Sunday, 15 June 2014

കമ്പനി നിയമം: രേഖകള്‍, ബില്‍ ഓഫ് എക്സ്ചേഞ്ച്


രേഖകള്‍ പ്രമാണപ്പെടുത്തുന്നത്

ഈ നിയമത്തില്‍ മറ്റു വിധത്തി ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് ഒഴികെ,

(a)   ഒരു കമ്പനി പ്രമാണപ്പെടുത്തേണ്ട ഒരു രേഖയോ, നടപടിയോ,

(b)  ഒരു കമ്പനി തന്നത്താനോ അതിനു വേണ്ടിയോ ഏര്‍പ്പെട്ട കരാറുകള്‍,

കമ്പനിയുടെ ബോര്‍ഡ്‌ ഇതിനായി അധികാരപ്പെടുത്തിയ താക്കോ ല്‍ ഭരണ അധികാരികളോ, ഓഫീസറോ ഒപ്പ് വെയ്ക്കാം.

[വ. 21]

 

ബില്‍ ഓഫ് എക്സ്ചേഞ്ച്

 

ബില്‍ ഓഫ് എക്സ്ചേഞ്ച്, ഹുണ്ടി, പ്രോമിസ്സോറി നോട്ട്, എന്നിവ കമ്പനി നല്‍കിയ സ്പഷ്ടമായ അല്ലെങ്കി ല്‍ ധ്വനിതമായ അധികാരത്തോടെ ഏതെങ്കിലും വ്യക്തി കമ്പനിക്ക്‌ വേണ്ടി, കമ്പനിയുടെ പേരില്‍, കമ്പനിയുടെ അക്കൌണ്ടില്‍ നിര്‍മ്മിച്ച്,  സമ്മതിച്ച്, എഴുതിനല്കി, അംഗീകരിച്ച് നല്‍കുകയാണെങ്കില്‍, അങ്ങനെ കമ്പനി - നിര്‍മ്മിച്ച്,  സമ്മതിച്ച്, എഴുതിനല്കി, അംഗീകരിച്ച് നല്‍കിയതായി പരിഗണിക്കും.

[വ. 22 (1)]

സാമാന്യമായോ പ്രത്യേകം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ക്കോ വേണ്ടി, ഇന്ത്യയ്ക്ക് പുറത്തോ, അകത്തോ, കമ്പനിക്കുവേണ്ടി മറ്റ് ആധാരങ്ങള്‍ നിര്‍വഹിക്കാ ന്‍ ഏതെങ്കിലും വ്യക്തിയെ അറ്റോര്‍ണി ആയി കമ്പനി ഉണ്ടെങ്കില്‍, അതിന്റെ മുദ്രവെച്ചുകൊണ്ടെഴുതി അധികാരപ്പെടുത്താം.

 

എന്നാല്‍ കമ്പനിക്ക്‌ ഒരു മുദ്ര ഇല്ലാത്ത പക്ഷം, ഈ വകുപ്പ് പ്രകാരമുള്ള അധികാരപ്പെടുത്ത ല്‍ രണ്ടു ഡയറക്ടര്‍മാരോ, കമ്പനി ഒരു കമ്പനി സെക്രട്ടറിയെ നിയമിച്ചിട്ടുണ്ടെങ്കി ല്‍ ഒരു ഡയറക്ടറും കമ്പനി സെക്രട്ടറിയും ചേര്‍ന്നോ നടപ്പാക്കും.   

 [വ. 22 (2)]

 

അങ്ങനെ അറ്റോര്‍ണി തന്റെ മുദ്ര വെച്ചു കമ്പനിക്കുവേണ്ടി ഒപ്പിട്ട ഒരു ആധാരം കമ്പനി അതിന്റെ മുദ്ര വെച്ചു നിര്‍മിച്ചതായി കരുതി നടപ്പിലാകുകയും കമ്പനിക്ക്‌ ബാധകമാകുകയും ചെയ്യുന്നതാണ്.

 [വ. 22 (3)]


കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്, കൂടാതെ ഒഴിവാക്കിയത്.

 

അദ്ധ്യായം രണ്ട് സമാപ്തം  

#CompaniesAct

No comments:

Post a Comment