Sunday, 15 June 2014

കമ്പനി നിയമം: രൂപീകരണവും ബന്ധപ്പെട്ട കാര്യങ്ങളും


അദ്ധ്യായം രണ്ട്

കമ്പനി രൂപീകരണവും ബന്ധപ്പെട്ട കാര്യങ്ങളും

 

കമ്പനി രൂപീകരണം

ഈ നിയമപ്രകാരം രജിസ്റ്റെര്‍ ചെയ്യാ ന്‍ ഉള്ള ആവശ്യങ്ങ ള്‍ അനുസരിച്ചും മെമ്മോറാന്ടത്തില്‍ പേര് ചേര്‍ത്തും നീതിയുക്തമായ ഏതു ഉദ്ദേശത്തോടെയും താഴെ പറയുന്നത്ര ആളുകള്‍ക്ക് കമ്പനി രൂപീകരിക്കാം.

(a)   പൊതുകാര്യ കമ്പനികള്‍ക്ക് ഏഴോ അതിലധികമോ ആള്‍ക്കാര്‍.

(b)  സ്വകാര്യ കമ്പനികള്‍ക്ക് രണ്ടോ അതിലധികമോ ആള്‍ക്കാ ര്‍.

(c)   ഒറ്റ വ്യക്തി സ്വകാര്യ കമ്പനികള്‍ക്ക് ഒരാള്‍.

 

ഒറ്റ വ്യക്തി കമ്പനി രൂപീകരിക്കുന്ന ആള്‍ മരിച്ചുപോയാലോ അല്ലെങ്കി ല്‍ കരാറില്‍ ഏര്‍പെടാ ന്‍ വയ്യാത്ത അവസ്ഥ വന്നാലോ അംഗമാകേണ്ട ആളുടെ പേര് സൂചിപ്പിക്കണം. നിര്‍ദേശിക്കപ്പെട്ട ഫോമി ല്‍ അയാളുടെ മുന്‍കൂട്ടിയുള്ള എഴുതിവാങ്ങിയ അനുവാദത്തോടെ വേണം ഇത്. ഈ സമ്മത പത്രം മെമ്മോറാണ്ടം , ഖണ്ഡങ്ങള്‍ (ആര്‍ട്ടിക്കിള്‍സ്) എന്നിവയോടൊപ്പം  കമ്പനി രൂപീകരണ സമയത്തുതന്നെ രേജിസ്ട്രാര്‍ മുന്‍പാകെ ഫയ ല്‍ ചെയ്യണം. ടിയാ ന്‍ നിര്‍ദേശിക്കപ്പെട്ട വിധത്തി ല്‍ ഈ സമ്മതം പിന്‍വലിക്കാം. രൂപീകരിക്കുന്ന ആള്‍ക്ക് എപ്പോ ള്‍ വേണമെങ്കിലും ഈ പേര് മതിയായ നോട്ടീസ് നല്‍കി മാറ്റി വാങ്ങാവുന്നതാണ്. രൂപീകരിക്കുന്ന ആള്‍ക്ക് ഈ മാറ്റം മേമ്മോരാന്ടത്തില്‍ സൂചിപ്പിച്ചു കമ്പനിയേയും രേജിസ്ട്രാറെയും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നിര്‍ദിഷ്ട രീതിയി ല്‍ അറിയിക്കേണ്ടതുണ്ട്. പേരില്‍ വരുത്തുന്ന ഈ മാറ്റങ്ങള്‍ മെമ്മോറാണ്ടത്തി ല്‍ വരുത്തുന്ന മാറ്റമായി കരുതുന്നില്ല. [വ. 3 (1)]

 

ഇങ്ങനെ രൂപീകരിക്കുന്ന കമ്പനികള്‍,

(a)   ഓഹരികളാല്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിക ള്‍

(b)  ഉറപ്പിന്മേല്‍  ക്ളിപ്തപ്പെടുത്തിയ കമ്പനിക ള്‍

(c)   ക്ളിപ്തപ്പെടുത്താത്ത കമ്പനികള്‍

എന്നിങ്ങനെ ഏതെങ്കിലും ആയിരിക്കും. [വ. 3 (2)]

#CompaniesAct
 

No comments:

Post a Comment