Sunday, 15 June 2014

കമ്പനി നിയമം: സ്ഥാപനവും ബന്ധപ്പെട്ട കാര്യങ്ങളും


കമ്പനി സ്ഥാപനവും ബന്ധപ്പെട്ട കാര്യങ്ങളും

സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന റെജിസ്റ്റേഡ് ഓഫിസ് ഏതു രേജിസ്ട്രാര്‍ക്ക് കീഴില്‍ വരുന്നോ ആ രേജിസ്ട്രാ ര്‍ മുന്‍പാകെ താഴെപ്പറയുന്ന പ്രമാണങ്ങളും വിവരങ്ങളും രേജിസ്ട്രെഷനുവേണ്ടി ഫയല്‍ ചെയ്യണം.

(a)   നിര്‍ദ്ദേശിക്കപ്പെട്ട വിധത്തി ല്‍ മെമ്മോറാണ്ടത്തിന്റെ എല്ലാ വരിക്കാരും ഒപ്പിട്ട മെമ്മോറാണ്ടം, ആര്‍ട്ടിക്കിള്‍സ് എന്നിവ.

(b)  രേജിസ്ട്രെഷനുവേണ്ടി ഈ നിയമപ്രകാരം ഉള്ള എല്ലാ ആവശ്യങ്ങളും അതിലേക്കുള്ള ചട്ടങ്ങളും സാന്ദര്‍ഭികവും മു ന്‍ നടപ്പുള്ളതും ആയ കാര്യങ്ങളും അനുഗമിച്ചു എന്ന് നിര്‍ദേശിക്കപ്പെട്ട ഫോമി ല്‍ താഴെ പ്പറയുന്നവരില്‍ നിന്നും ഉള്ള സാക്ഷ്യ പത്രം :

ഒരു അഡ്വക്കേറ്റ്, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, കോസ്റ്റ് അക്കൌണ്ടന്റ്, പ്രാക്ടീസ് ചെയ്യുന്ന കമ്പനി സെക്രട്ടറി, എന്നിങ്ങനെയുള്ളവരില്‍ കമ്പനി രൂപീകരിക്കാന്‍ എര്‍പെടുത്തിയ ആരെങ്കിലും, പിന്നെ ആര്‍ട്ടിക്കിള്‍സില്‍ ഡയറക്ടര്‍, മാനേജര്‍, സെക്രട്ടറി എന്നീ
നിലകളി ല്‍ പേരുള്ള ആരെങ്കിലും.

 

(c)   ആര്‍ട്ടിക്കിള്‍സി ല്‍ ആദ്യ ഡയറക്ടര്‍മാരായി ആരെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരും മെമ്മോറാണ്ടത്തിന്റെ എല്ലാ വരിക്കാരും:

ഏതെങ്കിലും കമ്പനിയുടെ പ്രോത്സാഹനം, രൂപീകരണം, ഭരണം എന്നിവയോടു ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നും, പഴയ കമ്പനി നിയമത്തിന്‍ കീഴി ല്‍ അഞ്ചു വര്‍ഷത്തിനുള്ളിലോ, പുതിയ നിയമത്തിന്‍ കീഴിലോ വഞ്ചന, misfeasance, കൃത്യവിലോപം എന്നിവയില്‍ അപരാധി ആണെന്ന് കണ്ടെത്തിയിട്ടില്ല എന്നും, കമ്പനിയുടെ രേജിസ്ട്രെഷനുവേണ്ടി രേജിസ്ട്രാര്‍ പക്ക ല്‍ ഫയ ല്‍ ചെയ്ത പ്രമാണങ്ങളിലെ
വിവരങ്ങ ള്‍ സര്‍വോത്തമമായ അറിവും വിശ്വാസവും അനുസരിച്ചു ശരിയും സത്യവും, പൂര്‍ണവും ആണെന്നും, നല്‍കുന്ന സത്യവാങ്മൂലം.

 

(d)  റെജിസ്റ്റേഡ് ഓഫിസ് സ്ഥാപിക്കുന്നത് വരെ ബന്ധപ്പെടാനുള്ള മേല്‍വിലാസം.

