Sunday, 22 June 2014

കമ്പനി നിയമം: വഞ്ചനാപരമായി വ്യക്തികളെ പണം മുടക്കാ ന്‍ പ്രേരിപ്പിച്ചാലുള്ള ശിക്ഷ


വഞ്ചനാപരമായി വ്യക്തികളെ പണം മുടക്കാ ന്‍ പ്രേരിപ്പിച്ചാലുള്ള ശിക്ഷ

ആരെങ്കിലും അറിഞ്ഞുകൊണ്ടോ, ശ്രദ്ധ ഇല്ലാതെയോ, ഏതെങ്കിലും തെറ്റായതോ, വഞ്ചനാപരമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, ആയ പ്രസ്താവനയോ, വാഗ്ദാനമോ, പ്രവചനമോ, ചെയ്യുകയോ, പ്രധാനമായ സംഗതികള്‍ മനപ്പൂര്‍വം മറച്ചുവെയ്ക്കുകയോ ചെയ്തുകൊണ്ട്,

(a)   സെക്യുരിറ്റികള്‍ വാങ്ങിക്കാനോ, വിറ്റ് ഒഴിയാനോ, വരി ചേര്‍ക്കാനോ, അണ്ടെര്‍ൈററ്റു ചെയ്യാനോ, ഉള്ള അല്ലെങ്കില്‍ ഉദ്ദേശിച്ച ഏതെങ്കിലും കരാര്‍, അല്ലെങ്കില്‍,

(b)  സെക്യുരിറ്റികളുടെ ആദായത്തില്‍ നിന്നും അല്ലെങ്കി ല്‍ സെക്യുരിറ്റികളുടെ മൂല്യത്തില്‍ ഉള്ള ഏറ്റക്കുറച്ചിലുകളി ല്‍ നിന്നും പങ്കാളികളി ല്‍ ആര്‍ക്കെങ്കിലും ലാഭം ഭദ്രമാക്കാ ന്‍ ഉദ്ദേശിച്ചോ, അല്ലെങ്കില്‍ അങ്ങനെ ഉദ്ദേശം നടിച്ചോ, ഉള്ള ഏതെങ്കിലും കരാര്‍, അല്ലെങ്കില്‍,

(c)   ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ നിന്നോ, ബാങ്കില്‍ നിന്നോ, ഋണസൌകര്യങ്ങള്‍ തരപ്പെടുത്താനോ അത് ലക്ഷ്യമിട്ടോ, ഉള്ള ഏതെങ്കിലും കരാര്‍,

ചെയ്യാനോ, ചെയ്യാനുള്ള വാഗ്ദാനം നല്‍കാനോ ഒരാളെ പ്രേരിപ്പിക്കുന്നെങ്കി ല്‍,

വകുപ്പ് 447 പ്രകാരമുള്ള നടപടിക്കു വിധേയനാകും.

[വ. 36]
#CompaniesAct

No comments:

Post a Comment