പ്രോസ്പെക്ടസിലെ തെറ്റായ പ്രസ്താവനകള്‍ക്കുള്ള സിവി ല്‍ ബാദ്ധ്യത
ഒരാള്‍ പ്രോസ്പെക്ടസി ല്‍ ഉള്ള ഏതെങ്കിലും പ്രസ്താവന, അല്ലെങ്കി ല്‍ ഉള്‍പെടുത്തുകയോ ഒഴിവാക്കുകയോ
ചെയ്ത ഏതെങ്കിലും തെറ്റിദ്ധാരണാജനകം ആയ കാര്യം, ആസ്പദമാക്കി, സെക്യുരിറ്റികള്‍
വാങ്ങുകയും അക്കാരണം കൊണ്ട് എന്തെങ്കിലും നഷ്ടമോ നാശമോ സംഭവിക്കുകയും ചെയ്‌താല്‍,
കമ്പനിയ്ക്കും,
(a) പ്രോസ്പെക്ടസ്
ഇറക്കിയ സമയത്തെ ഡയറക്ടര്‍,
(b) കമ്പനിയുടെ
ഡയറക്ടര്‍ ആയി സ്വയം പേര്‍ ചേര്‍ക്കാന്‍ അനുവദിക്കുകയും പ്രോസ്പെക്ടസില്‍ അങ്ങനെ
പേരും ഉള്ള ഒരാള്‍, ഉടനെ തന്നെയോ ഒരു സമയ ഇടവേളയ്ക്കു ശേഷമോ, അങ്ങനെ ഡയറക്ട ര്‍
ആവാന്‍ സമ്മതിച്ച ഒരാള്‍,
(c)
കമ്പനിയുടെ പ്രോത്സാഹകന്‍,
(d) പ്രോസ്പെക്ടസ്
ഇറക്കാന്‍ അധികാരം നല്‍കിയ ആള്‍,
(e) വ.
26 (5) –ല്‍ പറഞ്ഞ ഒരു വിദഗ്ദ്ധന്‍,
തുടങ്ങി എല്ലാവര്‍ക്കും,
വ. 36 പ്രകാരം ആര്‍ക്കെങ്കിലും ഉള്ള ശിക്ഷയ്ക്ക് ഉള്ള
ബാധ്യതയ്ക്ക് വിരുദ്ധമാകാതെ ഇപ്രകാരം നഷ്ടമോ നാശമോ സംഭവിച്ചിട്ടുള്ള എല്ലാവര്‍ക്കും,
നഷ്ടപരിഹാരം കൊടുക്കാന്‍ ബാദ്ധ്യത ഉണ്ട്.
[വ. 35 (1)]
(a) ഡയറക്ടര്‍ ആവാ ന്‍ സമ്മതിച്ച ശേഷം, പ്രോസ്പെക്ടസ്
ഇറക്കുന്നതിനു മുന്‍പ് അത് പിന്‍വലിക്കുകയും, തന്റെ അധികാരമോ സമ്മതമോ ഇല്ലാതെയാണ്
അത് ഇറക്കിയതെന്നും, അല്ലെങ്കില്‍,
(b) തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രോസ്പെക്ടസ്
ഇറക്കിയതെന്നും, അറിഞ്ഞ ഉടനെ തന്നെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രോസ്പെക്ടസ്
ഇറക്കിയതെന്ന് ഉചിതമായ പൊതുവിജ്ഞാപനം നല്‍കിയെന്നും,
തെളിയിക്കുന്ന ഒരാള്‍ക്കും ഉ.വ.(1) ബാധകം ആവില്ല.
[വ. 35 (2)]
ഈ വകുപ്പില്‍ എന്തുതന്നെ
പറഞ്ഞിരുന്നാലും,
കമ്പനിയുടെ, അല്ലെങ്കില്‍
മറ്റൊരാളുടെ സെക്യുരിറ്റികളുടെ അപേക്ഷകരെ ചതിക്കാന്‍ ഉള്ള
ഉദ്ദേശത്തോടെയാണ്, അല്ലെങ്കില്‍ ഏതെങ്കിലും വഞ്ചനാപരമായ ഉദ്ദേശത്തോടെയാണ്
പ്രോസ്പെക്ടസ് ഇറക്കിയതെന്ന് തെളിഞ്ഞാല്‍, ഉ. വ. (1) ല്‍ പറഞ്ഞിട്ടുള്ള എല്ലാവരും
ബാദ്ധ്യതയ്ക്ക് പരിധി ഇല്ലാതെ, പ്രോസ്പെക്ടസ് ആസ്പദമാക്കി സെക്യുരിറ്റികള്‍
വാങ്ങിയ ആര്‍ക്കെങ്കിലും സംഭവിച്ച നാശങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും, സ്വന്തം നിലയി ല്‍
ഉത്തരവാദിക ള്‍ ആയിരിക്കും.
[വ. 35 (3)]
#CompaniesAct
No comments:
Post a Comment