പ്രോസ്പെക്ടസില്‍ പറയേണ്ട കാര്യങ്ങള്‍
പ്രസിദ്ധീകരിച്ച എല്ലാ പ്രോസ്പെക്ടസും, കമ്പനി രൂപീകരണത്തിനു
വേണ്ടിയോ അതിനു ശേഷമോ ആകട്ടെ, ഒരു പൊതുകാര്യ കമ്പനിയോ അതിനു വേണ്ടിയോ, അല്ലെങ്കില്‍
ഒരു പൊതു കാര്യ കമ്പനി രൂപീകരിക്കാ ന്‍
താത്പര്യപ്പെട്ട അല്ലെങ്കില്‍ അതി ല്‍ നിരതനായ, ഒരു വ്യക്തിയോ അല്ലെങ്കി ല്‍ അയാള്‍ക്ക്
വേണ്ടിയോ,
-ദിവസം രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം, കൂടാതെ,
(a) താഴെപ്പറയുന്ന
വിവരങ്ങള്‍ കൊടുത്തിരിക്കണം:-
(i)
കമ്പനിയുടെ രെജിസ്റ്റേഡ്
ഓഫീസിന്റെ, കമ്പനി സെക്രെട്ടറിയുടെ, ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസറുടെ, ആഡിറ്ററുടെ,
നിയമ ഉപദേശികളുടെ, ബാങ്കറുടെ,
ട്രസ്റ്റിക ള്‍ ഉണ്ടെങ്കി ല്‍ അവരുടെ, അണ്ടെര്‍ൈററ്ററുടെ, മറ്റു നിര്‍ദേശിക്കപ്പെട്ടവരുടെ: പേരും വിലാസവും;
ട്രസ്റ്റിക ള്‍ ഉണ്ടെങ്കി ല്‍ അവരുടെ, അണ്ടെര്‍ൈററ്ററുടെ, മറ്റു നിര്‍ദേശിക്കപ്പെട്ടവരുടെ: പേരും വിലാസവും;
(ii)
വില്പന ദിവസങ്ങളുടെ തുടക്കവും
അവസാനവും, അനുവാദപത്രങ്ങള്‍ നല്‍കുന്നതിനെ സംബന്ധിച്ച പ്രഖ്യാപനം, നിര്‍ദ്ദേശിച്ച
സമയത്തിനുള്ളിലെ തിരിച്ചു നല്‍കല്‍,
(iii)
വില്പനയിലൂടെ ലഭിക്കുന്ന എല്ലാ
തുകയും അടയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് സംബന്ധിച്ച ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ
പ്രസ്താവന, നിര്‍ദ്ദേശിച്ച പോലെ മുന്‍ വില്പനകളിലെ ചിലവഴിച്ചതും ചിലവഴിക്കാത്തതും
ആയ എല്ലാ തുകയും ഉള്‍പെടെ, എല്ലാ സംഖ്യകളുടെയും വിവരങ്ങള്‍,
(iv)
വില്പന അണ്ടെര്‍ൈററ്റുചെയ്ത
വിവരങ്ങള്‍,
(v)
ഡയറക്ടര്‍മാരുടെയും, ആഡിറ്ററുടെയും,
വില്പനയിലെ അംഗീകൃത ബാങ്കറുടെയും, വിദഗ്ധ അഭിപ്രായമുണ്ടെങ്കില്‍ അയാളുടെയും, മറ്റു
നിര്‍ദേശിക്കപ്പെട്ടവരുടെയും, സമ്മതം.
(vi)
വില്പനയുടെ അധികാരികളും, അതിനുള്ള
പ്രമേയം പാസ്സാക്കിയ വിവരങ്ങളും,
(vii)
സെക്യുരിറ്റികളുടെ വില്പനയ്ക്കും,
അനുവാദത്തിനും ഉള്ള നടപടിക്രമങ്ങളും, സമയ പട്ടികയും,
(viii)
നിര്‍ദ്ദേശിച്ച വിധത്തി ല്‍
കമ്പനിയുടെ മൂലധനഘടന,
(ix)
പോതുവില്പനയുടെ പ്രധാന ലക്ഷ്യങ്ങള്‍,
ഇപ്പോഴത്തെ വില്പനയുടെ നിബന്ധനകളും, മറ്റു
നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങളും,
(x)
പ്രധാന ലക്ഷ്യങ്ങള്‍, കമ്പനിയുടെ ഇപ്പോഴത്തെ
ബിസിനസ്, സ്ഥാനം, പദ്ധതി നടപ്പില്‍വരുത്താനുള്ള വിവരപ്പട്ടിക.