(e)   മെമ്മോറാണ്ടത്തിന്റെ എല്ലാ വരിക്കാരുടെയും സര്‍നെയിം, കുടുംബപ്പേര്‍ എന്നിവയു ള്‍പ്പെടെ യുള്ള പേര്‍, മേല്‍വിലാസം, പൌരത്വം, മറ്റു വിശദാംശങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ട വിധത്തി ല്‍ തിരിച്ചറിയല്‍ തെളിവ്. വരിക്കാരന്‍ കമ്പനി ആണെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട വിധത്തില്‍ വിശദാംശങ്ങള്‍.

(f)    ആര്‍ട്ടിക്കിള്‍സി ല്‍ ആദ്യ ഡയറക്ടര്‍മാരായി പറഞ്ഞിട്ടുള്ളവരുടെ വിശദാംശങ്ങള്‍, സര്‍നെയിം, കുടുംബപ്പേര്‍ എന്നിവയു ള്‍പ്പെടെ യുള്ള പേര്‍, ഡയറക്ടര്‍ തിരിച്ചറിയല്‍ നമ്പര്‍, മേല്‍വിലാസം, പൌരത്വം, നിര്‍ദ്ദേശിക്കപ്പെട്ട  തിരിച്ചറിയ ല്‍ തെളിവ് ഉള്‍പെടെ വിശദാംശങ്ങള്‍.

(g)   ആര്‍ട്ടിക്കിള്‍സി ല്‍ ആദ്യ ഡയറക്ടര്‍മാരായി പറഞ്ഞിട്ടുള്ളവരുടെ മറ്റു സ്ഥാപനങ്ങളിലോ, ബോഡി കോര്‍പ്പറേറ്റ്കളിലോ ഉള്ള താത്പര്യത്തിന്റെ വിശദാംശങ്ങളും കമ്പനിയുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കാനുള്ള സമ്മതപത്രവും നിര്‍ദ്ദേശിക്കപ്പെട്ട ഫോമിലും വിധത്തിലും.

 [വ. 7 (1)]

ഫയല്‍ ചെയ്ത പ്രമാണങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തി ല്‍ രേജിസ്ട്രാര്‍ ഉ.വ. (1) പ്രകാരമുള്ള എല്ലാ പ്രമാണങ്ങളും വിവരങ്ങളും രേജിസ്ട്ടെറില്‍ ചേര്‍ത്ത് പരിഗണനയിലുള്ള കമ്പനി ഈ നിയമാനുസൃതമായി നിലവില്‍ വന്നതായി നിര്‍ദ്ദേശിക്കപ്പെട്ട ഫോമി ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

[വ. 7 (2)]

ഉ.വ. (2) –ല്‍ പറഞ്ഞിരിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ ദിവസം മുത ല്‍ രേജിസ്ട്രാര്‍ കമ്പനിക്ക്‌ ഒരു കോര്‍പ്പറേറ്റ് തിരിച്ചറിയ ല്‍ നമ്പ ര്‍

(corporate identity number - CIN) നല്‍കുന്നതാണ്. ഇതാണ് കമ്പനിയുടെ പ്രത്യേക തിരിച്ചറിയല്‍ തെളിവ്. ഇത് സര്‍ട്ടിഫിക്കറ്റി ല്‍ പറഞ്ഞിട്ടുണ്ടാകും.

[വ. 7 (3)]

കമ്പനി അതിന്റെ പിരിഞ്ഞുപോകല്‍ വരെ ഉ.വ. (1) –ല്‍ കൊടുത്ത ആദിമ പ്രമാണങ്ങളുടെയും വിവരങ്ങളുടെയും പകര്‍പ്പുക ള്‍ നിലനിര്‍ത്തുകയും പരിരക്ഷിക്കുകയും വേണം.

[വ. 7 (4)]

രേജിസ്ട്രാര്‍ പക്ക ല്‍ രേജിസ്ട്രെഷനുവേണ്ടി ഫയ ല്‍ ചെയ്ത പ്രമാണങ്ങളില്‍ ആരെങ്കിലും അറിവോടെ തെറ്റായ, അസത്യമായ വിവരങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു നല്‍കുകയോ സാരവത്തായ വിവരങ്ങള്‍ മറച്ചു വയ്ക്കുകയോ ചെയ്‌താ ല്‍ വകുപ്പ് 447 അനുസരിച്ചുള്ള നടപടി നേരിടാന്‍ അയാ ള്‍ ബാധ്യസ്ഥനാണ്.

