Sunday, 15 June 2014

കമ്പനി നിയമം: മെമ്മോറാണ്ടം ഭേദഗതി


മെമ്മോറാണ്ടം - ഭേദഗതി ചെയ്യാന്‍

വകുപ്പ് 61 – ലെ വ്യവസ്ഥക ള്‍ ഒഴിച്ചാ ല്‍ കമ്പനിക്ക്‌ പ്രത്യേക പ്രമേയം വഴി ഈ വകുപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക ള്‍ പാലിച്ചുകൊണ്ട് അതിന്റെ മെമ്മോറാണ്ടം വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാം.

[വ. 13 (1)]

കമ്പനിയുടെ പേരിലുള്ള ഏതെങ്കിലും മാറ്റങ്ങള്‍ വകുപ്പ് 4 - ന്റെ ഉപവകുപ്പുകള്‍ (2), (3) എന്നിവയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതവും, കേന്ദ്ര ഗവേര്‍ന്മെന്റിന്റെ എഴുതിവാങ്ങിയ അനുവാദവും ഇല്ലാത്തവ നിഷ്പ്രയോജനം ആയിരിക്കും.

എന്നാല്‍ ഈ നിയമത്തിലെ വ്യവസ്ഥക ള്‍ അനുസരിച്ച് ഏതെങ്കിലും കമ്പനി ഒരു ശ്രേണിയില്‍ നിന്ന് മറ്റൊന്നിലേക്കു പരിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്റെ പേരോടുകൂടി  “പ്രൈവറ്റ്” എന്ന വാക്ക് ചേര്‍ക്കുകയോ അത് ഒഴിവാക്കുകയോ ചെയ്യാ ന്‍ ഇത്തരം അനുവാദം ആവശ്യമില്ല.

 [വ. 13 (2)]

ഉ.വ. (2) അനുസരിച്ചു കമ്പനിയുടെ പേരില്‍ മാറ്റം വരുത്തുമ്പോ ള്‍ രേജിസ്ട്രാര്‍ കമ്പനികളുടെ രെജിസ്റ്ററി ല്‍ പഴയ പേരിനു പകരം പുതിയത് ചേര്‍ക്കുകയും, പുതിയ പേരിലുള്ള പുത്തന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറേഷ ന്‍ നല്‍കുകയും ചെയ്യും. ഈ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതോടെ മാത്രമാണ് പേരിലുള്ള മാറ്റം പൂര്‍ണമാകുകയും നടപ്പിലാകുകയും ചെയ്യുക.

[വ. 13 (3)]

നിര്‍ദ്ദേശിച്ചിട്ടുള്ള ഫോമിലും വിധത്തിലും ഉള്ള അപേക്ഷയിന്മേ ല്‍ കേന്ദ്ര ഗവേര്‍ന്മെന്റിന്റെ അനുവാദം കൂടാതെ റെജിസ്റ്റേഡ് ഓഫിസ് ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്കു മാറ്റാനുള്ള മെമ്മോറാണ്ടത്തിലെ മാറ്റങ്ങള്‍ നടപ്പിലാകുകയില്ല.

  [വ. 13 (4)]

കേന്ദ്ര ഗവേര്‍ന്മെന്റ് അറുപതു ദിവസത്തിനകം ഉ.വ. (4) അനുസരിച്ചുള്ള അപേക്ഷകള്‍ തീരുമാനിക്കും. ഉത്തരവിടുന്നതിന് മുന്‍പ് മാറ്റത്തിനു ഉത്തമര്‍ണരുടേയും ഡിബെന്‍ചറുടമകളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും സമ്മതം ഉണ്ടെന്നും കമ്പനി അതിന്റെ കടങ്ങളും ബാധ്യതകളും വീട്ടാനും അല്ലെങ്കില്‍ വീട്ടാ ന്‍ മതിയായ ഈട് നല്‍കാനും ഉള്ള മുന്‍കരുതലുക ള്‍ ചെയ്തിട്ടുണ്ടെന്നും അതിനു ബോദ്ധ്യപ്പെടണം.

[വ. 13 (5)]

വകുപ്പ് 64 –ലെ വ്യവസ്ഥകള്‍ മാറ്റി നിര്‍ത്തിയാ ല്‍, കമ്പനി അതിന്റെ മെമ്മോറാണ്ടം ഭേദഗതി ചെയ്യാ ന്‍ രേജിസ്ട്രാര്‍ പക്കല്‍,

(a)   ഉ.വ. (1) അനുസരിച്ചു കമ്പനി പാസ്സാക്കിയ പ്രത്യേക പ്രമേയം.

(b)  ഭേദഗതി കമ്പനിയുടെ പേരില്‍ മാറ്റം വരുത്തുന്നു എങ്കി ല്‍ ഉ.വ. (2) അനുസരിച്ചുള്ള കേന്ദ്ര ഗവേര്‍ന്മെന്റ് അനുവാദം.