(xi)
താഴെപ്പറയുന്ന ബന്ധപ്പെട്ട വിവരങ്ങ
ള്‍:
(A) മാനേജ്മെന്‍റ്
ദൃഷ്ടിയി ല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് തടസ്സം ആയേക്കാവുന്ന നിശ്ചിത അപായസൂചനക ള്‍,
(B) പദ്ധതിയുടെ
ലാഭസമന്വയ, പൂര്‍ത്തീകരണ, കാലഘട്ടം,
(C) ഇതേവരെയുള്ള
പദ്ധതിയുടെ പുരോഗതി,
(D) പദ്ധതി
തീര്‍ക്കാനുള്ള സമയബന്ധിത പരിപാടി,
(E) പ്രോസ്പെക്ടസ്
ഇറക്കിയ വര്‍ഷത്തിനു തൊട്ടു മുന്‍പുള്ള അഞ്ചു വര്‍ഷം വരെ കമ്പനിയുടെ
പ്രോത്സാഹകരുടെ പേരി ല്‍, ഒരു ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, അല്ലെങ്കില്‍ ഒരു
സ്റ്റാറ്റ്യുട്ടറി ബോഡി എടുത്ത ഏതെങ്കിലും വ്യവഹാരങ്ങള്‍, അല്ലെങ്കില്‍ പൂര്‍ത്തീകരിക്കാത്ത
നിയമ നടപടിക ള്‍,
(xii)
ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷ ന്‍,
പ്രീമിയം ആയി കൊടുക്കേണ്ട തുക, രൊക്കം പണത്തിനല്ലാതെ അനുവദിക്കുന്ന ഓഹരികളുടെ
വിവരങ്ങ ള്‍,
(xiii)
ഡയറക്ടര്‍മാരുടെ നിയമനവും വേതനവും
ഉള്‍പെടെ ഉള്ള വിവരങ്ങള്‍, നിര്‍ദ്ദേശിച്ച വിധത്തി ല്‍ അവരുടെ കമ്പനിയിലെ താത്പര്യവും
അതിന്റെ സ്വഭാവത്തിന്റെയും വ്യാപ്തിയുടെയും വിവരങ്ങ ള്‍,
(xiv)
നിര്‍ദ്ദേശിച്ച വിധത്തില്‍,
പ്രോത്സാഹകരുടെ പങ്കിന്റെ ഉറവിടങ്ങളുടെ വെളിപ്പെടുത്തലുകള്‍.
(b) സാമ്പത്തിക വിവരങ്ങള്‍ക്ക് വേണ്ടി താഴെപ്പറയുന്ന
റിപ്പോര്‍ട്ടുക ള്‍ കൊടുത്തിരിക്കണം:-
(i)
കമ്പനിയുടെ ലാഭനഷ്ടകണക്കുക ള്‍,
ആസ്തിബാധ്യതകള്‍, മറ്റു നിര്‍ദ്ദേശിക്കപ്പെട്ട വിവരങ്ങ ള്‍ എന്നിവയ്ക്കുള്ള
ഓഡിറ്ററുടെ റിപ്പോര്‍ട്ട്,
(ii)
നിര്‍ദ്ദേശിച്ച വിധത്തില്‍,
സബ്സിഡിയറി കമ്പനികളുടെ ഉള്‍പെടെ, പ്രോസ്പെക്ടസ് ഇറക്കിയ സാമ്പത്തിക വര്‍ഷത്തിനു
തൊട്ടു മുന്‍പുള്ള അഞ്ചു വര്‍ഷം വരെയുള്ള ഓരോ സാമ്പത്തിക വര്‍ഷത്തെയും
ലാഭനഷ്ടകണക്കുകളുടെ റിപ്പോര്‍ട്ട്,
രൂപീകരണ
ദിനം തൊട്ടു പുറകോട്ടു അഞ്ചു വ ര്‍ ഷം പൂര്‍ത്തിയാകാത്ത കമ്പനികള്‍ക്ക്, നിര്‍ദ്ദേശിച്ച
വിധത്തില്‍ പ്രോസ്പെക്ടസില്‍, സബ്സിഡിയറി കമ്പനികളുടെ ഉള്‍പെടെ പ്രോസ്പെക്ടസ്
ഇറക്കിയ സാമ്പത്തിക വര്‍ഷത്തിനു തൊട്ടു മുന്‍പുള്ള ഓരോ സാമ്പത്തിക വര്‍ഷത്തെയും
ലാഭനഷ്ടകണക്കുകളുടെ റിപ്പോര്‍ട്ടുകള്‍, ചേര്‍ത്തിരിക്കണം.
