Saturday, 21 June 2014

കമ്പനി നിയമം: സെക്യുരിറ്റികള്‍ക്ക് അപേക്ഷ ഫോമുക ള്‍ കൊടുക്കാ ന്‍


സെക്യുരിറ്റികള്‍ക്ക് അപേക്ഷ ഫോമുക ള്‍ കൊടുക്കാ ന്‍

സംക്ഷിപ്തമായ പ്രോസ്പെക്ടസ് കൂടെ ചേര്‍ക്കാതെ കമ്പനിയുടെ സെക്യുരിറ്റികള്‍ വാങ്ങാനുള്ള അപേക്ഷ ഫോമുക ള്‍ കൊടുക്കാ ന്‍ പാടില്ല.

എന്നാല്‍,

(a)  സെക്യുരിറ്റികള്‍ അണ്ടെ ര്‍റൈറ്റ് ചെയ്യാനുള്ള കരാറി ല്‍ ഏര്‍പ്പെടാ ന്‍ ഏതെങ്കിലും വ്യക്തിയ്ക്കുള്ള ഉത്തമ വിശ്വാസ്യമായ ക്ഷണവുമായി ബന്ധപ്പെട്ട്; അല്ലെങ്കില്‍

(b)   പൊതുജനങ്ങള്‍ക്കു നല്‍കാ ന്‍ അല്ലാത്ത സെക്യുരിറ്റികളുമായി ബന്ധപ്പെട്ട്;

അപേക്ഷ ഫോമുകള്‍ കൊടുക്കുന്നതിനു ഈ ഉപവകുപ്പിലുള്ള ഒന്നും തന്നെ ബാധകമല്ല.

     [വ. 33 (1)]

വരിചേര്‍ക്കാനുള്ള ലിസ്റ്റ്, അവസരം എന്നിവ തീരുന്നതിനു മുന്പായി, ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ പ്രോസ്പെക്ടസിന്റെ ഒരു പകര്‍പ്പ് അവര്‍ക്ക് കൊടുക്കണം.

[വ. 33 (2)]

ഈ വകുപ്പ് പ്രകാരം ഉള്ള വ്യവസ്ഥകള്‍ക്ക് ഏതെങ്കിലും കമ്പനി വീഴ്ച വരുത്തിയാല്‍, ഓരോ വീഴ്ചയ്ക്കും അത് അന്‍പതിനായിരം രൂപാ വച്ചു പിഴ ഒടുക്കണം.

[വ. 33 (3)]
#CompaniesAct

No comments:

Post a Comment