[വ. 7 (5)]

ഉ.വ. (5) നു കോട്ടം തട്ടാതെതന്നെ, കമ്പനി രൂപീകരണ ശേഷം അതില്‍ പറഞ്ഞവിധത്തിലാണ് അല്ലെങ്കി ല്‍ കപട പ്രവൃത്തികളിലൂടെയാണ്‌  കമ്പനി രൂപീകരിച്ചത് എന്ന് തെളിഞ്ഞാ ല്‍ പ്രോമോട്ടര്‍മാര്‍, ആര്‍ട്ടിക്കിള്‍സി ല്‍ ആദ്യ ഡയറക്ടര്‍മാരായി പറഞ്ഞിട്ടുള്ളവര്‍, വ. 7 (1) (b) യില്‍ പറഞ്ഞിട്ടുള്ള സാക്ഷ്യ പത്രം ഒപ്പിട്ടവര്‍, എന്നിവരോരോരുത്തരും വകുപ്പ് 447 അനുസരിച്ചുള്ള നടപടി നേരിടാന്‍  ബാധ്യസ്ഥരാണ്.

[വ. 7 (6)]

ഉ.വ. (6) നു കോട്ടം തട്ടാതെതന്നെ അതില്‍ പറഞ്ഞവിധത്തിലാണ്

കമ്പനി രൂപീകരിച്ചത് എങ്കില്‍ ട്രിബ്യുണലിന് ഒരു അപേക്ഷയുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ നീതീകരിക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍,

(a)   ഉത്തമര്‍ണരുടെയോ, ഓഹരിയുടമകളുടെയോ, കമ്പനിയുടെയോ പൊതുജനങ്ങളുടെയോ താത്പര്യം മുന്‍നിര്‍ത്തി കമ്പനിയുടെ മെമ്മോറാണ്ടത്തിലോ, ആര്‍ട്ടിക്കിള്‍സിലോ മാറ്റം വരുത്താനും, കമ്പനിയുടെ ഭരണം നിയന്ത്രിക്കാനും യോഗ്യം എന്ന് തോന്നുന്ന ഉത്തരവുകള്‍ പാസ്സാക്കാവുന്നതാണ്. അല്ലെങ്കി ല്‍,

(b)  അംഗങ്ങളുടെ ബാധ്യത അപരിമിതം ആണെന്ന് നിര്‍ദ്ദേശിക്കാം. അല്ലെങ്കില്‍,

(c)   കമ്പനികളുടെ രേജിസ്റ്റെരില്‍ നിന്നും കമ്പനിയുടെ പേര് നീക്കാ ന്‍ നിര്‍ദ്ദേശിക്കാം. അല്ലെങ്കില്‍,

(d)  കമ്പനി പിരിച്ചു വിടാന്‍ ഉത്തരവിടാം. അല്ലെങ്കില്‍,

(e)   യോഗ്യമെന്ന് തോന്നുന്നതരം മറ്റു ഉത്തരവുകള്‍ പാസ്സാക്കാം.

 

എന്നാല്‍ അത്തരം ഉത്തരവുക ള്‍ പുറപ്പെടുവിക്കുന്നതിന് മുന്‍പ്,

(i)കമ്പനിക്ക്‌ ഇക്കാര്യത്തി ല്‍ ബോധിപ്പിക്കാനുള്ളത് കേ ള്‍ക്കാന്‍ മതിയായ അവസരം കൊടുക്കണം.

(ii) കരാര്‍ ചെയ്ത കടപ്പാടുകളോ ബാധ്യതകള്‍ കൊടുത്തുതീര്‍ക്കലോ ഉള്‍പെടെ കമ്പനി ഏര്‍പ്പെട്ട ഇടപാടുകള്‍, ട്രിബ്യുണല്‍ കണക്കിലെടുക്കണം.

[വ. 7 (7)]
#CompaniesAct

No comments:

Post a Comment