(iii)
പ്രോസ്പെക്ടസ് ഇറക്കിയ സാമ്പത്തിക
വര്‍ഷത്തിനു തൊട്ടു മുന്‍പുള്ള അഞ്ചു വര്‍ഷം വരെയുള്ള ഓരോ സാമ്പത്തിക വര്‍ഷത്തെയും
കമ്പനിയുടെ ബിസിനസ്സിന്റെ ലാഭനഷ്ടകണക്കുകളുടെയും,
പ്രോസ്പെക്ടസ് ഇറക്കിയതിന് മുന്‍പ് നൂറ്റി എണ്‍പത് ദിവസത്തിനപ്പുറം പോകാതെ
ബിസിനസ്സിന്റെ കണക്കുകള്‍ സ്വരൂപിച്ച അവസാന ദിവസത്തെ കമ്പനിയുടെ ബിസിനസ്സിന്റെ
ആസ്തിബാധ്യതകളുടെയും മേല്‍, നിര്‍ദ്ദേശിച്ച വിധത്തിലുള്ള ഓഡിറ്ററുടെ റിപ്പോര്‍ട്ടുക
ള്‍,
രൂപീകരണ
ദിനം തൊട്ടു പുറകോട്ടു അഞ്ചു വ ര്‍ ഷം പൂര്‍ത്തിയാകാത്ത കമ്പനികള്‍ക്ക്, നിര്‍ദ്ദേശിച്ച
വിധത്തില്‍ പ്രോസ്പെക്ടസില്‍, സബ്സിഡിയറി കമ്പനികളുടെ ഉള്‍പെടെ, പ്രോസ്പെക്ടസ്
ഇറക്കിയ സാമ്പത്തിക വര്‍ഷത്തിനു തൊട്ടു മുന്‍പുള്ള എല്ലാ സാമ്പത്തിക വര്‍ഷത്തെയും കമ്പനിയുടെ
ബിസിനസ്സിന്റെ ലാഭനഷ്ടകണക്കുകളുടെയും, പ്രോസ്പെക്ടസ് ഇറക്കിയതിന് മുന്‍പുള്ള കണക്കുക
ള്‍ സ്വരൂപിച്ച അവസാന ദിവസത്തെ അതിന്റെ ബിസിനസ്സിന്റെ ആസ്തിബാധ്യതകളുടെയും,
മേലുള്ള ഓഡിറ്ററുടെ റിപ്പോര്‍ട്ടുക ള്‍, ചേര്‍ത്തിരിക്കണം.
(iv)
സെക്യുരിറ്റികള്‍ വഴി നേടിയ തുക പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിക്കുന്ന ബിസിനസ്,
അല്ലെങ്കില്‍ ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍,
(c)
ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കിയെന്നതിനുള്ള
ഒരു പ്രഖ്യാപനവും, പ്രോസ്പെക്ടസിലുള്ള ഒന്നും തന്നെ ഈ നിയമത്തിലെയും,
സെക്യുരിറ്റിസ് കോണ്ട്രാക്റ്റ് (റെഗുലേഷന്‍) ആക്ട്, 1956, സെക്യുരിറ്റിസ് ആന്‍ഡ്
എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട്, 1992 എന്നിവയിലേയും വ്യവസ്ഥകള്‍ക്കും
അവയ്ക്കായി നിര്‍മിച്ച ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിരുദ്ധമല്ല എന്നതിനുള്ള ഒരു പ്രസ്താവനയും,
(d) നിര്‍ദ്ദേശിച്ച
മറ്റു കാര്യങ്ങളുടെ പ്രസ്താവനകളും റിപ്പോര്‍ട്ടുകളും.
