമായ ഉടമസ്ഥാവകാശത്തിന്റെ രേഖകള്‍
കമ്പനിക്ക് ഡിപ്പോസിറ്ററി ഇലക്ട്രോണിക് മാധ്യമമോ മറ്റോ ഉപയോഗിച്ചു ഔപചാരികമായി
നല്‍കാ ന്‍ വ്യവസ്ഥ ചെയ്യുന്നു.
[വ. 20 (1)]
രേജിസ്ട്രാര്‍ക്ക്
പ്രമാണങ്ങ ള്‍ ഇലക്ട്രോണിക് മാധ്യമത്തിലൂടെ
ഫയ ല്‍ ചെയ്യാനായിട്ട് ഉള്ള ഈ നിയമത്തിലെ വ്യവസ്ഥകളോ അതിന്‍പ്രകാരം നിര്‍മ്മിച്ച
ചട്ടങ്ങളോ ഒഴിച്ചു, രേജിസ്ട്രാര്‍ക്കോ അംഗത്തിനോ പ്രമാണങ്ങള്‍ തപാലിലോ,
റെജിസ്റ്റെര്‍ഡ് തപാലിലോ, സ്പീഡ് പോസ്റ്റ് ആയോ, കുറിയര്‍ സര്‍വീസ് മുഖേനയോ,
ഓഫീസിലോ വിലാസത്തിലോ സമര്‍പ്പിച്ചോ, ഇലക്ട്രോണിക് മാധ്യമമോ മറ്റോ ഉപയോഗിച്ചോ നിര്‍ദ്ദേശിക്കപ്പെട്ടപോലെ
ഔപചാരികമായി നല്‍കാം.
കമ്പനി അതിന്റെ വാര്‍ഷിക
പൊതുയോഗത്തി ല്‍ തീരുമാനിച്ച ഫീസ് നല്‍കി ഒരു അംഗത്തിന് ഏതെങ്കിലും പ്രത്യേക
വിധത്തി ല്‍
പ്രമാണങ്ങ ള്‍ പ്രദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാം.
പ്രമാണങ്ങ ള്‍ പ്രദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാം.
വിശദീകരണം: ഈ വകുപ്പിന്റെ
ആവശ്യങ്ങള്‍ക്ക് “കുറിയര്‍” എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രമാണം സമര്‍പ്പിക്കുകയും
അതിനു തെളിവ് നല്‍കുകയും ചെയ്യുന്ന വ്യക്തിയോ ഏജന്‍സിയോ ആണ്.
[വ. 20 (2)]
#CompaniesAct
No comments:
Post a Comment