എന്നിവ ഫയല്‍ ചെയ്യണം.

[വ. 13 (6)]

റെജിസ്റ്റേഡ് ഓഫിസ് ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്കു മാറ്റാനായി മെമ്മോറാണ്ടം ഭേദഗതി ചെയ്യുമ്പോള്‍, ഭേദഗതി അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഗവേര്‍ന്മെന്റിന്റെ ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ കോപ്പി രണ്ടു സംസ്ഥാനത്തെയും രേജിസ്ട്രാര്‍മാ ര്‍ പക്ക ല്‍ നിശ്ചിത സമയത്തിനുള്ളിലും നിര്‍ദ്ദേശിക്കപ്പെട്ട വിധത്തിലും ഫയ ല്‍ ചെയ്യണം. അപ്പോള്‍ അവ ര്‍ അത് രേജിസ്റ്റേ ര്‍ ചെയ്യുകയും ഏതു സംസ്ഥാനത്തിലെക്കാണോ റെജിസ്റ്റേഡ് ഓഫിസ് മാറ്റപ്പെടുന്നത് അവിടത്തെ രേജിസ്ട്രാര്‍ ഭേദഗതി കാണിച്ചു കൊണ്ടുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്കോര്‍പൊറേഷ ന്‍ നല്‍കുകയും ചെയ്യും.

[വ. 13 (7)]

കമ്പനി പ്രത്യേക പ്രമേയം പാസ്സാക്കുകയും,

(i)  നിര്‍ദ്ദേശിക്കപ്പെട്ട പ്രമേയത്തിന്റെ വിവരങ്ങളും ന്യായീകരണങ്ങളും, റെജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രചാരമുള്ള പത്രങ്ങളിലും (ഒരെണ്ണം ഇംഗ്ലീഷിലും മറ്റൊരെണ്ണം നാട്ടുഭാഷയിലും), കമ്പനി അതിന്റെ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുകയും,

(ii)  സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്‌ നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പനിയുടെ നിയന്ത്രണമുള്ള പ്രോത്സാഹകരും  ഓഹരി ഉടമകളും അഭിപ്രായവ്യത്യാസമുള്ള ഓഹരിയുടമകള്‍ക്ക് ഓഹരിവിറ്റു പുറത്തുപോകാ ന്‍ അവസരം നല്‍കുകയും ചെയ്യാതെ,

പൊതുജനങ്ങളില്‍ നിന്നും പ്രോസ്പെക്ടസ് വഴി ധനം സമാഹരിച്ചിട്ടുള്ള ഒരു കമ്പനി, അതില്‍ ബാക്കി തുക ഇപ്പോഴും ഉപയോഗിക്കാതെ നില്‍ക്കുന്നു എങ്കില്‍, ഏതു ഉദ്ദേശ്യത്തോടെയാണോ അങ്ങിനെ ധനം സമാഹരിച്ചിട്ടുള്ളത് അവ ഭേദഗതി ചെയ്യാ ന്‍ പാടില്ല.

[വ. 13 (8)]

ഈ വകുപ്പിലെ ഉ.വ. (6) (a) യിലെ പ്രത്യേക പ്രമേയം ഫയല്‍ ചെയ്ത് മുപ്പതു ദിവസത്തിനകം മെമ്മോറാണ്ടത്തിലെ ഉദ്ദേശങ്ങളുടെ  ഭേദഗതി രേജിസ്ട്രാര്‍ രെജിസ്റ്റെ ര്‍ ചെയ്യുകയും അത് സര്‍ട്ടിഫൈ ചെയ്യുകയും വേണം.

[വ. 13 (9)]

ഈ വകുപ്പുപ്രകാരമുള്ള  ഒരു ഭേദഗതിയും വകുപ്പിലെ വ്യവസ്ഥക ള്‍ അനുസരിച്ചു  രെജിസ്റ്റെര്‍ ചെയ്യാതെ നിലനില്‍ക്കില്ല.

[വ. 13 (10)]

ഓഹരി മൂലധനം ഇല്ലാത്ത, ഉറപ്പു നല്‍കി ക്ളിപ്തപ്പെടുത്തിയ കമ്പനികളില്‍, അംഗമായി അല്ലാതെ ആര്‍ക്കെങ്കിലും വിഭജനയോഗ്യമായ ലാഭത്തില്‍ പങ്കു ചേരാ ന്‍ അവകാശം അനുവദിക്കുന്ന മെമ്മോറാണ്ടത്തിലെ ഏതെങ്കിലും ഭേദഗതി, തികച്ചും ഉപയോഗശൂന്യമായിരിക്കും.

[വ. 13 (11)]
#CompaniesAct

No comments:

Post a Comment