[വ. 26 (1)]
(a) ഒരു കമ്പനിയുടെ ഇപ്പോഴുള്ള അംഗങ്ങള്‍ക്കും,
ഡിബെഞ്ചറുടമകള്‍ക്കും, കമ്പനിയുടെ ഓഹരികളോ, ഡിബെഞ്ചറുകളോ സംബന്ധിച്ച
പ്രോസ്പെക്ടസോ, അപേക്ഷാഫോറമോ കൊടുക്കാ ന്‍,
അപേക്ഷകന് വകുപ്പ് 62 (1) (a) (ii) പ്രകാരം മറ്റൊരാള്‍ക്ക്
വേണ്ടി ഓഹരികള്‍ ത്യജിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂടി,
അല്ലെങ്കില്‍,
(b) മുന്‍പൊരിക്ക ല്‍ ഇറക്കിയതും, അംഗീകൃത സ്റ്റോക്ക്
എക്സ്ചേഞ്ചില്‍ ഇടപാടുക ള്‍ നടക്കുന്നതോ, ഉദ്ധരിക്കുന്നതോ ആയ കമ്പനിയുടെ ഓഹരികളും,
ഡിബെഞ്ചറുകളുമായി എല്ലാത്തരത്തിലും സാമ്യമുള്ളതോ
ആകാനുള്ളതോ ആയ ഓഹരികളോ, ഡിബെഞ്ചറുകളോ ഇറക്കാനോ അതിന് ഉദ്ദേശിച്ചുള്ളതോ ആയ
പ്രോസ്പെക്ടസോ അപേക്ഷാഫോറമോ, കൊടുക്കാന്‍,
ഉ.വ. (1) – ലുള്ള ഒന്നും ബാധകമല്ല.
[വ. 26 (2)]
കമ്പനി
രൂപീകരണത്തിനോ അതിനു ശേഷമോ, അതിനായോ അത് സംബന്ധിച്ചോ, ഇറക്കിയ പ്രോസ്പെക്ടസിനും അപേക്ഷാഫോറങ്ങള്‍ക്കും ഉ.വ. (2) നു വിധേയമായി
ഉ.വ. (1) ബാധകമായിരിക്കും.
വിശദീകരണം:
പ്രോസ്പെക്ടസി ല്‍ സൂചിപ്പിക്കുന്ന ദിവസം അത് പ്രസിദ്ധീകരിച്ച ദിവസം ആയി
പരിഗണിക്കപ്പെടും.
[വ. 26 (3)]
പ്രസിദ്ധീകരണ ദിവസമോ അതിനു മുന്‍പോ, ഡയറക്ട ര്‍ ആയോ
നിര്‍ദ്ദിഷ്ട ഡയറക്ട ര്‍ ആയോ പ്രോസ്പെക്ടസി ല്‍ പേരുള്ള എല്ലാ വ്യക്തികളും ഒപ്പിട്ടതോ
അല്ലെങ്കി ല്‍ അവരുടെ അധികാരപ്പെടുത്തിയ അറ്റോര്‍ണി ഒപ്പിട്ടതോ ആയ ഒരു പകര്‍പ്പ്,
രേജിസ്ട്രാര്‍ക്ക് രെജിസ്ട്രെഷന് വേണ്ടി സമര്‍പ്പിക്കാതെ, ഒരു കമ്പനിയോ നിര്‍ദ്ദിഷ്ട
കമ്പനിയോ, അവയ്ക്ക് വേണ്ടിയോ പ്രോസ്പെക്ടസ് ഇറക്കാന്‍ പാടില്ല.
[വ. 26 (4)]
ഒരു വിദഗ്ധന്റെ പ്രസ്താവന പ്രോസ്പെക്ടസില്‍ ഇടം
പിടിക്കുന്നെങ്കില്‍ അത് കമ്പനിയുടെ രൂപീകരണത്തിലോ, പ്രോത്സാഹനത്തിലോ,
മാനേജ്മേന്റിലോ ഇടപെടുകയോ, തത്പരപ്പെടുകയോ ചെയ്യാത്ത, ചെയ്തിട്ടില്ലാത്ത ഒരു
വിദഗ്ധന്റെ മാത്രമേ ആകാന്‍ പാടുള്ളൂ.
