Sunday, 15 June 2014

കമ്പനി നിയമം : ആരംഭം, പ്രയോഗക്ഷമത


കമ്പനി നിയമം 2013

നം. 18 – 2013

കമ്പനി നിയമം 2013 ഓഗസ്റ്റ്‌ 29 നു നിലവി ല്‍ വന്നു. ഇത് കമ്പനികളെ സംബന്ധിച്ച വ്യവസ്ഥക ള്‍ ഭേദഗതി വരുത്താനും ഏകീകരിക്കാനും വേണ്ടി ഉള്ള ഒരു നിയമം ആണ്. ഇന്ത്യ റിപബ്ലിക് ആയതിന്റെ അറുപത്തി നാലാം വര്‍ഷം പാര്‍ലമെന്‍ട് നിയമ നിര്‍വഹണം ചെയ്തു.

അദ്ധ്യായം ഒന്ന്

ആരംഭം, പ്രയോഗക്ഷമത

ഈ നിയമത്തെ കമ്പനി നിയമം, 2013 എന്ന് വിളിക്കാം.

വ. 1 (1)

ഈ നിയമം ഇന്ത്യ മുഴുവന്‍ ബാധകമാണ്.

വ. 1 (2)

വകുപ്പ് (വ) 1. ഈ വകുപ്പ് ഇപ്പോള്‍ തന്നെ (2013 ഓഗസ്റ്റ്‌ 29 നു) നിലവില്‍ വരുന്നു. ബാക്കിയുള്ളവ കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന മുറക്ക് അതാത് ഉപാധിക ള്‍ അതാതു ദിവസം നിലവില്‍ വരും. ഏതെങ്കിലും വ്യവസ്ഥകളില്‍ നിയമം തുടങ്ങിയതായി പറഞ്ഞാല്‍ അത് ആ വ്യവസ്ഥ നിലവി ല്‍ വന്നതായി പരിഗണിക്കും.

വ. 1 (3)

ഈ വ്യവസ്ഥകള്‍ താഴെ പറയുന്നവക്ക് ബാധകം ആണ്.

(a)   ഈ നിയമപ്രകാരമോ മുന്‍ കമ്പനി നിയമങ്ങ ള്‍ പ്രകാരമോ
രജിസ്റ്റേ
ര്‍ ചെയ്ത കമ്പനികള്‍.

(b)  ഇന്‍ഷുറന്‍സ് കമ്പനിക ള്‍. ഇന്‍ഷുറന്‍സ് ആക്ട്‌ 1938, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്‌ ഡിവെലോപ്മെന്റ്റ്‌ അതോറിറ്റി ആക്ട്‌, 1999 എന്നിവയിലെ വ്യവസ്ഥകളെ അസ്ഥിരപ്പെടുത്താത്ത വിധത്തി ല്‍.

(c)   ബാങ്കിംഗ് കമ്പനികള്‍. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്‌ 1949 വ്യവസ്ഥകളെ അസ്ഥിരപ്പെടുത്താത്ത വിധത്തി ല്‍.

(d)  ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന കമ്പനികള്‍. ഇലക്ട്രിസിറ്റി ആക്ട്‌ 2003 വ്യവസ്ഥകളെ അസ്ഥിരപ്പെടുത്താത്ത വിധത്തില്‍.

(e)   മറ്റു പ്രത്യേക നിയമങ്ങള്‍ പ്രകാരം നിയന്ത്രണം ചെയ്യപ്പെടുന്ന കമ്പനികള്‍, അവയിലെ വ്യവസ്ഥകളെ അസ്ഥിരപ്പെടുത്താത്ത വിധത്തില്‍.

(f)    കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം വഴി ഏതെങ്കിലും നിലവിലുള്ള  നിയമം അനുസരിച്ച് രൂപീകരിച്ച പ്രത്യേകം പറഞ്ഞിട്ടുള്ള ബോഡി കോര്‍പ്പറേറ്റ്കള്‍. അതേ വിജ്ഞാപനപ്രകാരം ഉള്ള പൊരുത്തപ്പെടുത്തലുകള്‍, രൂപാന്തരങ്ങള്‍, ഒഴിവാക്കലുകള്‍ എന്നിവയ്ക്ക് വിധേയം ആയി.

വ. 1 (4)

[നോട്ട്: വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വ്വചനങ്ങ ള്‍ അവസാനം നല്‍കും]

 
അദ്ധ്യായം ഒന്ന്  സമാപ്തം  
 
#CompaniesAct

No comments:

Post a Comment