Friday, 4 July 2014

കമ്പനി നിയമം: വോട്ടു ചെയ്യാനുള്ള അവകാശങ്ങ ള്‍


വോട്ടു ചെയ്യാനുള്ള  അവകാശങ്ങ ള്‍

വകുപ്പ് 50 (2), വകുപ്പ് 43, എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി,

(a)   ഓഹരികളാല്‍ ക്ലിപ്തപ്പെടുത്തിയ കമ്പനിയുടെ ഇക്വിറ്റി ഓഹരി മൂലധനം കൈക്കൊള്ളുന്ന ഓരോ അംഗത്തിനും കമ്പനിയുടെ മുന്‍പാകെ വരുന്ന ഓരോ പ്രമേയത്തിന്മേലും വോട്ടു ചെയ്യാ ന്‍ അവകാശമുണ്ട്.

(b)  അത്തരം വോട്ടെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അയാളുടെ അവകാശം കമ്പനിയുടെ ആകെ അടച്ചുതീര്‍ത്ത ഇക്വിറ്റി ഓഹരി മൂലധനത്തി ല്‍ അയാളുടെ ഓഹരിക്ക് ആനുപാതികം ആയിരിക്കും.

[വ. 47 (1) ]

ഓഹരികളാല്‍ ക്ലിപ്തപ്പെടുത്തിയ കമ്പനിയുടെ മുന്ഗണനാ ഓഹരി മൂലധനം കൈക്കൊള്ളുന്ന ഓരോ അംഗത്തിനും കമ്പനിയുടെ മുന്‍പാകെ വരുന്നതും അത്തരം മൂലധനത്തില്‍ അയാളുടെ മുന്ഗണനാ ഓഹരികള്‍ക്കുള്ള അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നതും ആയ പ്രമേയങ്ങളിന്മേലും, കമ്പനി പിരിഞ്ഞു പോകാനുള്ള പ്രമേയം, അല്ലെങ്കില്‍ ഇക്വിറ്റിയോ മുന്ഗണനാ ഓഹരികളോ തിരികെ നല്‍കാനോ കുറയ്ക്കാനോ ഉള്ള പ്രമേയങ്ങളിന്മേലും മാത്രമേ വോട്ടു ചെയ്യാന്‍ അവകാശമുള്ളൂ. അത്തരം വോട്ടെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അയാളുടെ അവകാശം കമ്പനിയുടെ ആകെ അടച്ചുതീര്‍ത്ത മുന്ഗണനാ ഓഹരി മൂലധനത്തില്‍ അയാളുടെ ഓഹരിക്ക് ആനുപാതികം ആയിരിക്കും.

ഇക്വിറ്റി ഓഹരികളുടെ അടച്ചുതീര്‍ത്ത മൂലധനം മുന്ഗണനാ ഓഹരികളുടെ അടച്ചുതീര്‍ത്ത മൂലധനത്തോട് കൈക്കൊള്ളുന്ന അതേ അനുപാതത്തില്‍ ആയിരിക്കും ഇക്വിറ്റി ഓഹരി ഉടമകള്‍ക്ക് മുന്ഗണനാ ഓഹരികളുടെ ഉടമകളോട് ഉള്ള വോട്ടവകാശത്തിന്റെ അനുപാതം.

മുന്‍ഗണനാ ഓഹരികളി ല്‍ ഏതെങ്കിലും ശ്രേണിയി ല്‍ ലാഭ വിഹിതം രണ്ടു വര്‍ഷമോ അതിലേറെയോ കൊടുത്തിട്ടില്ല എങ്കി ല്‍ അത്തരം ശ്രേണിയിലുള്ള മുന്ഗണനാ ഓഹരികളുടെ ഉടമകള്‍ക്ക് കമ്പനിയുടെ മുന്‍പാകെ വരുന്ന എല്ലാ പ്രമേയങ്ങളിലും വോട്ടു ചെയ്യാ ന്‍ അവകാശം ഉണ്ടായിരിക്കും.


[വ. 47 (2) ]
#CompaniesAct

No comments:

Post a Comment