അങ്ങനെ പ്രോസ്പെക്ടസ് ഇറക്കാന്‍ അയാ ള്‍ സമ്മതം
എഴുതിത്തരികയും, രേജിസ്ട്രാര്‍ക്ക് രെജിസ്ട്രെഷന് വേണ്ടി പ്രോസ്പെക്ടസിന്റെ പകര്‍പ്പ്
സമര്‍പ്പിക്കുന്നതിനു മുന്‍പ് അത് പിന്‍വലിക്കാതിരിക്കുകയും വേണമെന്നു മാത്രമല്ല അതിനായി
ഒരു പ്രസ്താവന കൂടി പ്രോസ്പെക്ടസില്‍ ചേര്‍ക്കണം.
അല്ലെങ്കില്‍, ഉ.വ. (1) അനുസരിച്ചുള്ള
പ്രോസ്പെക്ടസില്‍ ഇങ്ങനെ ഒരു വിദഗ്ധന്റെ പ്രസ്താവനയേ ഉണ്ടാവാന്‍ പാടില്ല.
[വ. 26 (5)]
ഉ.വ. (1) അനുസരിച്ചുള്ള എല്ലാ പ്രോസ്പെക്ടസും അതിന്റെ
മുഖതാവില്‍ തന്നെ;
(a) ഉ.വ. (4) പ്രകാരം, രേജിസ്ട്രാര്‍ക്ക്
രെജിസ്ട്രെഷന് വേണ്ടി പ്രോസ്പെക്ടസിന്റെ പകര്‍പ്പ് സമര്‍പ്പിച്ചതായി
പ്രസ്താവിക്കണം. കൂടാതെ,
(b) ഈ വകുപ്പ് അനുസരിച്ചുള്ള ഏതെങ്കിലും പ്രമാണം സമര്‍പ്പിച്ച
പക ര്‍പ്പിനോട് ചേര്‍ക്കേണ്ടതുണ്ടെങ്കി ല്‍ അതും,
ഈ പ്രമാണങ്ങളെക്കുറിച്ചു പ്രോസ്പെക്ടസി ല്‍ ഉള്ള പ്രസ്താവനകളും, പ്രത്യേകം കാണിക്കണം.
ഈ പ്രമാണങ്ങളെക്കുറിച്ചു പ്രോസ്പെക്ടസി ല്‍ ഉള്ള പ്രസ്താവനകളും, പ്രത്യേകം കാണിക്കണം.
[വ. 26 (6)]
പ്രോസ്പെക്ടസില്‍ പേര് ചേര്‍ത്ത എല്ലാവരുടെയും സമ്മതം
എഴുതിയത് പ്രോസ്പെക്ടസിനോടൊപ്പം ഇല്ലാതെയും, രെജിസ്ട്രെഷന് വേണ്ടി ഈ വകുപ്പിലുള്ള
നിബന്ധനകള്‍ മുഴുവ ന്‍ പാലിക്കാതെയും, രേജിസ്ട്രാര്‍ പ്രോസ്പെക്ടസ് രേജിസ്റ്റെ ര്‍
ചെയ്യില്ല.
[വ. 26 (7)]
ഉ.വ. (4) പ്രകാരം, രേജിസ്ട്രാര്‍ക്ക് പകര്‍പ്പ് സമര്‍പ്പിച്ച
ദിവസത്തിനു ശേഷം തൊണ്ണൂറു ദിവസം കഴിഞ്ഞു ഇറക്കുന്ന പ്രോസ്പെക്ടസ് ഒന്നും യോഗ്യമല്ല.
[വ. 26 (8)]
ഈ വകുപ്പിന് കടക വിരുദ്ധമായി പ്രോസ്പെക്ടസ്
ഇറക്കുന്നെങ്കില്‍ കമ്പനി അന്‍പതിനായിരം രൂപയി ല്‍ കുറയാതെ പക്ഷെ മൂന്നു ലക്ഷം
രൂപാ വരെ, പിഴ ശിക്ഷിക്കപ്പെടും, കൂടാതെ, പ്രോസ്പെക്ടസ് ഇറക്കാന്‍ അറിഞ്ഞുകൊണ്ട്
കക്ഷിയാകുന്ന എല്ലാവരും മൂന്നു വ ര്‍ ഷം വരെ തടവും, അന്‍പതിനായിരം രൂപയില്‍
കുറയാതെയും പക്ഷെ, മൂന്നു ലക്ഷം രൂപാ വരെയും പിഴയുമോ, രണ്ടും കൂടിയോ,
ശിക്ഷിക്കപ്പെടും.
[വ. 26 (9)]
#CompaniesAct
No comments:
Post a Comment